കൂടുതല്‍ പക്വതയോടെ പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍

ഫോര്‍ഡ് ഫിഗൊ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ്. മാസങ്ങള്‍ ഒരുപാടായി മോഡലിനെ വിപണി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. എന്തായാലും ഒക്ടോബര്‍ നാലിന് പുതിയ ഫിഗൊ ആസ്‌പൈര്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. പരിഷ്‌കരിച്ച കോമ്പാക്ട് സെഡാന്റെ പ്രീ-ബുക്കിംഗ് കഴിഞ്ഞമാസം മുതല്‍ക്കെ കമ്പനി തുടങ്ങി. ബുക്കിംഗ് തുക 11,000 രൂപ.

കൂടുതല്‍ പക്വതയോടെ പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍

വരവിന് മുന്നോടിയായി ഫോര്‍ഡ് പുറത്തുവിട്ട പുത്തന്‍ ആസ്‌പൈറിന്റെ സ്റ്റുഡിയോ ചിത്രങ്ങള്‍ ആരാധകരുടെ പ്രതീക്ഷ പതിന്മടങ്ങ് ഉയര്‍ത്തിയെന്നുവേണം പറയാന്‍. പുതിയ സെഡാനെ ചിത്രങ്ങളിലൂടെ ഫോര്‍ഡ് വരച്ചുകാട്ടി. ഇത്തവണ മോഡലിന്റെ മുന്‍ പിന്‍ ഭാഗങ്ങളില്‍ പരിഷ്‌കാരങ്ങള്‍ അനവധിയുണ്ട്.

കൂടുതല്‍ പക്വതയോടെ പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍

ബമ്പറുകളുടെ ശൈലി മാറി. ഇനി കൂടുതല്‍ പക്വത അനുഭവപ്പെടും. മെഷ് ഘടന പാലിക്കുന്ന വീതിയേറിയ മുന്‍ ഗ്രില്ല് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന സവിശേഷതയാണ്. അകത്തളത്തില്‍ ഡാഷ്‌ബോര്‍ഡായിരിക്കും ശ്രദ്ധയാകര്‍ഷിക്കുക.

കൂടുതല്‍ പക്വതയോടെ പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍

പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഡാഷ്‌ബോര്‍ഡില്‍ ഒരുങ്ങുന്നത്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള ഫോര്‍ഡ് SYNC3 ഇന്‍ഫോടെയ്ന്‍മെന്റ് മോഡലിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ പ്രതീക്ഷിക്കാം.

Most Read: ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

കൂടുതല്‍ പക്വതയോടെ പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍

ബീജ് - ബ്ലാക് നിറങ്ങള്‍ ഇടകലര്‍ന്ന അകത്തളം പുതുമ സമര്‍പ്പിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറും. കാറിന് പ്രീമിയം പ്രതിച്ഛായ നല്‍കാന്‍ അടുത്തകാലത്തായി ബീജ് നിറത്തെയാണ് നിര്‍മ്മാതാക്കള്‍ ആശ്രയിക്കാറ്. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളില്‍ ബീജ് നിറം പരിപാലിക്കുക അല്‍പം ശ്രമകരമാണെന്ന കാര്യം ഇവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു.

കൂടുതല്‍ പക്വതയോടെ പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍

പുത്തന്‍ ആസ്‌പൈറിന്റെ എഞ്ചിന്‍ മുഖത്തും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഫ്രീസ്റ്റൈലില്‍ ഇടംപിടിക്കുന്ന പുതിയ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സിരീസ് പെട്രോള്‍ എഞ്ചിന്‍ ഫോര്‍ഡ് ഫിഗൊ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ തുടിക്കും.

കൂടുതല്‍ പക്വതയോടെ പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍

എഞ്ചിന് 95 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാകും കാറില്‍. അതേസമയം ആവശ്യമെങ്കില്‍ പുതിയ ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തിരഞ്ഞെടുക്കാനും ആസ്‌പൈര്‍ പെട്രോള്‍ മോഡലില്‍ ഫോര്‍ഡ് അവസരം നല്‍കും.

കൂടുതല്‍ പക്വതയോടെ പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിലും ഇതേ ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. ഡീസല്‍ എഞ്ചിനില്‍ മാറ്റങ്ങളുണ്ടാകില്ല. ആസ്‌പൈറിലുള്ള 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ 98.6 bhp കരുത്തും 215 Nm torque ഉം പരമാവധിയേകും.

കൂടുതല്‍ പക്വതയോടെ പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി തുടരും. ആസ്‌പൈറിന് പിന്നാലെ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിനെയും വിപണിയില്‍ കൊണ്ടുവരാനുള്ള പുറപ്പാടിലാണ് ഫോര്‍ഡ്.

Most Read: ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

കൂടുതല്‍ പക്വതയോടെ പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍

ഡിസൈനിലും എഞ്ചിന്‍ സാങ്കേതികതയിലും ഇതേ പരിഷ്‌കാരങ്ങള്‍ ഫിഗൊയ്ക്കും ലഭിക്കും. ഇതിനുപുറമെ ഫിഗൊ, ഫിഗൊ ആസ്‌പൈര്‍ മോഡലുകളുടെ പെര്‍ഫോര്‍മന്‍സ് പതിപ്പുകളെ പരിഷ്‌കരിക്കാനും കമ്പനിക്ക് ആലോചനയുണ്ട്.

കൂടുതല്‍ പക്വതയോടെ പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍

നിലവിലുള്ള മോഡലുകള്‍ക്ക് സമാനമായ വിലയിലാകും ഫിഗൊ, ഫിഗൊ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ വിപണിയില്‍ എത്തുക. മാരുതി ഡിസൈര്‍, ഹോണ്ട അമേസ്, ടാറ്റ ടിഗോര്‍, ഹ്യുണ്ടായി എക്‌സെന്റ് എന്നിവരുമായാണ് ഫോര്‍ഡ് ഫിഗൊ ആസ്‌പൈറിന്റെ മത്സരം.

More from DriveSpark

Article Published On: Wednesday, October 3, 2018, 10:18 [IST]
English summary
New Ford Aspire Facelift Bookings Open Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X