ക്രാഷ് ടെസ്റ്റില്‍ 'മറിഞ്ഞുവീണ്' ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, അമ്പരപ്പ് മാറാതെ കാര്‍ ലോകം

By Dijo Jackson

ക്രാഷ് ടെസ്റ്റുകളില്‍ ഫോര്‍ഡ് ഒരിക്കലും പിന്നില്‍ പോകാത്തതാണ്. എന്നാല്‍ ഇത്തവണ എന്തുസംഭവിച്ചു? 2018 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് ഫലം കണ്ടു കാര്‍ ലോകം ഒന്നടങ്കം ചോദിക്കുന്നു. അമേരിക്കന്‍ കേന്ദ്ര ഏജന്‍സിയായ NHTSA (നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍) നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മ്മിത ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് കാഴ്ചവെച്ചത് കേവലം ശരാശരി സുരക്ഷ.

ക്രാഷ് ടെസ്റ്റില്‍ 'മറിഞ്ഞുവീണ്' ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, അമ്പരപ്പ് മാറാതെ കാര്‍ ലോകം

മുന്‍ഭാഗം കേന്ദ്രീകരിച്ചുള്ള ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാറും സൈഡ് ഇംപാക്ട് ടെസ്റ്റില്‍ അഞ്ചു സ്റ്റാറും കൈവരിക്കാന്‍ എസ്‌യുവിക്ക് കഴിഞ്ഞെങ്കിലും റോള്‍ഓവര്‍ ടെസ്റ്റില്‍ ഇക്കോസ്‌പോര്‍ട് വമ്പന്‍ പരാജയമായി മാറി. കേവലം മൂന്നു സ്റ്റാര്‍ നേട്ടം മാത്രമാണ് ഇവിടെ കോമ്പാക്ട് എസ്‌യുവി കുറിച്ചത്.

ക്രാഷ് ടെസ്റ്റില്‍ 'മറിഞ്ഞുവീണ്' ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, അമ്പരപ്പ് മാറാതെ കാര്‍ ലോകം

അപകടങ്ങളില്‍ പുതിയ ഇക്കോസ്‌പോര്‍ട് എസ്‌യുവി ഉരുണ്ടുമറിയാനുള്ള സാധ്യത കൂടുതലാണെന്നു ക്രാഷ് ടെസ്റ്റ് ഫലം പറഞ്ഞുവെയ്ക്കുന്നു. NHTSA -യുടെ റോള്‍ഓവര്‍ ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാറിന് താഴെ പ്രകടനം കാഴ്ചവെക്കുന്ന വാഹനങ്ങള്‍ അത്യപൂര്‍വ്വമാണ്.

ക്രാഷ് ടെസ്റ്റില്‍ 'മറിഞ്ഞുവീണ്' ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, അമ്പരപ്പ് മാറാതെ കാര്‍ ലോകം

ക്രാഷ് ടെസ്റ്റില്‍ ഇക്കോസ്‌പോര്‍ടിന്റെ മുന്‍ വീല്‍ ഡ്രൈവ് പതിപ്പ് അഞ്ചില്‍ മൂന്ന് സ്റ്റാറും നാലു വീല്‍ ഡ്രൈവ് പതിപ്പ് അഞ്ചില്‍ നാലു സ്റ്റാറും രേഖപ്പെടുത്തിയെന്നു NHTSA പുറത്തുവിട്ടു (ഉയര്‍ന്ന ഭാരം നാലു വീല്‍ ഡ്രൈവ് പതിപ്പിനെ ക്രാഷ് ടെസ്റ്റില്‍ തുണച്ചു).

ക്രാഷ് ടെസ്റ്റില്‍ 'മറിഞ്ഞുവീണ്' ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, അമ്പരപ്പ് മാറാതെ കാര്‍ ലോകം

ഇതോടെ ഹോണ്ട HR-V, മാസ്ദ CX-3, ഷെവര്‍ലെ ട്രാക്‌സ്, ടൊയോട്ട CHR പോലുള്ള ആഗോള എതിരാളികള്‍ക്ക് മുന്നില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് നിറംമങ്ങുകയാണ്. റോള്‍ഓവര്‍ ടെസ്റ്റുകളില്‍ ഇവരെല്ലാവരും നാലു സ്റ്റാര്‍ നേട്ടം കുറിച്ചിട്ടുണ്ട്.

ക്രാഷ് ടെസ്റ്റില്‍ 'മറിഞ്ഞുവീണ്' ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, അമ്പരപ്പ് മാറാതെ കാര്‍ ലോകം

നിലവില്‍ ഇക്കോസ്‌പോര്‍ട് മാത്രമാണ് റോള്‍ഓവര്‍ ടെസ്റ്റില്‍ മൂന്നു സ്റ്റാര്‍ സുരക്ഷ രേഖപ്പെടുത്തിയ ഏക കോമ്പാക്ട് എസ്‌യുവി. 2013 മുതല്‍ ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ടുകള്‍ വിദേശ വിപണികളില്‍ വില്‍പനയ്ക്ക് എത്തുന്നുണ്ട്.

ക്രാഷ് ടെസ്റ്റില്‍ 'മറിഞ്ഞുവീണ്' ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, അമ്പരപ്പ് മാറാതെ കാര്‍ ലോകം

എന്നാല്‍ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട് വരാന്‍ തുടങ്ങിയിട്ട് നാളുകളേറെ ആയിട്ടില്ല. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഇക്കോസ്‌പോര്‍ടിന്റെ മുന്‍ വീല്‍ ഡ്രൈവ് പതിപ്പിനെ മാത്രമെ ഫോര്‍ഡ് അണിനിരത്തുന്നുള്ളു.

ക്രാഷ് ടെസ്റ്റില്‍ 'മറിഞ്ഞുവീണ്' ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, അമ്പരപ്പ് മാറാതെ കാര്‍ ലോകം

അതേസമയം ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട് നാലു വീല്‍ ഡ്രൈവ് മോഡലുകള്‍ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ടുതാനും. എന്തായാലും ഇക്കോസ്‌പോര്‍ടിന്റെ നാലു വീല്‍ ഡ്രൈവ് പതിപ്പ് സമീപഭാവിയില്‍ രാജ്യത്തു അവതരിക്കുമെന്നാണ് വിവരം.

അടുത്തിടെ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന മോഡലിന്റെ ചിത്രങ്ങള്‍ ഇക്കാര്യം പറഞ്ഞുവെയ്ക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, സറൗണ്ട് വ്യു ക്യാമറ, ഫോര്‍വേഡ് കൊളീഷന്‍ വാര്‍ണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഇക്കോസ്‌പോര്‍ടില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ഒരുങ്ങുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ford
English summary
2018 Ford EcoSport Crash Test Results Revealed. Read in Malayalam.
Story first published: Monday, July 9, 2018, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X