മാരുതിയുടെ പുതിയ ഓട്ടോമാറ്റിക് കാറുകള്‍

By Dijo Jackson

മൂന്നാം തലമുറ സ്വിഫ്റ്റ്, മാരുതിയുടെ ഏറ്റവും പുതിയ കാര്‍. പുതിയ സ്വിഫ്റ്റ് കടന്നുവന്നതോടു കൂടി മാരുതിയുടെ കാര്‍ വില്‍പന സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ചു കുതിക്കുകയാണ്. ഇത്തവണ സ്വിഫ്റ്റിന് എഎംടി പതിപ്പിനെയും മാരുതി നല്‍കി. ഓട്ടോമാറ്റിക് കാറുകള്‍ക്ക്, പ്രത്യേകിച്ച എഎംടി മോഡലുകള്‍ക്ക് പ്രചാരം കൂടുന്നതു തിരിച്ചറിഞ്ഞു സ്വിഫ്റ്റ് പെട്രോളിലും ഡീസലിലും എഎംടിയെ കൊണ്ടുവരാനുള്ള കമ്പനിയുടെ തീരുമാനം പിഴച്ചില്ല.

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

ഓരോ മാസവും സ്വിഫ്റ്റ് എഎംടികള്‍ക്ക് ആവശ്യക്കാരേറുന്നു. ഇതിന്റെ ചുവടുപിടിച്ചു വിപണിയില്‍ കൂടുതല്‍ ഓട്ടോമാറ്റിക് കാറുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി. ഇന്ത്യയ്ക്കായി മാരുതി കാത്തുവെച്ച ആറു പുതിയ ഓട്ടോമാറ്റിക് കാറുകള്‍ —

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

പുതുതലമുറ മാരുതി വാഗണ്‍ആര്‍

ദീപാവലിയ്ക്ക് മുന്നോടിയായി പുതുതലമുറ മാരുതി വാഗണ്‍ആര്‍ വിപണിയില്‍ എത്തും. പരിഷ്‌കരിച്ച K10 എഞ്ചിനായിരിക്കും പുതിയ വാഗണ്‍ആറില്‍. നിലവിലുള്ള അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ പുതിയ ഹാച്ച്ബാക്കിലും തുടരും.

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

വിപണിയില്‍ തിരിച്ചു വരവിനൊരുങ്ങുന്ന ഹ്യുണ്ടായി സാന്‍ട്രോ എഎംടി വാഗണ്‍ആറിന് കനത്ത ഭീഷണി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പു. സാന്‍ട്രോയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ എഎംടിയുടെ പിന്തുണ വാഗണ്‍ആറിന് അനിവാര്യം. തിരക്കേറിയ നഗര ജീവിതത്തില്‍ ഏറ്റവുമധികം പ്രായോഗികത കാഴ്ചവെക്കുന്ന കാറുകളിലൊന്നാണ് വാഗണ്‍ആര്‍ എഎംടി.

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്

ഇടത്തരം സെഡാന്‍ ശ്രേണിയില്‍ മാരുതിയുടെ ഏക സമര്‍പ്പണം. എത്തിയത് 2014 -ല്‍. ഇതുവരെയും സിയാസില്‍ കാര്യമായ മാറ്റങ്ങള്‍ മാരുതി വരുത്തിയിട്ടില്ല. പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഈ പരിഭാവങ്ങള്‍ തീര്‍ക്കും.

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

പുറംമോടിയിലും അകത്തളത്തിലും വമ്പന്‍ പരിഷ്‌കാരങ്ങള്‍ കമ്പനി നടത്തും. പുതിയ പെട്രോള്‍ എഞ്ചിനും കൂട്ടത്തില്‍ മുഖ്യം. നിലവില്‍ 1.4 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിനാണ് സിയാസില്‍. സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡ്.

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും സിയാസിലുണ്ട്. ഇതിനു പകരം 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പുതിയ സിയാസില്‍ ഇടംപിടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ഫെയ്‌സ്‌ലിഫ്റ്റിലും തുടരും.

