പ്രൗഢം, രാജകീയം — ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് ബ്ലാക് ഹൊക്ക് ഥാര്‍

കാര്‍ മോഡിഫിക്കേഷന്‍ ലോകത്ത് മഹീന്ദ്ര ഥാറിനാണ് പ്രചാരം കൂടുതല്‍. ഷോറൂമുകളില്‍ നിന്നും പുറത്തിറങ്ങുന്നപക്ഷം പുത്തന്‍ ഥാറുകളെ രൂപംമാറ്റാന്‍ ഉടമകള്‍ തന്നെ മുന്‍കൈയ്യെടുക്കുന്നു. ഇക്കാരണത്താല്‍ മഹീന്ദ്രയുടെ സോഫ്റ്റ്‌ടോപ് എസ്‌യുവിക്ക് വേണ്ടി എണ്ണിയാലൊടുങ്ങാത്ത മോഡിഫിക്കേഷന്‍ കിറ്റുകള്‍ വിപണിയില്‍ കാണാം.

പ്രൗഢം, രാജകീയം — ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് ബ്ലാക് ഹൊക്ക് ഥാര്‍

അടുത്തിടെ ചകാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡി കസ്റ്റംസ് പുറത്തിറക്കിയ 'ബ്ലാക് ഹൊക്ക്' കിറ്റും ഥാറിന് ഭാവമാറ്റം സമര്‍പ്പിക്കുകയാണ്. കസ്റ്റം നിര്‍മ്മിത ബമ്പറും ഗ്രില്ലുമാണ് ബ്ലാക് ഹൊക്ക് ഥാറിന്. മെഷ് ശൈലിയുള്ള ഗ്രില്ലില്‍ സ്ലാറ്റ് ബാറുകള്‍ കാണാം.

പ്രൗഢം, രാജകീയം — ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് ബ്ലാക് ഹൊക്ക് ഥാര്‍

കറുപ്പും ചുവപ്പും ഇടകലര്‍ന്ന ഗ്രില്ലിലെ നിറശൈലി കാഴ്ച്ചക്കാരുടെ ശ്രദ്ധപിടിച്ചുപറ്റും. ഇതേ നിറശൈലി ബോണറ്റിലും മറ്റു ബോഡി ഘടനകളിലും റെഡ്ഡി കസ്റ്റംസ് പിന്തുടര്‍ന്നിട്ടുണ്ട്. ബോണറ്റ് സ്‌കൂപ്പുകള്‍ ബോഡി കിറ്റിന് കൂടുതൽ ചാരുത പകരുന്നു.

പ്രൗഢം, രാജകീയം — ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് ബ്ലാക് ഹൊക്ക് ഥാര്‍

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളിലാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുടെ സ്ഥാനം. മുന്‍ ബമ്പറില്‍ സ്ഥാപിച്ചിട്ടുള്ള കൊളുത്തുകള്‍ക്ക് ചുവപ്പാണ് നിറം. എല്‍ഇഡി ടേണ്‍ സിഗ്നലുകള്‍, മേല്‍ക്കൂരയില്‍ ഒരുങ്ങുന്ന എല്‍ഇഡി ലൈറ്റുകള്‍, സ്‌നോര്‍ക്കല്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ ബ്ലാക് ഹൊക്ക് ഥാറിന്റെ മറ്റു വിശേഷങ്ങളാണ്.

പ്രൗഢം, രാജകീയം — ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് ബ്ലാക് ഹൊക്ക് ഥാര്‍

ആഴമേറിയ ജലാശയങ്ങളിലൂടെ കടന്നുപോകാന്‍ സ്‌നോര്‍ക്കല്‍ ഥാറിനെ സഹായിക്കും. വശങ്ങളില്‍ അഞ്ചു സ്‌പോക്ക് അലോയ് വീലുകളിലേക്കായിരിക്കും ആദ്യം കണ്ണെത്തുക. അലോയ് വീലുകളുംകറുപ്പ് - ചുവപ്പ് നിറശൈലി പാലിക്കുന്നു. മാക്‌സിസ് ബ്രാവോ ഓള്‍ ടെറെയ്ന്‍ ടയറുകളാണ് ബ്ലാക് ഹൊക്ക് കിറ്റിന്റെ ഭാഗമായി ഥാര്‍ ഉപയോഗിക്കുന്നത്.

