ഇന്ത്യയ്ക്ക് ഏറ്റവും വിശ്വാസമുള്ള വാഹന നിര്‍മ്മാതാക്കള്‍ — പട്ടിക പുറത്ത്!

By Dijo Jackson

വന്നു വന്നു ഇന്ത്യയ്ക്ക് മാരുതിയോടുള്ള വിശ്വാസം കുറഞ്ഞോ? കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്ത്; ഇക്കുറി കാലിടറി പത്താമതും. പറഞ്ഞു വരുന്നത് ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡുകളെ കുറിച്ച്. ട്രസ്റ്റ് അഡ്‌വൈസറി ഓഫ് ഇന്ത്യ (TRA) ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ട് 2018 (BTR 2018) പുറത്തുവിട്ടു.

ഇന്ത്യയ്ക്ക് ഏറ്റവും വിശ്വാസം ഈ വാഹന നിര്‍മ്മാതാക്കളെ — പട്ടിക പുറത്ത്!

ടാറ്റ, മാരുതി, ഹോണ്ട, ബിഎംഡബ്ല്യു എന്നിവരടങ്ങുന്നതാണ് പട്ടിക. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ്ങാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. അതായത് സാംസങ്ങിനെയാണ് ഇന്ത്യയ്ക്ക് ഏറ്റവും വിശ്വാസം.

ഇന്ത്യയ്ക്ക് ഏറ്റവും വിശ്വാസം ഈ വാഹന നിര്‍മ്മാതാക്കളെ — പട്ടിക പുറത്ത്!

വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇടയില്‍ ടാറ്റയ്ക്കാണ് ഏറ്റവും വിശ്വാസ്യത. പട്ടികയില്‍ നാലാമതാണ് ടാറ്റ. വൈവിധ്യ ബ്രാന്‍ഡുകളുടെ ഗണത്തിലാണ് ടാറ്റ എന്നതും ഇവിടെ എടുത്തുപറയണം.

ഇന്ത്യയ്ക്ക് ഏറ്റവും വിശ്വാസം ഈ വാഹന നിര്‍മ്മാതാക്കളെ — പട്ടിക പുറത്ത്!

വൈവിധ്യമാര്‍ന്ന ഗണത്തില്‍പ്പെടുന്ന ബജാജ് പട്ടികയില്‍ ബിഎംഡബ്ല്യുവിന് തൊട്ടു പിന്നില്‍ പതിനാറാമതാണ്. കഴിഞ്ഞ ഒരു വര്‍ഷം വിപണി വിലയിരുത്തിയും ഉപഭോക്താക്കളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുമാണ് TRA യുടെ റിപ്പോര്‍ട്ട്.

ഇന്ത്യയ്ക്ക് ഏറ്റവും വിശ്വാസം ഈ വാഹന നിര്‍മ്മാതാക്കളെ — പട്ടിക പുറത്ത്!

കമ്പനികളുടെ വില്‍പനനാന്തര സേവനങ്ങള്‍, ഉത്പന്നങ്ങളുടെ ഗുണനിലവാരം, പണത്തിനൊത്ത മൂല്യം പോലുള്ള ഘടകങ്ങള്‍ റിപ്പോര്‍ട്ടില്‍ പഠനവിധേയമാക്കി.

ഇന്ത്യയ്ക്ക് ഏറ്റവും വിശ്വാസം ഈ വാഹന നിര്‍മ്മാതാക്കളെ — പട്ടിക പുറത്ത്!

വാഹന നിര്‍മ്മാതാക്കളുടെ ഗണത്തില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയാണ് മുന്നില്‍. പട്ടികയില്‍ ഏഴാമതാണ് ഹോണ്ട. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഹോണ്ട ആറാം സ്ഥാനത്തായിരുന്നു.

ഇന്ത്യയ്ക്ക് ഏറ്റവും വിശ്വാസം ഈ വാഹന നിര്‍മ്മാതാക്കളെ — പട്ടിക പുറത്ത്!

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതിക്ക് ഇക്കുറി വലിയ വീഴ്ചയാണ് സംഭവിച്ചത്. ഏഴാം സ്ഥാനത്ത് നിന്നും നേരെ പത്താം സ്ഥാനത്താണ് മാരുതി സുസൂക്കി ഇപ്പോള്‍.

ഇന്ത്യയ്ക്ക് ഏറ്റവും വിശ്വാസം ഈ വാഹന നിര്‍മ്മാതാക്കളെ — പട്ടിക പുറത്ത്!

പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ കൂടുതല്‍ നിര്‍മ്മാതാക്കള്‍ മോഡലുകളെ അവതരിപ്പിക്കാന്‍ തുടങ്ങിയത് മാരുതി സുസൂക്കിയ്ക്ക് വിനയായി. ഇന്ത്യയില്‍ ബിഎംഡബ്ല്യുവിന്റെ വിശ്വാസ്യത കുതിച്ചുയരുകയാണെന്ന് പട്ടിക പറഞ്ഞുവെയ്ക്കുന്നു.

ഇന്ത്യയ്ക്ക് ഏറ്റവും വിശ്വാസം ഈ വാഹന നിര്‍മ്മാതാക്കളെ — പട്ടിക പുറത്ത്!

കഴിഞ്ഞ വര്‍ഷം 45 ആം സ്ഥാനത്ത്; ഇത്തവണ 15 മതാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറിയത് ബിഎംഡബ്ല്യുവിന് അനുകൂലമായി മാറി.

ഇന്ത്യയ്ക്ക് ഏറ്റവും വിശ്വാസം ഈ വാഹന നിര്‍മ്മാതാക്കളെ — പട്ടിക പുറത്ത്!

നേരത്തെ പത്താം സ്ഥാനത്തായിരുന്ന ബജാജ് പുതിയ പട്ടികയില്‍ പതിനാറാമതാണ്. വിപണിയില്‍ ഇരുചക്ര, മുചക്ര വാഹനങ്ങളെ അണിനിരത്തുന്ന ബജാജ്, ശ്രേണികളില്‍ ഉടനീളം ശക്തമായ മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ വീഴ്ച.

ഇന്ത്യയ്ക്ക് ഏറ്റവും വിശ്വാസം ഈ വാഹന നിര്‍മ്മാതാക്കളെ — പട്ടിക പുറത്ത്!

ഇന്ത്യയില്‍ ഏറ്റവും വിശ്വാസ്യതയുള്ള ആദ്യ പത്തു ബ്രാന്‍ഡുകള്‍

  1. സാംസങ്ങ് - കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്
  2. സോണി - കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്
  3. എല്‍ജി - കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്
  4. ടാറ്റ - വൈവിധ്യ ഗണം
  5. ആപ്പിള്‍ - ടെക്‌നോളജി
  6. ഡെല്‍ - ടെക്‌നോളജി
  7. ഹോണ്ട - ഓട്ടോമൊബൈല്‍
  8. നൈക്കി - സ്‌പോര്‍ട്‌സ്‌വെയര്‍
  9. എച്ച്പി - ടെക്‌നോളജി
  10. മാരുതി സുസൂക്കി - ഓട്ടോമൊബൈല്‍
Source: AdAge India

Article Published On: Monday, April 23, 2018, 16:33 [IST]
English summary
India’s Most Trusted Brands 2018. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X