ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

By Dijo Jackson

ഹോണ്ട അമേസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 5.59 ലക്ഷം രൂപ മുതലാണ് പുതിയ ഹോണ്ട അമേസിന്റെ എക്‌സ്‌ഷോറൂം വില. രണ്ടാം തലമുറ അമേസിനെ ഇന്ത്യ ആദ്യം കണ്ടത് 2018 ഓട്ടോ എക്‌സ്‌പോയില്‍; മൂന്നു മാസങ്ങള്‍ക്ക് ഇപ്പുറം അമേസ് വിപണിയില്‍ എത്തിയിരിക്കുകയാണ്.

രൂപകല്‍പനയില്‍ മുതിര്‍ന്ന സിറ്റിയെ അമേസ് ധാരാളമായി പകര്‍ത്തിയിട്ടുണ്ട്. പരിഷ്‌കരിച്ച രൂപവും പുതുമയാര്‍ന്ന ഫീച്ചറുകളുമാണ് പുതിയ അമേസിന്റെ മുഖ്യാകര്‍ഷണം.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

E, S, V, VX എന്നിങ്ങനെ നാലു വകഭേദങ്ങളാണ് അമേസില്‍. 5.59 ലക്ഷം രൂപ മുതല്‍ അമേസ് പെട്രോള്‍ പതിപ്പുകളുടെ വില ആരംഭിക്കും. ഡീഡല്‍ പതിപ്പുകള്‍ക്ക് വില 6.69 ലക്ഷം രൂപ മുതലും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍
Variant Petrol Diesel
E MT ₹5,59,900 ₹6,69,900
S MT ₹6,49,900 ₹7,59,900
V MT ₹7,09,900 ₹8,19,900
VX MT ₹7,57,900 ₹8,67,900
S CVT ₹7,39,900 ₹8,39,900
V CVT ₹7,99,900 ₹8,99,900
ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

ഹോണ്ട അമേസ് എഞ്ചിന്‍

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പുതിയ അമേസിന്റെ വരവ്. പെട്രോള്‍ എഞ്ചിന്‍ 6,000 rpm ല്‍ 89 bhp കരുത്തും 4,800 rpm ല്‍ 110 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. 3,600 rpm 99 bhp കരുത്തും 1,500 rpm ല്‍ 200 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ ഡീസല്‍ എഞ്ചിന് പറ്റും.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്. അതേസമയം ഡീസല്‍-സിവിടി പതിപ്പില്‍ കരുത്തുത്പാദനം കുറയും. 79 bhp കരുത്തും 160 Nm torque മാണ് അമേസ് ഡീസല്‍-സിവിടി പതിപ്പ് പരമാവധി സൃഷ്ടിക്കുക.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

പുതിയ അമേസിന്റെ അടിത്തറ പുതിയതാണ്. അതുകൊണ്ടു ഭാരം നന്നെ കുറഞ്ഞു. 905 കിലോയ്ക്കും 1039 കിലോയ്ക്കും ഇടയിലാണ് രണ്ടാം തലമുറ അമേസുകളുടെ ഭാരം. പഴയ മോഡലിനെ അപേക്ഷിച്ച് 5 mm നീളവും, 15 mm വീതിയും പുതിയ അമേസിന് കൂടുതലുണ്ട്.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

ഹോണ്ട അമേസ് മൈലേജ്

19.5 കിലോമീറ്റര്‍ മൈലേജ് പുതിയ അമേസ് പെട്രോള്‍ കാഴ്ചവെക്കുമെന്ന് ഹോണ്ട പറയുന്നു. അമേസ് ഡീസല്‍ നല്‍കുക 27.8 കിലോമീറ്റര്‍ മൈലേജും. സിവിടി ഗിയര്‍ബോക്‌സില്‍ യഥാക്രമം 19 കിലോമീറ്റര്‍, 23.8 കിലോമീറ്റര്‍ മൈലേജാണ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ കാഴ്ചവെക്കുക.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

