ഇന്ത്യയ്ക്കായി ഹോണ്ട കാത്തുവെച്ച സിആര്‍-വി എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!
പുതിയ സിആര്‍-വി എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് ഹോണ്ടയുടെ അടുത്ത പ്രധാന ലക്ഷ്യം. ഇന്ത്യയില്‍ എത്താനിരിക്കുന്ന സിആര്‍-വി എസ്‌യുവിയെ ഇക്കഴിഞ്ഞ 2018 ഓട്ടോ എക്‌സ്‌പോയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പരിചയപ്പെടുത്തുകയും ചെയ്തു.

ഡീസല്‍ എഞ്ചിനിലാണ് പുതിയ സിആര്‍-വിയുടെ വരവെന്ന കാര്യം ഹോണ്ട വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയ്ക്കായി ഹോണ്ട കാത്തുവെച്ച സിആര്‍-വി ഡീസല്‍ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

എസ്‌യുവി നിരയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ ഡീസല്‍ പതിപ്പുകള്‍ക്കാണ് ആവശ്യക്കാരേറെയും. ഇതിലേക്ക് കണ്ണുവെച്ചാണ് സിആര്‍-വി ഡീസലുമായുള്ള ഹോണ്ടയുടെ വരവും.
Recommended Video


മത്സരം കണക്കിലെടുത്ത് സിആര്‍-വിയുടെ കരുത്ത് കുറഞ്ഞ കുഞ്ഞന്‍ പതിപ്പിനെയും ഹോണ്ട വിപണിയില്‍ അവതരിപ്പിച്ചേക്കും. തായ്‌ലാന്‍ഡ് പോലുള്ള വിപണികളില്‍ 158 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഏര്‍ത്ത് ഡ്രീംസ് ഡീസല്‍ എഞ്ചിനിലാണ് 2018 ഹോണ്ട സിആര്‍-വിയുടെ ഒരുക്കം.

എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ സിആര്‍-വിയുടെ കരുത്തുത്പാദനം കുറയുമെന്നാണ് സൂചന. ഫിലീപ്പീന്‍സ് വിപണിയില്‍ അണിനിരക്കുന്ന 118 bhp സിആര്‍-വി ഡീസല്‍ പതിപ്പാകും ഇന്ത്യയില്‍ എത്തുക.

സിആര്‍-വിയുടെ 158 bhp പതിപ്പില്‍ രണ്ടു ടര്‍ബ്ബോചാര്‍ജ്ജറുകള്‍ ഒരുങ്ങുമ്പോള്‍, 118 bhp പതിപ്പില്‍ ഒരു ടര്‍ബ്ബോ മാത്രമാണുള്ളത്. വില പിടിച്ചു നിര്‍ത്തുകയാണ് 118 bhp സിആര്‍-വി പതിപ്പിന്റെ അവതരണത്തിലൂടെ ഹോണ്ട ലക്ഷ്യമിടുന്നതും.

കരുത്തുത്പാദനത്തില്‍ ഒരുപടി പിന്നിലാണെങ്കിലും ടോര്‍ഖ് ഉത്പാദനം ഇരു പതിപ്പുകളിലും ഏറെക്കുറെ സമാനമാണ്. 118 bhp സിംഗിള്‍ ടര്‍ബ്ബോ എഞ്ചിന്‍ 300 Nm toruqe ഉത്പാദിപ്പിക്കുമ്പോള്‍, പരമാവധി 350 Nm torque ആണ് 158 bhp ട്വിന്‍ ടര്‍ബ്ബോ എഞ്ചിന്‍ സൃഷ്ടിക്കുന്നത്.

നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സിംഗിള്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് വേണ്ടത് 11.2 സെക്കന്‍ഡുകളാണ്. അതേസമയം 9.7 സെക്കന്‍ഡുകള്‍ കൊണ്ട് ഇതേ വേഗത കൈവരിക്കാന്‍ ട്വിന്‍ ടര്‍ബ്ബോ ഡീസല്‍ സിആര്‍-വിയ്ക്ക് സാധിക്കും.

ഹോണ്ടയുടെ പുതിയ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലും ഒരുങ്ങുന്നത്.
Source: AutoCar


Click it and Unblock the Notifications