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

പുതുതലമുറ മാരുതി എര്‍ട്ടിഗ

വിപണി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മാരുതി കാര്‍. ഓഗസ്റ്റില്‍ പുതിയ എര്‍ട്ടിഗ എംപിവി ഇന്ത്യന്‍ തീരമണയും. പുതിയ എര്‍ട്ടിഗയുടെ പ്രകടനക്ഷമത കൂട്ടാന്‍ ഭാരം കുറഞ്ഞ HEARTECT അടിത്തറ ഇത്തവണ പിന്തുണയ്ക്കും.

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

എര്‍ട്ടിഗയുടെ പെട്രോള്‍ വകഭേദത്തില്‍ മാത്രമാകും ഓട്ടോമാറ്റിക് ഓപ്ഷന്‍ ഒരുങ്ങുക. അതേസമയം ബ്രെസ്സയുടെ ഡീസല്‍ എഞ്ചിന്‍ പങ്കിടുന്ന എര്‍ട്ടിഗയില്‍ എഎംടി ഗിയര്‍ബോക്‌സ് സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ല. റെനോ ലോഡ്ജി, വരാനുള്ള മഹീന്ദ്ര U321 എംപിവി മോഡലുകളോടാണ് എര്‍ട്ടിഗയുടെ അങ്കം.

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

മാരുതി ആള്‍ട്ടോ K10

ഈ വര്‍ഷം അവസാനത്തോടെ ആള്‍ട്ടോയ്ക്കും സംഭവിക്കും തലമുറമാറ്റം. ഒരുങ്ങുക പുതിയ അടിത്തറയിലെങ്കിലും നിലവിലുള്ള K10 പെട്രോള്‍ എഞ്ചിന്‍ ഹാച്ച്ബാക്കില്‍ തുടരും. എന്നാല്‍ എഞ്ചിനെ കമ്പനി കാര്യമായി പരിഷ്‌കരിക്കും. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ പുതിയ ആള്‍ട്ടോ K10 -ല്‍ ലഭിക്കുമെന്നാണ് വിവരം.

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

മാരുതി വിറ്റാര

വിറ്റാര എസ്‌യുവിയെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള തിടുക്കം മാരുതി പലപ്പോഴായി പറഞ്ഞുവെച്ചിട്ടുണ്ട്. നോട്ടം പ്രീമിയം എസ്‌യുവി ശ്രേണിയിലേക്ക്; എതിരാളി നിര അടക്കിവാഴുന്ന ഹ്യുണ്ടായി ക്രെറ്റയും. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വിറ്റാര ഇന്ത്യന്‍ തീരമണയും.

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഒരുങ്ങും. ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പു ഉയര്‍ന്ന എസ്-ക്രോസ് വകഭേദത്തില്‍ ഇടംപിടിച്ചിരുന്ന 1.6 ലിറ്റര്‍ എഞ്ചിനാകും വിറ്റാര ഡീസലില്‍.

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

മാരുതി 'കൊറോള ആള്‍ട്ടിസ്'

ഇന്ത്യയില്‍ മാരുതിയും ടൊയോട്ടയും കൈകോര്‍ത്തു കഴിഞ്ഞു. പുതിയ ധാരണപ്രകാരം കൊറോള ആള്‍ട്ടിസിനെ ടൊയോട്ട മാരുതിയ്ക്ക് നല്‍കും. പകരം ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകളെയാണ് ടൊയോട്ടയ്ക്ക് മാരുതി കൈമാറുക.

മാരുതിയുടെ പുതിയ ആറു ഓട്ടോമാറ്റിക് കാറുകള്‍

ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സ്വന്തം ബാഡ്ജില്‍ കൊറോള ആള്‍ട്ടിസിനെ മാരുതി ഇന്ത്യയില്‍ അവതരിപ്പിക്കും. അതേസമയം കൊറോള ആള്‍ട്ടിസിന്റെ എഞ്ചിനില്‍ മാരുതി കൈകടത്തില്ലെന്നാണ് നിഗമനം. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാരുതിയുടെ കൊറോള ആള്‍ട്ടിസിലും പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #auto news #maruti suzuki
English summary
New Automatic Cars From Maruti. Read in Malayalam.
Story first published: Thursday, June 7, 2018, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X