സൂപ്പര്‍ഹിറ്റായി ഹോണ്ട അമേസ്, കണ്ണഞ്ചും വേഗത്തില്‍ പുതിയ റെക്കോര്‍ഡ്

By Dijo Jackson

2018 അമേസ്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഹോണ്ട കാര്‍. 30,000 യൂണിറ്റ് വില്‍പനയെന്ന നാഴികക്കല്ല് പിന്നിടാന്‍ പുതുതലമുറ അമേസിന് മൂന്നുമാസം പോലും രാജ്യത്തു വേണ്ടിവന്നില്ല. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടെ ഈ വേഗത്തില്‍ വിപണിയില്‍ വിറ്റുപോയ മറ്റൊരു മോഡലിനെ ഹോണ്ടയ്ക്ക് ചൂണ്ടിക്കാട്ടാനില്ല.

സൂപ്പര്‍ഹിറ്റായി ഹോണ്ട അമേസ്, കണ്ണഞ്ചും വേഗത്തില്‍ പുതിയ റെക്കോര്‍ഡ്

ജൂലായില്‍ പുതിയ അമേസിന്റെ പിന്‍ബലത്തില്‍ മാത്രം ഹോണ്ട കുറിച്ചത് 12.5 ശതമാനം വില്‍പന വളര്‍ച്ചയാണ്. മുതിര്‍ന്ന സിറ്റി സെഡാനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഹോണ്ട പുറത്തിറക്കുന്ന 2018 അമേസ്, ഇന്ത്യന്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പിച്ചാണ് വിപണിയില്‍ എത്തുന്നത്.

സൂപ്പര്‍ഹിറ്റായി ഹോണ്ട അമേസ്, കണ്ണഞ്ചും വേഗത്തില്‍ പുതിയ റെക്കോര്‍ഡ്

പക്വതയാര്‍ന്ന രൂപം, പ്രീമിയം സെഡാന്‍ പരിവേഷം, വിശാലമായ അകത്തളം, മികവാര്‍ന്ന പ്രകടനക്ഷമത, അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങള്‍ എന്നിവ പുതുതലമുറ അമേസിനെ വിപണിയില്‍ ബമ്പര്‍ ഹിറ്റാക്കി മാറ്റി. പുതിയ ഹോണ്ട അമേസ് വില്‍പനയ്‌ക്കെത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 2018 ഹോണ്ട അമേസില്‍ എന്താണിത്ര പ്രത്യേകത? പരിശോധിക്കാം —

സൂപ്പര്‍ഹിറ്റായി ഹോണ്ട അമേസ്, കണ്ണഞ്ചും വേഗത്തില്‍ പുതിയ റെക്കോര്‍ഡ്

ഡിസൈന്‍

രൂപവും ഭാവവും പാടെ മാറിയാണ് പുതിയ അമേസിന്റെ ഒരുക്കം. രൂപകല്‍പനയില്‍ പഴയ അമേസ് എവിടെയും പ്രതിഫലിക്കില്ല. ഗ്രില്ലിലുള്ള വീതിയേറിയ ക്രോം വരയില്‍ തുടങ്ങും കാറിന്റെ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍. കോണോടുകോണ്‍ ചേര്‍ന്ന ഹെഡ്‌ലാമ്പുകളാണ് ഗ്രില്ലിന് ഇരുവശത്തും.

സൂപ്പര്‍ഹിറ്റായി ഹോണ്ട അമേസ്, കണ്ണഞ്ചും വേഗത്തില്‍ പുതിയ റെക്കോര്‍ഡ്

എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളും ഹെഡ്‌ലാമ്പുകളില്‍ തന്നെയാണ്. വശങ്ങളില്‍ പക്വത നിറഞ്ഞ ഷൗള്‍ഡര്‍ ലൈന്‍ ശ്രദ്ധപിടിച്ചിരുത്തും. പുതുക്കിയ 15 ഇഞ്ച് അലോയ് വീലുകളാണ് കാറില്‍. C ആകൃതിയുള്ള ടെയില്‍ലാമ്പ് ക്ലസ്റ്ററും ബൂട്ടിന് കുറുകെയുള്ള ക്രോം അലങ്കാരവും അമേസിന്റെ വിശേഷങ്ങളില്‍പ്പെടും.

