കാര്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഇതാണ് പുതിയ ബിഎംഡബ്ല്യു 8 സീരീസ്

By Dijo Jackson

കാത്തിരിപ്പിന് വിരാമം, ബിഎംഡബ്ല്യു 8 സീരീസ് കൂപ്പെയെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ലോകത്തിന് മുന്നില്‍ പ്രൗഢമായി കാഴ്ചവെച്ചു. M850i വകഭേദത്തില്‍ ഒരുങ്ങിയ പുതിയ 8 സീരീസ് കൂപ്പെയുടെ ടീസറുകള്‍ നാളുകള്‍ക്ക് മുമ്പെ ബിഎംഡബ്ല്യു പുറത്തുവിട്ടിരുന്നു. തൊണ്ണൂറുകളില്‍ പിറന്ന ബിഎംഡബ്ല്യു 8 സീരീസിന്റെ പിന്‍തലമുറക്കാരനാണ് പുതിയ 2019 ഗ്രാന്‍ഡ് ടൂറര്‍ പതിപ്പ്.

കാര്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഇതാണ് പുതിയ ബിഎംഡബ്ല്യു 8 സീരീസ് M850i

രൂപഭാവത്തില്‍ വലിയ മാറ്റങ്ങളൊന്നും 2019 ബിഎംഡബ്ല്യു 8 സീരീസ് അവകാശപ്പെടുന്നില്ല. എന്നാല്‍ കിഡ്‌നി ഗ്രില്ലുകളില്‍ ഇക്കുറി പുതുമ അനുഭവപ്പെടും. പുതുതലമുറ ബിഎംഡബ്ല്യു മോഡലുകളിലുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റ് ക്ലസ്റ്ററും മൂര്‍ച്ചയേറി നില്‍ക്കുന്ന ഹെഡ്‌ലാമ്പുകളും ഡിസൈനില്‍ ആദ്യം ശ്രദ്ധയാകര്‍ഷിക്കും.

കാര്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഇതാണ് പുതിയ ബിഎംഡബ്ല്യു 8 സീരീസ് M850i

ബമ്പറുകളിലാണ് 8 സീരീസിന്റെ യഥാര്‍ത്ഥ ചാരുത. ബമ്പറുകള്‍ പ്രൗഢമാണ്, അതുപോലെ തന്നെ സ്‌പോര്‍ടിയും. വലിയ എയര്‍ ഡാമുകളും വളഞ്ഞൊഴുകുന്ന വരകളും ബമ്പറില്‍ എടുത്തുപറയണം. ബോണറ്റില്‍ ചെറിയ എയറോഡൈനാമിക് ഘടനകള്‍ കാണാം.

കാര്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഇതാണ് പുതിയ ബിഎംഡബ്ല്യു 8 സീരീസ് M850i

ഗ്രാന്‍ഡ് ടൂററായതു വലിഞ്ഞു നീണ്ട ആകാരമാണ് 8 സീരീസിന്. പിറകില്‍ രണ്ടു പേര്‍ക്കു ഇരിക്കാന്‍ പറ്റും. 19 ഇഞ്ച് അഞ്ചു സ്‌പോക്ക് അലോയ് വീലുകളിലാണ് കാര്‍ ഓടുക. 20 ഇഞ്ച് വീലുകള്‍ ഓപ്ഷനല്‍ ഫീച്ചറായി ലഭ്യമാണ്.

കാര്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഇതാണ് പുതിയ ബിഎംഡബ്ല്യു 8 സീരീസ് M850i

ടയറുകളില്‍ കുടങ്ങുന്ന വായു പുറത്തുവിടുന്നതിന് വേണ്ടി പ്രത്യേക വെന്റുകള്‍ വശങ്ങളില്‍ ഒരുങ്ങിയിട്ടുണ്ട്. ഇക്കാരണത്താല്‍ മോഡലില്‍ വായുപ്രതിരോധം നന്നെ കുറയും. പിറകില്‍ നീണ്ടു വീതിയേറിയ എല്‍ഇഡി ടെയില്‍ലാമ്പാണ് മുഖ്യാകര്‍ഷണം.

