ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

By Dijo Jackson

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ നിര്‍മ്മാതാക്കളുടെ പട്ടികയില്‍ മാരുതി സുസുക്കി ഒന്‍പതാമത്. ബ്രാന്‍ഡ്‌സ് ടോപ് 100 (Brandz Top 100) നടത്തിയ പുതിയ പഠനത്തിലാണ് (Most Valuable Global Brands 2018) മാരുതി സുസുക്കിയുടെ നിര്‍ണായക നേട്ടം. ലോകോത്തര കാര്‍ നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ ബ്രാന്‍ഡ് തെരഞ്ഞെടുക്കപ്പെടുന്നതും ഇതാദ്യം. ആഗോള തലത്തില്‍ 'ബ്രാന്‍ഡ്‌സ്' സര്‍വേയ്ക്ക് വന്‍ സ്വീകാര്യതയുണ്ട്.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

നിലവില്‍ 6,375 ബില്യണ്‍ ഡോളറാണ് മാരുതിയുടെ ആസ്തി. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ (ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അല്ല) മാരുതി സുസുക്കി തൊട്ടു പിന്നില്‍ പത്താമതാണ്. 5,989 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട് ഫോക്‌സ്‌വാഗണിന്.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

മൂല്യമേറിയ കാര്‍ നിര്‍മ്മാതാക്കളുടെ ആദ്യ പത്തില്‍ മാരുതി സുസുക്കി മാത്രമാണ് ഇന്ത്യന്‍ സാന്നിധ്യം. പ്രീമിയം ഡീലര്‍ഷിപ്പ് നെക്‌സ ശൃഖലയാണ് മാരുതിയുടെ മൂല്യം ആഗോള വിപണിയില്‍ ഉയര്‍ത്തിയതെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

ബജറ്റ് നിര്‍മ്മാതാക്കളുടെ ചട്ടക്കൂടില്‍ നിന്നും മാരുതി പുറത്തുകടന്നതിന് പിന്നില്‍ നെക്‌സയ്ക്ക് നിര്‍ണായക പങ്കുണ്ട്. എസ്-ക്രോസ്, ബലെനോ, ബലെനോ RS, സിയാസ്, സിയാസ് S, ഇഗ്നിസ് മോഡലുകളാണ് നിലവില്‍ നെക്‌സ നിരയില്‍ അണിനിരക്കുന്നത്.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

ഇതിനു പുറമെ കോമ്പാക്ട് എസ്‌യുവി വിറ്റാര ബ്രെസ്സ വിപണിയില്‍ തേരോട്ടം തുടരുന്നതും പഠനത്തെ സ്വാധീനിച്ചു. പട്ടികയില്‍ എന്നത്തേയും പോലെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയാണ് ഒന്നാമത്. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ടൊയോട്ടയുടെ ഈ നേട്ടം.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ആസ്തി 29,987 ബില്യണ്‍ ഡോളര്‍. ടൊയോട്ടയ്ക്ക് പിന്നിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ സ്ഥാനം; ആസ്തി 25,684 ബില്യണ്‍ ഡോളര്‍. 25,624 ബില്യണ്‍ ഡോളര്‍ ആസ്തി രേഖപ്പെടുത്തുന്ന ബിഎംഡബ്ല്യു പട്ടികയില്‍ മൂന്നാമനായി നിലകൊള്ളുന്നു.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

പതിവു പോലെ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന് ഇളക്കം തട്ടിയില്ല. മൂല്യമേറിയ കാര്‍ നിര്‍മ്മാതാക്കളില്‍ ഫോര്‍ഡ് നാലാമതാണ്. ആസ്തി 12,742 ബില്യണ്‍ ഡോളര്‍.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

ഫോര്‍ഡിന് പിന്നില്‍ ഹോണ്ട, നിസാന്‍, ഔഡി എന്നിവര്‍ അഞ്ച്, ആറ്, ഏഴു സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ഹോണ്ടയുടെ ആസ്തി 12,695 ബില്യണ്‍ ഡോളര്‍. നിസാന് ആസ്തി 11,425 ബില്യണ്‍ ഡോളര്‍. ഔഡിയുടെ ആസ്തിയാകട്ടെ 9,630 ബില്യണ്‍ ഡോളറും.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