ഹോണ്ട അമേസ് ഡിസൈന്‍

രൂപവും ഭാവവും പാടെ മാറിയാണ് പുതിയ അമേസിന്റെ ഒരുക്കം. രൂപകല്‍പനയില്‍ പഴയ അമേസ് എവിടെയും പ്രതിഫലിക്കുന്നില്ല. ഗ്രില്ലിലുള്ള വീതിയേറിയ ക്രോം വരയില്‍ തുടങ്ങും കാറിന്റെ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

കോണോട് കോണ്‍ നിലകൊള്ളുന്ന ചേര്‍ന്ന ഹെഡ്‌ലാമ്പുകളാണ് ഗ്രില്ലിന് ഇരുവശത്തും. എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളും ഹെഡ്‌ലാമ്പുകളില്‍ തന്നെ. ബമ്പറിലുള്ള ഫോഗ്‌ലാമ്പ് ഘടനയും ഇക്കുറി മാറിയിട്ടുണ്ട്. വശങ്ങളില്‍ പക്വത നിറഞ്ഞ ഷൗള്‍ഡര്‍ ലൈന്‍ ശ്രദ്ധപിടിച്ചിരുത്തും.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

ഹെഡ്‌ലാമ്പുകളെയും ടെയില്‍ ലൈറ്റുകളെയും തമ്മില്‍ ബന്ധിപ്പിച്ചാണ് ഷൗള്‍ഡര്‍ ലൈനിന്റെ ഒഴുക്ക്. പുതുക്കിയ 15 ഇഞ്ച് അലോയ് വീലുകളും അമേസില്‍ എടുത്തുപറയണം. പിറകിലെ ടെയില്‍ലാമ്പ് ക്ലസ്റ്റര്‍ C ആകൃതി വെളിപ്പെടുത്തും.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

ബൂട്ടിന് കുറുകെ വലിയൊരു ക്രോം വരയും ഇത്തവണ കമ്പനി നല്‍കിയിട്ടുണ്ട്. അഞ്ചു നിറങ്ങളാണ് അമേസില്‍; റേഡിയന്റ് റെഡ്, വൈറ്റ് ഓര്‍ക്കിഡ് പേള്‍, ലുണാര്‍ സില്‍വര്‍ മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക് നിറങ്ങളില്‍ അമേസ് വിപണിയില്‍ അണിനിരക്കും.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

ഇരട്ട നിറമാണ് അകത്തളത്തില്‍. 7.0 ഇഞ്ച് ഡിജിപാട് 2.0 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അകത്തളത്തില്‍ പ്രത്യേകം പരാമര്‍ശിക്കണം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭ്യമാണ്.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

പെട്രോള്‍ സിവിടി വകഭേദദത്തില്‍ മാത്രമാണ് പാഡില്‍ ഷിഫ്റ്ററുകള്‍ ഇടംപിടിക്കുക. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍ (ടേണ്‍ ഇന്‍ഡിക്കേറ്ററോട് കൂടി), എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിങ്ങനെ നീളും അമേസിലെ മറ്റു വിശേഷങ്ങള്‍.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

മുന്നില്‍ ഇരട്ട എയര്‍ബാഗുകളാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി. എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ വകഭേദങ്ങളില്‍ എല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, മുന്‍ ഫോഗ് ലാമ്പുകള്‍, റിയര്‍ ഡിഫോഗര്‍ എന്നിവയും സുരക്ഷാ സജ്ജീകരണങ്ങളില്‍ ഉള്‍പ്പെടും.

ഹോണ്ട അമേസ് വിപണിയില്‍, വില 5.59 ലക്ഷം രൂപ മുതല്‍

മാരുതി ഡിസൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ഫോര്‍ഡ് ആസ്‌പൈര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നിവരോടാണ് വിപണിയില്‍ ഹോണ്ട അമേസ് കൊമ്പുകോര്‍ക്കുക.

Article Published On: Wednesday, May 16, 2018, 14:46 [IST]
English summary
Honda Amaze 2018 Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X