പുതിയ ഹോണ്ട അമേസ് എത്തുക നാലു വകഭേദങ്ങളില്‍ — അറിയേണ്ടതെല്ലാം

By Dijo Jackson

ഒരുക്കങ്ങളൊക്കെ നേരത്തെ കഴിഞ്ഞു. അടിമുടി മാറിയ ഹോണ്ട അമേസ് മെയ് 16 -ന് വിപണിയില്‍ എത്തും. 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചു തന്നെ പുതിയ അമേസുമായി വിപണി പ്രണയത്തിലായി. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബുക്കിംഗുകളുടെ ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍. എന്നാല്‍ ഔദ്യോഗിക വരവിന് മുമ്പെ അമേസ് വകഭേദങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നു.

പുതിയ ഹോണ്ട അമേസ് എത്തുക നാലു വകഭേദങ്ങളില്‍ — അറിയേണ്ടതെല്ലാം

E, S, V, VX എന്നിങ്ങനെ നാലു വകഭേദങ്ങളാണ് പുതുതലമുറ അമേസില്‍. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സേഫ്റ്റി സീറ്റ് ആങ്കര്‍ പോയിന്റുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ വകഭേദങ്ങളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

പുതിയ ഹോണ്ട അമേസ് എത്തുക നാലു വകഭേദങ്ങളില്‍ — അറിയേണ്ടതെല്ലാം

ക്രോം ഗ്രില്ലില്ലാണ് ബേസ് വകഭേദം അമേസ് E വരിക. ഇരട്ടനിറമുള്ള അകത്തളം, പിയാനൊ ബ്ലാക് കണ്‍സോള്‍, എയര്‍ കണ്ടീഷണിംഗ്, ഡ്രൈവറുടെ വശത്തുള്ള ഓട്ടോ ഡൗണ്‍ വിന്‍ഡോ എന്നിവ E വകഭേദത്തില്‍ എടുത്തുപറയാം. ആഢംബര ഫീച്ചറുകളുടെ മേമ്പൊടി തെല്ലുമില്ലാതെയാണ് അമേസ് E -യുടെ ഒരുക്കം.

പുതിയ ഹോണ്ട അമേസ് എത്തുക നാലു വകഭേദങ്ങളില്‍ — അറിയേണ്ടതെല്ലാം

വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന, ബോഡി നിറത്തിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ പുതിയ അമേസ് S വകഭേദത്തിന്‍െ പ്രത്യേകതകളാണ്.

പുതിയ ഹോണ്ട അമേസ് എത്തുക നാലു വകഭേദങ്ങളില്‍ — അറിയേണ്ടതെല്ലാം

കീലെസ് എന്‍ട്രി, ചെരിവ് ക്രമീകരിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, 2-DIN ഓഡിയോ സംവിധാനം (നാലു സ്പീക്കറുകള്‍), ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിങ്ങനെ നീളും S വകേഭദത്തിന്റെ പൊതുവിശേഷങ്ങള്‍.

പുതിയ ഹോണ്ട അമേസ് എത്തുക നാലു വകഭേദങ്ങളില്‍ — അറിയേണ്ടതെല്ലാം

എല്‍ഇഡി പൊസിഷന്‍ ലാമ്പുകളാണ് പുതിയ ഹോണ്ട അമേസ് V, V CVT വകഭേദങ്ങളില്‍ ആദ്യം ചൂണ്ടിക്കാട്ടേണ്ടത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫോഗ്‌ലാമ്പുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, 15 ഇഞ്ച് അലോയ് വീലുകള്‍, ഇലക്ട്രോ മാഗ്നറ്റിക് ട്രങ്ക് ഓപണിംഗ് പോലുള്ള ഫീച്ചറുകളാണ് ഈ വകഭേദങ്ങളില്‍ മുഖ്യം. സിവിടി മോഡലില്‍ പാഡില്‍ ഷിഫ്റ്ററുകളും ഒരുങ്ങുന്നുണ്ട്.

പുതിയ ഹോണ്ട അമേസ് എത്തുക നാലു വകഭേദങ്ങളില്‍ — അറിയേണ്ടതെല്ലാം

ഏറ്റവും ഉയര്‍ന്ന VX വകഭേദത്തില്‍ തിങ്ങി നിറഞ്ഞാണ് ഫീച്ചറുകളുടെ കിടപ്പ്. ആന്‍ഡ്രോയ്ഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍, വോയിസ് റെക്കഗ്നീഷന്‍ എന്നിങ്ങനെ നീളുന്ന അത്യാധുനിക ഫീച്ചറുകളാണ് VX വകഭേദത്തില്‍.

പുതിയ ഹോണ്ട അമേസ് എത്തുക നാലു വകഭേദങ്ങളില്‍ — അറിയേണ്ടതെല്ലാം

മാരുതി സുസൂക്കി ഡിസൈര്‍, ഹ്യുണ്ടായി എക്സെന്റ്, ടാറ്റ ടിഗോര്‍, ഫോര്‍ഡ് ഫിഗൊ ആസ്പൈര്‍ എന്നിവര്‍ക്കിടയിലേക്കാണ് പുതിയ അമേസ് കടന്നുവരിക. നിലവിലുള്ള അമേസിന്റെ രണ്ടാം തലമുറയാണ് പുതിയ അവതാരം.

പുതിയ ഹോണ്ട അമേസ് എത്തുക നാലു വകഭേദങ്ങളില്‍ — അറിയേണ്ടതെല്ലാം

പുതിയ അടിത്തറയും രൂപകല്‍പനയും, ശ്രേണിയിലെ ആദ്യ ഫീച്ചറുകള്‍, പിന്നെ പ്രീമിയം പരിവേഷവും; നിലവിലുള്ള അമേസിനെക്കാളും വളര്‍ന്നു വലുതായാണ് പുതിയ സെഡാന്റെ വരവ്. രാജസ്ഥാനിലുള്ള ഹോണ്ടയുടെ തപുക്കാര പ്ലാന്റില്‍ നിന്നുമാണ് അമേസിന്റെ ഉത്പാദനം. ഇവിടെ നിന്നുമാണ് WR-V, സിറ്റി, ജാസ്, BR-V മോഡലുകളും വിപണിയില്‍ എത്തുന്നത്.

പുതിയ ഹോണ്ട അമേസ് എത്തുക നാലു വകഭേദങ്ങളില്‍ — അറിയേണ്ടതെല്ലാം

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് പുതിയ അമേസില്‍. പെട്രോള്‍ എഞ്ചിന് പരമാവധി 88 bhp കരുത്തും 109 Nm torque ഉം സൃഷ്ടിക്കാനാവും. 100 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.

പുതിയ ഹോണ്ട അമേസ് എത്തുക നാലു വകഭേദങ്ങളില്‍ — അറിയേണ്ടതെല്ലാം

അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ അമേസില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഇക്കുറി ഡീസല്‍ പതിപ്പില്‍ സിവിടി ഒരുങ്ങുന്നുണ്ട്. മത്സരം കണക്കിലെടുത്ത് ഏകദേശം അഞ്ചര ലക്ഷം രൂപ മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ പുതിയ അമേസില്‍ ഹോണ്ട വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷ.

Source: TeamBHP

More from DriveSpark

Article Published On: Tuesday, May 8, 2018, 13:48 [IST]
English summary
New Honda Amaze 2018 Variants Revealed Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X