മാരുതി സുസുക്കി തൊട്ടുമുന്നില്‍ എട്ടാമനാണ് ടെസ്‌ല; ആസ്തി 9,415 ബില്യണ്‍ ഡോളര്‍. മാരുതി സുസുക്കിയും ഫോക്‌സ്‌വാഗണും മാത്രമാണ് പട്ടികയിലെ പുതുമുഖങ്ങള്‍. മലിനീകരണ വിവാദങ്ങളാണ് ഫോക്‌സ്‌വാഗണിന് തിരിച്ചടിയാകുന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് നടത്തിയ തട്ടിപ്പിന് ഫോക്‌സ്‌വാഗണ്‍ കാറുകള്‍ വിപണിയില്‍ വില നല്‍കുകയാണ്.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍

വിപണിയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം മാത്രമാണോ മഹീന്ദ്രയ്ക്ക്? ഒരിക്കലുമല്ല, വമ്പന്‍ പരാജയങ്ങളിലൂടെ കടന്നുവന്ന ഇന്ത്യന്‍ നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. ഇതേ പരാജയങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് വിപണിയില്‍ മഹീന്ദ്ര ജനപ്രീതിയാര്‍ജ്ജിച്ചതും. മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പൻ പരാജയങ്ങൾ —

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

മഹീന്ദ്ര ക്വാണ്ടോ

കുറഞ്ഞ ചെലവില്‍ കാറുകളെ അണിനിരത്താന്‍ മഹീന്ദ്രയെ കഴിഞ്ഞേയുള്ളൂ മറ്റ് നിര്‍മ്മാതാക്കളെല്ലാം. ഒരേ അടിത്തറയില്‍ നിന്നും ഒരുപിടി കാറുകളെ ഒരുക്കാന്‍ മഹീന്ദ്രയ്ക്ക് പ്രത്യക കഴിവാണ്. ഇതിനുത്തമ ഉദ്ദാഹരണമാണ് മഹീന്ദ്ര ക്വാണ്ടോ. വെട്ടിയൊതുക്കിയ സൈലോയാണ് മഹീന്ദ്ര ക്വാണ്ടോ.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

സബ്-4 മീറ്റര്‍ ശ്രേണിയില്‍ പേരും പ്രശസ്തിയും ആഗ്രഹിച്ചെത്തിയ ക്വാണ്ടോയ്ക്ക് പക്ഷെ നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളായിരുന്നു. അപക്വമായ മുഖരൂപം, വെട്ടിയൊതുക്കിയ പിന്‍ഭാഗം, ആകാരത്തോട് നീതി പുലര്‍ത്താത്ത കുഞ്ഞന്‍ ടയറുകള്‍ - ക്വാണ്ടോയില്‍ പ്രശ്‌നങ്ങള്‍ ഇങ്ങനെ നീളുന്നു.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

മഹീന്ദ്ര നുവോസ്‌പോര്‍ട്

ക്വാണ്ടോയില്‍ ഏറ്റ പരാജയത്തില്‍ നിന്നും മഹീന്ദ്ര ഒന്നും പഠിച്ചില്ലെന്ന് തെളിയിച്ചാണ് നുവോസ്‌പോര്‍ട് വിപണിയില്‍ എത്തിയത്. വിപണിയില്‍ ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്‌പോര്‍ടിനെ മഹീന്ദ്ര അണിനിരത്തിയത്.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