പ്രൗഢം, രാജകീയം — ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് ബ്ലാക് ഹൊക്ക് ഥാര്‍

ഥാറിന് മഹീന്ദ്ര നല്‍കിയ സോഫ്റ്റ്‌ടോപിനെ ഇവര്‍ പൂര്‍ണ്ണമായും മാറ്റി. പകരം ഫൈബര്‍ നിര്‍മ്മിത ഹാര്‍ഡ്‌ടോപാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. പിറകില്‍ വിന്‍ഡോയുടെ വലുപ്പം കൂടിയെന്നും പ്രത്യേകം പറയണം.

പ്രൗഢം, രാജകീയം — ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് ബ്ലാക് ഹൊക്ക് ഥാര്‍

കൂടുതല്‍ കാര്‍ഗോ സ്‌പേസിന് വേണ്ടി പിന്‍നിരയിലെ ജമ്പ് സീറ്റുകള്‍ വഴിമാറി. അകത്തളത്തില്‍ തുകലെന്ന് തോന്നിപ്പിക്കാന്‍ കസ്റ്റം നിര്‍മ്മിത സീറ്റുകള്‍ക്ക് കഴിയുന്നുണ്ട്. സാധാരണ ഥാറിനെക്കാള്‍ കൂടുതല്‍ ആഢംബര ബ്ലാക് ഹൊക്ക് ഥാറിന്റെ ക്യാബിൻ അവകാശപ്പെടും.

പ്രൗഢം, രാജകീയം — ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് ബ്ലാക് ഹൊക്ക് ഥാര്‍

മോഡലിന്റെ ഘടനയില്‍ ബ്ലാക് ഹൊക്ക് കിറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഓഫ്‌റോഡിംഗ് സാഹസങ്ങള്‍ക്ക് സധൈര്യം ബ്ലാക് ഹൊക്ക് ഥാറിനെ കൊണ്ടുപോകാമെന്നു റെഡ്ഡി കസ്റ്റംസ് പറയുന്നു.

പ്രൗഢം, രാജകീയം — ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് ബ്ലാക് ഹൊക്ക് ഥാര്‍

21 ദിവസമാണ് മോഡിഫിക്കേഷന് വേണ്ടി ഇവര്‍ ചിലവഴിച്ചത്; 4.99 ലക്ഷം രൂപയാണ് മോഡിഫിക്കേഷനുള്ള ചിലവും. പുതിയ മഹീന്ദ്ര ഥാര്‍ CRDe 9.25 ലക്ഷം രൂപയ്ക്കാണ് വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നത്.

പ്രൗഢം, രാജകീയം — ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് ബ്ലാക് ഹൊക്ക് ഥാര്‍

ഥാറിലുള്ള 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 105 bhp കരുത്തും 247 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലേക്കും എത്തും.

പ്രൗഢം, രാജകീയം — ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച് ബ്ലാക് ഹൊക്ക് ഥാര്‍

ആവശ്യമെങ്കില്‍ റിഡക്ഷന്‍ ഗിയറുള്ള ബോര്‍ഗ്‌വാണര്‍ മാനുവര്‍ ഷിഫ്റ്റും മോഡലില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 2,523 സിസി ഡീസല്‍ എഞ്ചിന്‍ പതിപ്പും ഥാറിലുണ്ട്. 63 bhp കരുത്തും 195 Nm torque -മാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക.

Source: Reddy Customs

More from DriveSpark

Article Published On: Tuesday, August 14, 2018, 11:08 [IST]
English summary
Mahindra Black Hawk Thar Modification. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X