ഇതാണ് പുതിയ ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

By Dijo Jackson

ആഗോള വിപണിയില്‍ പുതിയ ഫിഗൊ, ഫിഗൊ സെഡാന്‍ (ആസ്‌പൈര്‍) മോഡലുകളെ ഫോര്‍ഡ് കാഴ്ചവെച്ചു. വിദേശ രാജ്യങ്ങളില്‍ ഫിഗൊ സെഡാനെന്നാണ് ആസ്‌പൈര്‍ അറിയപ്പെടുന്നത്. ഉടന്‍ തന്നെ ഇരു മോഡലുകളെയും ഫോര്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരും. ഗുജറാത്തിലെ സാനന്ദ് നിര്‍മ്മാണശാലയില്‍ നിന്നാണ് ഫിഗൊ, ഫിഗൊ സെഡാന്‍ മോഡലുകള്‍ വിദേശ വിപണികളില്‍ എത്തുക.

ഇതാണ് പുതിയ ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

പുതിയ ഡ്രാഗണ്‍ സീരീസ് എഞ്ചിനുകളും ഡിസൈന്‍ പരിഷ്‌കാരങ്ങളുമാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ പ്രധാന വിശേഷം. ക്രോം അലങ്കാരമുള്ള പുത്തന്‍ ഗ്രില്ലില്‍ തുടങ്ങും 2018 ഫിഗൊ ഹാച്ച്ബാക്ക് കുറിക്കുന്ന മാറ്റങ്ങള്‍. ഹെഡ്‌ലാമ്പുകള്‍ക്ക് വലുപ്പം കൂടി.

ഇതാണ് പുതിയ ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

മുന്‍ പിന്‍ ബമ്പറുകള്‍ക്കും ഇക്കുറി പരിഷ്‌കാരങ്ങള്‍ സംഭവിച്ചു. ബമ്പറുകളുടെ കറുപ്പു നിറം മോഡലിന് ഇരട്ടനിറ ശൈലി കാഴ്ചവെക്കും. ഫോഗ്‌ലാമ്പ് ഘടനയ്ക്ക് മാറ്റമില്ല. ഫ്രീസ്റ്റൈലില്‍ കണ്ട ഡാഷ്‌ബോര്‍ഡ് മാതൃകയാണ് ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് പിന്തുടരുന്നത്.

ഇതാണ് പുതിയ ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഫോര്‍ഡ് SYNC 3 ടെക്‌നോളജി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് എന്നിവയുടെ പിന്തുണ അവകാശപ്പെടും. ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുറംമോടിയിലും സമാനമായ മാറ്റങ്ങളാണ് കാണാന്‍ കഴിയും.

ഇതാണ് പുതിയ ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

ബൂട്ട് ലിഡിന് കുറുകെയുള്ള കട്ടിയേറിയ ക്രോം വര ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പിന്നഴകിനെ എടുത്തുകാണിക്കും. പുതിയ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ മുഖ്യാകര്‍ഷണം.

ഇതാണ് പുതിയ ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

93 bhp കരുത്തും 120 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ഡീസല്‍ എഞ്ചിനില്‍ മാറ്റമില്ല. 97 bhp കരുത്തും 215 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിന്‍ ഡീസല്‍ പതിപ്പില്‍ തുടരും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ഇതാണ് പുതിയ ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

അതേസമയം പെട്രോള്‍ പതിപ്പില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇടംപിടിക്കും. ഫ്രീസ്റ്റൈലിലും ഇതേ എഞ്ചിന്‍ നിരയാണ് ഒരുങ്ങുന്നത്. ഫ്രീസ്റ്റൈലിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 19 കിലോമീറ്റര്‍ മൈലേജ് കാഴ്ചവെക്കുമ്പോള്‍ 1.5 ലിറ്റര്‍ ഡീസല്‍ നല്‍കുന്നത് 24.4 കിലോമീറ്റര്‍ മൈലേജാണ്.

ഇതാണ് പുതിയ ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

ഇന്ത്യന്‍ വിപണിയില്‍ സെപ്തംബറോടെ പുതിയ ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെ പ്രതീക്ഷിക്കാം. അടുത്തകാലത്തായി മോഡലുകളെ പരമാവധി വില കുറച്ചു വിപണിയില്‍ കൊണ്ടുവരാനാണ് ഫോര്‍ഡ് ഇന്ത്യ ശ്രമിക്കുന്നത്.

ഇതാണ് പുതിയ ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

അടുത്തിടെ നിരയില്‍ പിറവിയെടുത്ത ഫ്രീസ്റ്റൈല്‍ ഇതിനുള്ള ഉദ്ദാഹരണമാണ്. ഫ്രീസ്റ്റൈലിന് സമാനമായി ബജറ്റ് വിലയില്‍ ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍ വിപണിയില്‍ വരുമെന്നാണ് കരുതുന്നത്. അഞ്ചു ലക്ഷം മുതല്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിന് വില പ്രതീക്ഷിക്കാം.

ഇതാണ് പുതിയ ഫോര്‍ഡ് ഫിഗൊ, ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിനും വില അഞ്ചര ലക്ഷം മുതലും. ഹ്യുണ്ടായി ഗ്രാന്‍ഡ് i10, മാരുതി സ്വിഫ്റ്റ് എന്നിവരാണ് ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ മുഖ്യ എതിരാളികള്‍. മാരുതി ഡിസൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ഫോക്‌സ്‌വാഗണ്‍ അമിയോ, ഹോണ്ട അമേസ് എന്നിവരോടാണ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് കൊമ്പുകോര്‍ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ford
English summary
New Ford Figo, Aspire Facelift Makes Global Debut. Read in Malayalam.
Story first published: Thursday, June 21, 2018, 14:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X