എന്നാല്‍ ഫലത്തില്‍ ഏറെക്കുറെ ക്വാണ്ടോ തന്നെയാണ് മഹീന്ദ്ര നുവോസ്‌പോര്‍ട്. ഉയര്‍ന്ന വിലയും കുറഞ്ഞ ഇന്ധനക്ഷമതയും നുവോസ്‌പോര്‍ടിന് വിനയായി മാറി. മുഖഭാവത്തിലും ചാസിയിലും പരിഷ്‌കാരങ്ങള്‍ നേടിയെങ്കിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ നുവോ സ്‌പോര്‍ട് ദാരുണമായി പരാജയപ്പെടുകയാണ്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാര്‍ കൂടിയാണ് നുവോസ്‌പോര്‍ട്.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

മഹീന്ദ്ര വെരിറ്റോ വൈബ്

സബ്-4 മീറ്റര്‍ ശ്രേണിയിലേക്കുള്ള മഹീന്ദ്രയുടെ ആദ്യ സമര്‍പ്പണം വെരിറ്റോ വൈബ്, കമ്പനി നേരിട്ട വമ്പന്‍ തിരിച്ചടികളില്‍ ഒന്നാണ്. ബൂട്ടില്‍ മഹീന്ദ്ര നടത്തിയ പരീക്ഷണമാണ് വെരിറ്റോ വൈബിന് വിനയായത്. കരുത്തുറ്റ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വെരിറ്റോ വൈബില്‍ ഒരുങ്ങിയെങ്കിലും ആകാരത്തിലെ പാകപ്പിഴവ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒട്ടും ദഹിച്ചില്ല.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

മഹീന്ദ്ര വൊയേജര്‍

മാരുതി ഒമ്നിയ്ക്ക് കടിഞ്ഞാണിടാനാണ് വൊയേജറുമായി മഹീന്ദ്ര എത്തിയത്. മിത്സുബിഷിയുമായുള്ള സഹകരണത്തില്‍ മഹീന്ദ്ര അവതരിപ്പിച്ച വൊയേജറില്‍, പ്യൂഷോയുടെ 2.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിച്ചത്. ഇന്ത്യയില്‍ എത്തിയ 'മിത്സുബിഷി ഡെലിക്ക'യാണ് മഹീന്ദ്ര വൊയേജര്‍.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

ആവശ്യത്തിലേറെ ഇന്റീരിയര്‍ സ്പെയ്സും, കംഫോര്‍ട്ടും, ഡ്യൂവല്‍ റോ കണ്ടീഷണിംഗും നല്‍കിയ ഇന്ത്യയുടെ ആദ്യ എംയുവിയായിരുന്നു വൊയേജര്‍. അഞ്ചു ലക്ഷം രൂപ വിലയില്‍ എത്തിയ വൊയേജറിന് പക്ഷെ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചില്ല. വൊയേജറില്‍ ഏറ്റ പരാജയപാഠങ്ങള്‍ ഉള്‍ക്കൊണ്ടാകണം ആഢംബര വാന്‍ ശ്രേണിയിലേക്ക് മഹീന്ദ്ര പിന്നെ കൈകടത്തിയില്ല.

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളില്‍ മാരുതി ഒന്‍പതാമത്, ഒന്നാമന്‍ ടൊയോട്ട

സ്‌കോര്‍പിയോ ഗെറ്റ്എവെ

യഥാര്‍ത്ഥത്തില്‍ ട്വിന്‍ ക്യാബിന്‍ പിക്കപ്പ് ട്രക്കുകളെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ജീവിതശൈലി ഇന്നും സജ്ജമായിട്ടില്ല. ഇതിനുത്തമ ഉദ്ദാഹരണമാണ് സ്‌കോര്‍പിയോ ഗെറ്റ്എവെയുടെ പരാജയം. 120 bhp കരുത്തേകുന്ന mHAWK എഞ്ചിനും 4X4 ഓപ്ഷനും മോഡലില്‍ ഒരുങ്ങിയിട്ടും ഉപഭോക്താക്കളെ നേടാന്‍ സ്‌കോര്‍പിയോ ഗെറ്റ്എവെ പെടാപാട് പെടുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki Is The World's 9th Most Valuable Auto Brand. Read in Malayalam.
Story first published: Thursday, May 31, 2018, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X