ദേശീയ പാതകളില്‍ വേഗപരിധി ഉയര്‍ത്തി

Written By: Staff

ദേശീയ പാതകളിലെ വേഗപരിധി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉയര്‍ത്തി. ദേശീയ പാതകളുടെ ഭാഗമായ എക്‌സ്പ്രസ് ഹൈവേകളുടെ വേഗപരിധി 100 കിലോമീറ്ററില്‍ നിന്നും 120 കിലോമീറ്ററായി കേന്ദ്രം ഭേദഗതി ചെയ്തു.

ദേശീയ പാതകളിലെ വേഗപരിധി ഉയര്‍ത്തി; ഇനി കാറുകള്‍ക്ക് 120 കിലോമീറ്റര്‍ വേഗതയെടുക്കാം!

M1 വാഹന വിഭാഗത്തിനാണ് (എട്ടു സീറ്റുകള്‍ വരെയുള്ളവ) ഈ വേഗപരിധി ബാധകമാവുക. നേരത്തെ ഇന്ത്യന്‍ നിരത്തുകളിലെ വേഗപരിധി പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ദേശീയ പാതകളിലെ വേഗപരിധി ഉയര്‍ത്തി; ഇനി കാറുകള്‍ക്ക് 120 കിലോമീറ്റര്‍ വേഗതയെടുക്കാം!

വിവിധ നിരത്തുകളുടെ വേഗപരിധി പത്തു കിലോമീറ്റര്‍ മുതല്‍ ഇരുപതു കിലോമീറ്റര്‍ വരെ കൂടി. ഇനി മുതല്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ പാസഞ്ചര്‍ കാറുകള്‍ക്ക് എക്‌സ്പ്രസ് ഹൈവേകളിലൂടെ സഞ്ചരിക്കാം.

ദേശീയ പാതകളിലെ വേഗപരിധി ഉയര്‍ത്തി; ഇനി കാറുകള്‍ക്ക് 120 കിലോമീറ്റര്‍ വേഗതയെടുക്കാം!

അതേസമയം 100 കിലോമീറ്റര്‍ വേഗതയാണ് ടാക്‌സി കാറുകള്‍ക്ക് എക്‌സ്പ്രസ് ഹൈവേകളില്‍ അനുവദിച്ചത്. നേരത്തെ ഇതു മണിക്കൂറില്‍ 80 കിലോമീറ്ററായിരുന്നു.

ദേശീയ പാതകളിലെ വേഗപരിധി ഉയര്‍ത്തി; ഇനി കാറുകള്‍ക്ക് 120 കിലോമീറ്റര്‍ വേഗതയെടുക്കാം!

വാന്‍, ബസ്, ടെമ്പോ പോലുള്ള വാണിജ്യ വാഹനങ്ങള്‍ക്കും എക്‌സ്പ്രസ് ഹൈവേയില്‍ 100 കിലോമീറ്ററാണ് വേഗപരിധി. സാധാരണ ദേശീയ പാതകളില്‍ പാസഞ്ചര്‍ കാറുകളുടെ വേഗപരിധിക്ക് മാറ്റമില്ല.

ദേശീയ പാതകളിലെ വേഗപരിധി ഉയര്‍ത്തി; ഇനി കാറുകള്‍ക്ക് 120 കിലോമീറ്റര്‍ വേഗതയെടുക്കാം!

100 കിലോമീറ്ററാണ് കാറുകള്‍ക്ക് നിലവിലുള്ള വേഗപരിധി. എന്നാല്‍ ദേശീയ പാതകളില്‍ ടാക്‌സി കാറുകളുടെ വേഗപരിധി 80 കിലോമീറ്ററില്‍ നിന്നും 90 കിലോമീറ്ററായി ഉയര്‍ത്തി.

ദേശീയ പാതകളിലെ വേഗപരിധി ഉയര്‍ത്തി; ഇനി കാറുകള്‍ക്ക് 120 കിലോമീറ്റര്‍ വേഗതയെടുക്കാം!

സംസ്ഥാനങ്ങളുടെ അധീനതയിലുള്ള നഗരഭാഗങ്ങളില്‍ പുതിയ പരിധി ബാധകമല്ല. നിലവില്‍ കാറുകള്‍ക്കെല്ലാം (ടാക്‌സി ഉള്‍പ്പെടെ) 70 കിലോമീറ്ററാണ് ഇവിടങ്ങളിലെ വേഗപരിധി.

ദേശീയ പാതകളിലെ വേഗപരിധി ഉയര്‍ത്തി; ഇനി കാറുകള്‍ക്ക് 120 കിലോമീറ്റര്‍ വേഗതയെടുക്കാം!

ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ജനവാസ കേന്ദ്രങ്ങൾ, ഇടുങ്ങിയ പാതകളില്‍ വേഗപരിധി കുറയ്ക്കാനുള്ള അധികാരം അതത് സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമാണ്.

ദേശീയ പാതകളിലെ വേഗപരിധി ഉയര്‍ത്തി; ഇനി കാറുകള്‍ക്ക് 120 കിലോമീറ്റര്‍ വേഗതയെടുക്കാം!

ദേശീയ പാതകളിലും എക്‌സ്പ്രസ് ഹൈവേകളിലും ഇരുചക്രവാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാണ്. മണിക്കൂറില്‍ 60 കിലോമീറ്ററാണ് നഗരഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന വേഗപരിധി.

ദേശീയ പാതകളിലെ വേഗപരിധി ഉയര്‍ത്തി; ഇനി കാറുകള്‍ക്ക് 120 കിലോമീറ്റര്‍ വേഗതയെടുക്കാം!

അതേസമയം നഗരപരിധിയില്‍ മുചക്ര വാഹനങ്ങളുടെ വേഗപരിധി 50 കിലോമീറ്ററായാണ് തുടരുന്നത്.

കൂടുതല്‍... #auto news
English summary
Express Highway Speed Limit In India Raised. Read in Malayalam.
Story first published: Tuesday, April 17, 2018, 19:47 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark