പുതിയ ക്രെറ്റയുമായി ഹ്യുണ്ടായി മെയ് മാസം വിപണിയിലേക്ക്
പുതിയ 2018 ഹ്യുണ്ടായി ക്രെറ്റ മെയ് മാസം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിരത്തില്‍ തുടരെ പരീക്ഷണയോട്ടം നടത്തുന്ന പുത്തന്‍ ക്രെറ്റ ഔദ്യോഗിക വരവ് അടുത്തെന്ന് സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ പുതിയ ക്രെറ്റയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.

നിലവിലുള്ള തലമുറയ്ക്ക് സമാനമായി മൂന്ന് എഞ്ചിന്‍ പതിപ്പുകളിലാകും പുതിയ ക്രെറ്റയുടെയും ഒരുക്കം. 1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ പുതിയ ക്രെറ്റയില്‍ ലഭ്യമാകും.

121 bhp കരുത്തും 154 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കും. അതേസമയം 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 bhp കരുത്തും 224 Nm torque പരമാവധി ഉത്പാദിപ്പിക്കാനാവും.

126 bhp കരുത്തും 256 Nm torque ഉം ഏകുന്നതാണ് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. മൂന്ന് എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കും.

ഇതിന് പുറമെ പെട്രോള്‍ പതിപ്പിലും 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പിലും ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

രൂപഘടനയിലും ഫീച്ചറുകളിലും ഒരുപിടി മാറ്റങ്ങള്‍ കൈവരിച്ചാണ് 2018 ഹ്യുണ്ടായി ക്രെറ്റ വിപണിയില്‍ എത്തുക. പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകള്‍, പുതിയ ബമ്പറുകള്‍, ഫോഗ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ പുതിയ ക്രെറ്റയില്‍ ശ്രദ്ധയാകര്‍ഷിക്കും.

പുത്തന്‍ ബമ്പറും ടെയില്‍ലൈറ്റുകളുമാകും പിന്നിലെ പ്രധാന വിശേഷങ്ങള്‍. ഇക്കുറി അകത്തളത്തും കാര്യമായി ഹ്യുണ്ടായി കൈകടത്തിയിട്ടുണ്ട്.
Recommended Video


പുതിയ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇതില്‍ മുഖ്യം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണ ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തിനുണ്ടാകും.

പ്രയോഗിക മികവുള്ള സെന്റര്‍ കണ്‍സോളാണ് പുതിയ ക്രെറ്റയിലുള്ളതെന്നും സൂചനയുണ്ട്. സണ്‍റൂഫ്, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിവ 2018 ക്രെറ്റയില്‍ ഒരുങ്ങാന്‍ സാധ്യതയുണ്ട്.

ശ്രേണിയില്‍ പോര് മുറുകുന്ന സന്ദര്‍ഭത്തില്‍ പുതിയ ക്രെറ്റയുടെ വില ഹ്യുണ്ടായി കൂട്ടുമോ എന്നത് കണ്ടറിയണം.
Source: MotorOctane


Click it and Unblock the Notifications