കാര്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഇതാണ് പുതിയ ബിഎംഡബ്ല്യു 8 സീരീസ് M850i

എയര്‍ വെന്റുകളുള്ള പിറകിലെ ബമ്പറിലും പക്വത നിഴലിക്കുന്നു. മോഡലിന്റെ ആകപ്പാടെയുള്ള രൂപത്തോടു ചേര്‍ന്നു നില്‍ക്കാന്‍ റോമ്പിക് എക്‌സ്‌ഹോസ്റ്റ് പൈപുകള്‍ക്ക് സാധിക്കുന്നുണ്ട്. പുതിയ 8 സീരീസില്‍ പെര്‍ഫോര്‍മന്‍സ് ശേഷിയുള്ള പ്രത്യേക M8 മോഡലിനെയും അവതരിപ്പിക്കുമെന്നു ബിഎംഡബ്ല്യു സ്ഥിരീകരിച്ചു കഴിഞ്ഞു.

കാര്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഇതാണ് പുതിയ ബിഎംഡബ്ല്യു 8 സീരീസ് M850i

നൂതന സാങ്കേതിക സംവിധാനങ്ങള്‍ 8 സീരീസിന്റെ അകത്തളത്തില്‍ ഒരുങ്ങും. മേല്‍ത്തരം ലെതര്‍, ക്രോം, സില്‍വര്‍ അലങ്കാരങ്ങള്‍ മോഡലില്‍ ശ്രദ്ധപിടിച്ചിരുത്തും.

കാര്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഇതാണ് പുതിയ ബിഎംഡബ്ല്യു 8 സീരീസ് M850i

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, ഹാപ്റ്റിക് ഫീഡ്ബാക്ക് ബട്ടണുകള്‍, ഓപ്ഷനല്‍ 1375W ബോവേഴ്‌സ് & വില്‍ക്കിന്‍സ് ഓഡിയോ സംവിധാനം, നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ പോലുള്ള ഫീച്ചറുകള്‍ കാറില്‍ ഒരുങ്ങും. എന്‍എഫ്‌സിയുടെ സഹായത്താല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചു കാര്‍ പ്രവര്‍ത്തിപ്പിക്കാനും തുറക്കാനും പൂട്ടാനും കഴിയും.

കാര്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഇതാണ് പുതിയ ബിഎംഡബ്ല്യു 8 സീരീസ് M850i

സുരക്ഷയുടെ ക്രമീകരണങ്ങളുടെ കാര്യത്തില്‍ മുന്‍തലമുറകളെ കടത്തിവെട്ടും പുതിയ 8 സീരീസ്. കാര്‍ ഒരുങ്ങുന്നത് 4.4 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V8 എഞ്ചിനില്‍. 523 bhp കരുത്തും 750 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എട്ടു സ്പീഡ്.

കാര്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഇതാണ് പുതിയ ബിഎംഡബ്ല്യു 8 സീരീസ് M850i

കമ്പനിയുടെ എക്‌സ്‌ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവിലാണ് 8 സീരീസ് അണിനിരക്കുക. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 8 സീരീസിന് 3.6 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് 8 സീരീസിന് ബിഎംഡബ്ല്യു നിശ്ചയിച്ചിട്ടുള്ള പരമാവധി വേഗം. മെര്‍സിഡീസ് എസ്-ക്ലാസ് കൂപ്പെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11, ജിടി ക്ലാസ് മോഡലുകളെയാണ് ബിഎംഡബ്ല്യു 8 സീരീസ് എതിരിടുക.

Most Read Articles

Malayalam
കൂടുതല്‍... #bmw
English summary
2019 BMW 8 Series M850i Unveiled. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X