സൂപ്പര്‍ഹിറ്റായി ഹോണ്ട അമേസ്, കണ്ണഞ്ചും വേഗത്തില്‍ പുതിയ റെക്കോര്‍ഡ്

അകത്തളം

അകത്തളത്തിന് ഇരട്ടനിറമാണ്. 7.0 ഇഞ്ച് ഡിജിപാട് 2.0 ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അമേസില്‍ പ്രത്യേകം പരാമര്‍ശിക്കണം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭ്യമാണ്.

സൂപ്പര്‍ഹിറ്റായി ഹോണ്ട അമേസ്, കണ്ണഞ്ചും വേഗത്തില്‍ പുതിയ റെക്കോര്‍ഡ്

പെട്രോള്‍ സിവിടി വകഭേദദത്തില്‍ മാത്രമെ പാഡില്‍ ഷിഫ്റ്ററുകള്‍ ഇടംപിടിക്കുകയുള്ളു. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍ (ടേണ്‍ ഇന്‍ഡിക്കേറ്ററോട് കൂടി), എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിങ്ങനെ നീളും അമേസിലെ ഫീച്ചറുകള്‍.

സൂപ്പര്‍ഹിറ്റായി ഹോണ്ട അമേസ്, കണ്ണഞ്ചും വേഗത്തില്‍ പുതിയ റെക്കോര്‍ഡ്

എഞ്ചിന്‍

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പുതിയ അമേസിന്റെ വരവ്. പെട്രോള്‍ എഞ്ചിന്‍ 6,000 rpm -ല്‍ 89 bhp കരുത്തും 4,800 rpm -ല്‍ 110 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. 3,600 rpm -ല്‍ 99 bhp കരുത്തും 1,500 rpm -ല്‍ 200 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ ഡീസല്‍ എഞ്ചിന് പറ്റും.

സൂപ്പര്‍ഹിറ്റായി ഹോണ്ട അമേസ്, കണ്ണഞ്ചും വേഗത്തില്‍ പുതിയ റെക്കോര്‍ഡ്

അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്. അതേസമയം ഡീസല്‍-സിവിടി പതിപ്പില്‍ കരുത്തുത്പാദനം കുറയും. 79 bhp കരുത്തും 160 Nm torque -മാണ് അമേസ് ഡീസല്‍-സിവിടി പതിപ്പ് പരമാവധി സൃഷ്ടിക്കുക.

സൂപ്പര്‍ഹിറ്റായി ഹോണ്ട അമേസ്, കണ്ണഞ്ചും വേഗത്തില്‍ പുതിയ റെക്കോര്‍ഡ്

പുതിയ അമേസിന്റെ അടിത്തറ പുതിയതാണ്. അതുകൊണ്ടു ഭാരം നന്നെ കുറഞ്ഞു. 905 കിലോയ്ക്കും 1039 കിലോയ്ക്കും ഇടയിലാണ് രണ്ടാം തലമുറ അമേസുകളുടെ ഭാരം. പഴയ മോഡലിനെ അപേക്ഷിച്ച് 5 mm നീളവും, 15 mm വീതിയും പുതിയ അമേസിന് കൂടുതലുണ്ട്.

സൂപ്പര്‍ഹിറ്റായി ഹോണ്ട അമേസ്, കണ്ണഞ്ചും വേഗത്തില്‍ പുതിയ റെക്കോര്‍ഡ്

സുരക്ഷ

മുന്നില്‍ ഇരട്ട എയര്‍ബാഗുകളാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി. എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ വകഭേദങ്ങളില്‍ എല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, മുന്‍ ഫോഗ്‌ലാമ്പുകള്‍, റിയര്‍ ഡിഫോഗര്‍ എന്നിവയും സുരക്ഷാ സജ്ജീകരണങ്ങളില്‍ ഉള്‍പ്പെടും.

Article Published On: Friday, August 24, 2018, 12:36 [IST]
English summary
India’s Fastest-Selling Car Revealed — Crosses 30,000 Unit Sales In Just Three Months. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X