പുതിയ ഹോണ്ട അമേസ് അടുത്തമാസം വിപണിയില്‍ എത്തും; ബുക്കിംഗ് ആരംഭിച്ചു!

Written By:

പുതിയ ഹോണ്ട അമേസ് അടുത്ത മാസം വിപണിയില്‍ എത്തും. 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് രണ്ടാം തലമുറ അമേസിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. പുതിയ അമേസിന്റെ പ്രീ-ബുക്കിംഗ് ഡീലര്‍ഷിപ്പ് തലത്തില്‍ നഗരങ്ങളില്‍ തുടങ്ങി കഴിഞ്ഞു.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

21,000 രൂപയാണ് അമേസിന്റെ ബുക്കിംഗ് തുക. ഏപ്രില്‍ ആറു മുതല്‍ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുമെന്നാണ് വിവരം. ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് മെയ് മാസത്തോടെ പുതിയ ഹോണ്ട അമേസ് ലഭിച്ചുതുടങ്ങും.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് പുതിയ അമേസ് വരിക. ഡീലര്‍മാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പെട്രോള്‍ എഞ്ചിന് പരമാവധി 88 bhp കരുത്തും 109 Nm torque ഉം സൃഷ്ടിക്കാനാവും.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

അതേസമയം 100 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കും. സിവിടി ഗിയര്‍ബോക്‌സിനെ ഓപ്ഷനലായും കാറില്‍ തെരഞ്ഞെടുക്കാം.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

പുതിയ ഹോണ്ട അമേസില്‍ അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍ —

എക്സ്റ്റീരിയര്‍

ഹോണ്ട നിരയില്‍ തലക്കനമുള്ള സിറ്റി, അക്കോര്‍ഡ് സഹോദരങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് പുതിയ അമേസിന്റെ വരവ്.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

പുതിയ ഗ്രില്ല് തന്നെയാണ് അമേസില്‍ എടുത്തുപറയേണ്ട ആദ്യ വിശേഷം. കണ്ടു പഴകിയ റൗണ്ട് ഹെഡ്ലാമ്പുകളില്‍ നിന്നും ഇക്കുറി അമേസ് മോചിതനായിട്ടുണ്ട്. കോണോട് കോണ്‍ ചതുരത്തിലാണ് ഗ്രില്ലുള്ളത്. മുന്‍ബമ്പറിലും ഡിസൈന്‍ മാറ്റങ്ങള്‍ ദൃശ്യമാണ്.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

നാലു മീറ്ററിനുള്ളിലേക്ക് ചുരുങ്ങിയാണ് നില്‍പ്പെങ്കിലും ഒരു തികഞ്ഞ സെഡാന്റെ എല്ലാ പ്രൗഢിയും അമേസിനുണ്ട്. പുത്തന്‍ 15 ഇഞ്ച് അലോയ് വീലുകളാണ് അമേസിന് ലഭിച്ചിരിക്കുന്നത്.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

C ആകൃതിയില്‍ നിലകൊള്ളുന്ന വലിയ ടെയില്‍ ലാമ്പുകളാണ് പിന്നിലേക്ക് വന്നാല്‍ ആദ്യം കണ്ണില്‍പ്പെടുക. ചെത്തി പാകപ്പെടുത്തിയതാണ് പുതിയ അമേസിന്റെ റിയര്‍ ബമ്പര്‍.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

ഇന്റീരിയര്‍

അമേസിന്റെ അകത്തളത്തിലും കാര്യമായ പരിഷ്‌കാരങ്ങള്‍ ഹോണ്ട നടപ്പിലാക്കിയിട്ടുണ്ട്. മുന്‍തലമുറയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഡാഷ്ബോര്‍ഡിലാണ് ഇന്റീരിയര്‍.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

മൂന്ന് സ്പോക്ക് സ്റ്റീയറിംഗ് വീല്‍, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡ്യൂവല്‍ ടോണ്‍ ഡാഷ്ബോര്‍ഡ്, പിയാനൊ ഫിനിഷ് ട്രിം എന്നിങ്ങനെ നീളുന്നതാണ് അകത്തളത്തെ വിശേഷങ്ങള്‍. ക്ലൈമറ്റ് കണ്‍ട്രോള്‍ ബട്ടണ്‍ ലേഔട്ടിലും ഇക്കുറി പുതുമ അനുഭവപ്പെടും.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

സിവിടി ഗിയര്‍ബോക്‌സ്

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് പുതിയ അമേസില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്നത്. ഒപ്പം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെ ഓപ്ഷനലായും ഹോണ്ട കാഴ്ചവെക്കും.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

അമേസിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ സിവിടി ഗിയര്‍ബോക്സ് ലഭ്യമാകും. ഇതാദ്യമായാണ് അമേസ് ഡീസല്‍ പതിപ്പില്‍ സിവിടി ഗിയര്‍ബോക്സ് ഒരുങ്ങുന്നത്. സിവിടിയുടെ പശ്ചാത്തലത്തില്‍ സുഗമമായ ഡ്രൈവിംഗ് അമേസ് കാഴ്ചവെക്കുമെന്നാണ് ഹോണ്ടയുടെ അവകാശവാദം.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

സുരക്ഷാ ഫീച്ചറുകള്‍

സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പറഞ്ഞു വെച്ചാണ് പുതിയ അമേസിനെ ഹോണ്ട അവതരിപ്പിച്ചത്. മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവയാണ് അമേസിന്റെ സുരക്ഷാമുഖം. വേരിയന്റുകളില്‍ ഉടനീളം എബിഎസും എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ഹോണ്ട അമേസ് ബുക്കിംഗ് ആരംഭിച്ചു; അടുത്തമാസം വിപണിയില്‍ എത്തും!

മറ്റു വിശേഷങ്ങള്‍

പുത്തന്‍ ഹോണ്ട അമേസിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ് സംവിധാനങ്ങളെയും ജാപ്പനീസ് നിര്‍മ്മാതാക്കള്‍ സമര്‍പ്പിക്കുന്നുണ്ട്. കൂടാതെ ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറും അമേസില്‍ ആദ്യമായി ഇടംപിടിച്ചിട്ടുണ്ട്. അമേസില്‍ ഒരുങ്ങിയിട്ടുള്ള പാര്‍ക്കിംഗ് സെന്‍സറുകളും റിയര്‍-വ്യൂ ക്യാമറകളും ഡ്രൈവിംഗ് ലളിതമാക്കും.

കൂടുതല്‍... #honda
English summary
New Honda Amaze Launch Details Revealed. Read in Malayalam.
Story first published: Thursday, April 5, 2018, 15:18 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark