പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യയില്‍ എത്തി; വില 1.1 കോടി രൂപ

Written By:

പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യയില്‍ പുറത്തിറങ്ങി. 1.1 കോടി രൂപയാണ് 2018 ഔഡി RS5 കൂപ്പെയുടെ എക്‌സ്‌ഷോറൂം വില. A5, S5 നിരയിലേക്കാണ് RS5 ന്റെ കടന്നുവരവ്. ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന ഔഡിയുടെ രണ്ടാമത്തെ കാര്‍ കൂടിയാണിത്.

പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യയില്‍ എത്തി; വില 1.1 കോടി രൂപ

പുതിയ അടിത്തറയിലാണ് 2018 ഔഡി RS5 ന്റെ ഒരുക്കം. വലുപ്പത്തിന്റെ കാര്യത്തില്‍ മുന്‍തലമുറയെ പിന്നിലാക്കും പുതിയ അവതാരം. RS5 ന്റെ ഡിസൈനില്‍ വലിയ മാറ്റങ്ങളൊന്നും ഔഡി വരുത്തിയിട്ടില്ല.

പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യയില്‍ എത്തി; വില 1.1 കോടി രൂപ

എയര്‍ ഇന്‍ടെയ്ക്കുകളുള്ള സ്‌പോര്‍ടി ബമ്പറുകള്‍, വലിയ മുന്‍ ഗ്രില്‍, ക്വാത്രോ ബ്ലിസ്റ്ററുകള്‍, മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും. 19 ഇഞ്ച് അലോയ് വീലുകളാണ് കാറില്‍.

പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യയില്‍ എത്തി; വില 1.1 കോടി രൂപ

2.9 ലിറ്റര്‍ V6 ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് പുതിയ ഔഡി RS5 കൂപ്പെയിലുള്ളത്. V8 ന് പകരക്കാരനാണ്ഇത്തവണയുള്ള V6 ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍.

പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യയില്‍ എത്തി; വില 1.1 കോടി രൂപ

പുതിയ V6 എഞ്ചിന് പരമാവധി 444 bhp കരുത്തും 600 Nm torque ഉം സൃഷ്ടിക്കാനാവും. എട്ടു സ്പീഡ് ട്രിപ്‌ട്രോണിക് ഗിയര്‍ബോക്‌സാണ് RS5 കൂപ്പെയില്‍.

പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യയില്‍ എത്തി; വില 1.1 കോടി രൂപ

മികവേറിയ ഡ്രൈവിംഗ് ഉറപ്പുവരുത്താന്‍ ഗിയര്‍ബോക്‌സിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ കാറിന് 3.9 സെക്കന്‍ഡുകള്‍ മതി.

പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യയില്‍ എത്തി; വില 1.1 കോടി രൂപ

മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഔഡി RS5 ന്റെ പരമാവധി വേഗത. അതേസമയം R ഡയനാമിക് പാക്കേജ് മുഖേന പരമാവധി വേഗത 280 കിലോമീറ്ററായി പരമാവധി വേഗത വര്‍ധിപ്പിക്കാം.

പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യയില്‍ എത്തി; വില 1.1 കോടി രൂപ

10.8 കിലോമീറ്ററാണ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. സ്‌പോര്‍ട്‌സ് സീറ്റുകളും ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീലുമാണ് അകത്തളത്തിലെ മുഖ്യാകര്‍ഷണം.

പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യയില്‍ എത്തി; വില 1.1 കോടി രൂപ

പ്രത്യേക RS സ്‌ക്രീനുള്ള ഔഡി വെര്‍ച്വല്‍ കോക്പിറ്റ്, പരിഷ്‌കരിച്ച MMI യൂണിറ്റ്, ഔഡി സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍ഫേസ് എന്നിവയും ഇന്റീരിയര്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും. അലക്കാന്തറ അപ്‌ഹോള്‍സ്റ്ററിയാണ് കാറില്‍.

പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യയില്‍ എത്തി; വില 1.1 കോടി രൂപ

പെഡലുകള്‍ക്ക് അലൂമിനിയം ഫിനിഷും കമ്പനി നല്‍കിയിട്ടുണ്ട്. ആറു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ് എന്നിങ്ങനെ നീളും ഔഡി RS5 ലെ സുരക്ഷാ ഫീച്ചറുകള്‍.

പുതിയ ഔഡി RS5 കൂപ്പെ ഇന്ത്യയില്‍ എത്തി; വില 1.1 കോടി രൂപ

ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു M4 മാത്രമാണ് ഔഡി RS5 കൂപ്പയുടെ എതിരാളി.

കൂടുതല്‍... #audi #new launch
English summary
2018 Audi RS5 Coupe Launched In India; Priced At Rs 1.10 Crore. Read in Malayalam.
Story first published: Wednesday, April 11, 2018, 19:08 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark