വരുന്നു അമേസില്‍ നിന്നും പുതിയ എസ്‌യുവി, മാരുതി ബ്രെസ്സയെ പിടിച്ചുകെട്ടാന്‍ ഹോണ്ട
ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തി ഹോണ്ട പുറത്തിറക്കിയ WR-V ക്രോസ്ഓവര്‍ മികച്ച പ്രതികരണം നേടിത്തുടങ്ങിയ പശ്ചാത്തലത്തില്‍ എസ്‌യുവി മോഹം വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് കമ്പനി. WR-V വന്നതു കുറച്ചുവൈകിയാണെങ്കിലും ഹോണ്ട എസ്‌യുവിയ്ക്ക് വിപണിയില്‍ ആവശ്യക്കാരേറി വരികയാണ്.

ജാസ് ഹാച്ച്ബാക്കാണ് WR-V -യ്ക്ക് അടിസ്ഥാനം. ഇന്ത്യന്‍ എസ്‌യുവി ശ്രേണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമയം അതിക്രമിച്ചെന്നു ഹോണ്ട കരുതുന്നു. ഏഴു സീറ്റര്‍ CR-V, HR-V എസ്‌യുവികളെ ഇങ്ങോട്ടു കൊണ്ടുവരാന്‍ കമ്പനി തിടുക്കംകൂട്ടുന്നതിന് കാരണമിതാണ്.

പ്രീമിയം എസ്‌യുവികളാണ് CR-V -യും HR-V -യും. എന്നാല്‍ ഇവര്‍ക്കുപുറമെ അമേസ് സെഡാനെ ആധാരമാക്കി ബജറ്റ് വിലയില്‍ പുതിയ സബ് കോമ്പാക്ട് എസ്‌യുവിയെയും ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കും.

മാരുതി ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ എന്നിവരുടെ അടര്‍ക്കളത്തിലേക്കാണ് ഹോണ്ടയുടെ ചെറു എസ്‌യുവി വരിക. കോമ്പാക്ട് എസ്‌യുവികളുടെ ഗണത്തില്‍ WR-V പെടുമെങ്കിലും ഉയര്‍ന്ന ഹാച്ച്ബാക്ക് ശൈലിയാണ് ക്രോസ്ഓവറിന്.

നോടത്തിലും ഭാവത്തിലും കോമ്പാക്ട് എസ്‌യുവി എന്നുതോന്നിപ്പിക്കുന്ന അവതാരമാകും വരാന്‍ പോകുന്നത്. മോഡല്‍ എന്നു ഇന്ത്യയില്‍ എത്തുമെന്ന കാര്യത്തില്‍ ഹോണ്ട ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്നാല്‍ 2020 ഓടെ പുതിയ എസ്‌യുവിയെ വിപണിയില്‍ പ്രതീക്ഷിക്കാം. അമേസ് ഒരുങ്ങുന്ന ജിഎസ്പി അടിത്തറ തന്നെയായിരിക്കും പുതിയ ഹോണ്ട എസ്‌യുവിക്കും. 1.2 ലിറ്റര്‍ i-VTEC പെട്രോള്‍, 1.5 ലിറ്റര്‍ i-DTEC ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ മാത്രമെ ജിഎസ്പി അടിത്തറയ്ക്ക് ഉള്‍ക്കൊള്ളാനാവുകയുള്ളൂ.

പെട്രോള്‍ എഞ്ചിന് 88 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 98.6 bhp കരുത്തും 200 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. അഞ്ചു / ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഈ എഞ്ചിന്‍ പതിപ്പുകളില്‍ ലഭ്യമാണ്.

കമ്പനി വിഭാവനം ചെയ്യുന്ന പുതിയ എസ്‌യുവിയിലും ഇതേ എഞ്ചിനുകളായിരിക്കും തുടിക്കുക. ഒരുപക്ഷെ മോഡലില്‍ ഹൈബ്രിഡ് / വൈദ്യുത പതിപ്പിനെയും കമ്പനി നല്‍കിയേക്കാം.
Source: Livemint


Click it and Unblock the Notifications