എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

By Dijo Jackson

പുതിയ ഹോണ്ട അമേസ് വരവറിയിച്ചു. മെയ് 16 ന് രണ്ടാം തലമുറ അമേസ് സെഡാന്‍ വിപണിയില്‍ അവതരിക്കും. അമേസിന്റെ ബുക്കിംഗ് ഹോണ്ട തുടങ്ങി. 21,000 രൂപയാണ് ബുക്കിംഗ് തുക. എഞ്ചിനുകള്‍ ഒഴികെ ബാക്കിയെല്ലാം അടിമുടി പുത്തനാണ് അമേസില്‍.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

പുതിയ അടിത്തറയും രൂപകല്‍പനയും, ശ്രേണിയിലെ ആദ്യ ഫീച്ചറുകള്‍, പിന്നെ പ്രീമിയം പരിവേഷവും; നിലവിലുള്ള അമേസിനെക്കാളും വളര്‍ന്നു വലുതായാണ് പുതിയ സെഡാന്റെ വരവ്. ഹോണ്ട പുറത്തുവിട്ട അമേസിന്റെ ഔദ്യോഗിക വീഡിയോയും ഇതുപറഞ്ഞു വെയ്ക്കുന്നു.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

കോമ്പാക്ട് സെഡാന്‍ ശ്രേണിയിലെ സമവാക്യങ്ങള്‍ പുതിയ അമേസിന്റെ വരവോട് കൂടി തകിടം മറിയും. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണും, ഷാര്‍ക്ക് ഫിന്‍ ആന്റീനയും അമേസിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

ഡീസല്‍ സെഡാനില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുന്നത് ഇതാദ്യം. പാഡില്‍ ഷിഫ്റ്ററുകളുമുണ്ട് അമേസില്‍. പഴയ ചെരിഞ്ഞിറങ്ങുന്ന ബോണറ്റിനെ കമ്പനി പൂര്‍ണമായും ഉപേക്ഷിച്ചു.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

പകരം വെട്ടിവെടിപ്പാക്കിയ മസിലന്‍ ബോണറ്റാണ് കാറില്‍. കട്ടിയേറിയ ക്രോം അലങ്കാരം ഗ്രില്ലില്‍ കാണാം. ഹോണ്ടാ ലോഗോയും ക്രോമില്‍ തന്നെ. പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകളാണ് ഗ്രില്ലിന് ഇരുവശത്തും. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഹെഡ്‌ലാമ്പുകളിലാണ്.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

പുതിയ അടിത്തറയുടെ പശ്ചാത്തലത്തില്‍ അമേസിന്റെ വീതി കാര്യമായി കൂടിയിട്ടുണ്ട്. അതുകൊണ്ടു അകത്തളം വിശാലമായിരിക്കും എന്നര്‍ത്ഥം. പുതിയ എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്ററോടെയുള്ള പരിഷ്‌കരിച് ബൂട്ട് ലിഡും അമേസില്‍ എടുത്തുപറയണം.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

അകത്തളത്തിലേക്കും ഹോണ്ട പുറത്തുവിട്ട അമേസ് വീഡിയോ വെളിച്ചം വീശുന്നുണ്ട്. ബീജും കറുപ്പും നിറഞ്ഞ ഇരട്ടനിറമാണ് ഡാഷ്‌ബോര്‍ഡിന്.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോളിനുള്ള ടച്ച് ബട്ടണുകള്‍, സ്റ്റീയറിംഗിലുള്ള കണ്‍ട്രോളുകള്‍ എന്നിങ്ങനെ നീളും അകത്തളത്ത പ്രധാന വിശേഷങ്ങള്‍.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, സെന്‍സറുകളോടുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവ അമേസിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

വലിയ 15 ഇഞ്ച് അലോയ് വീലുകളിലാണ് രണ്ടാം തലമുറ സെഡാന്റെ ഒരുക്കം. നിലവിലുള്ള അമേസില്‍ 14 ഇഞ്ചാണ് അലോയ് വീലുകള്‍. ഇതൊക്കെയാണെങ്കിലും എഞ്ചിനില്‍ മാറ്റങ്ങള്‍ വരുത്താന്‍ മാത്രം ജാപ്പനീസ് നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടില്ല.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് പുതിയ അമേസില്‍. പെട്രോള്‍ എഞ്ചിന് പരമാവധി 88 bhp കരുത്തും 109 Nm torque ഉം സൃഷ്ടിക്കാനാവും. 100 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ അമേസില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഇക്കുറി ഡീസല്‍ പതിപ്പില്‍ സിവിടി ഒരുങ്ങുന്നുണ്ട്.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

വിപണിയിലെ ഏറ്റവും തിരക്കേറിയ ശ്രേണിയിലേക്കാണ് 2018 ഹോണ്ട അമേസിന്റെ ചുവടുവെയ്പ്. എതിരാളികള്‍ മാരുതി ഡിസൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ഫോക്‌സ്‌വാഗണ്‍ അമിയോ, ഫോര്‍ഡ് ആസ്‌പൈര്‍, ടാറ്റ സെസ്റ്റ്, ടാറ്റ ടിഗോര്‍ എന്നിവര്‍.

എത്തുന്നു പുതിയ ഹോണ്ട അമേസ് — കാറില്‍ ഫീച്ചറുകളുടെ നീണ്ട നിര!

കാറിന്റെ പ്രീമിയം പരിവേഷം മത്സരത്തില്‍ ഹോണ്ടയ്ക്ക് അനുകൂലമായി ഭവിക്കുമെന്നാണ് വിലയിരുത്തല്‍.

Article Published On: Tuesday, April 24, 2018, 11:44 [IST]
English summary
New Honda Amaze Key Features Revealed Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X