ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

2018 ഓട്ടോ എക്‌സ്‌പോ കഴിഞ്ഞ് കൃത്യം എട്ടുമാസം. ഏഴു സീറ്റര്‍ CR-V എസ്‌യുവിയെ ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ഹോണ്ട. 28.15 ലക്ഷം രൂപ പ്രാരംഭവിലയില്‍ 2018 ഹോണ്ട CR-V വിപണിയില്‍ പുറത്തിറങ്ങി. മേല്‍ത്തരം സൗകര്യങ്ങളും സംവിധാനങ്ങളും തിങ്ങിനിറഞ്ഞ ഉയര്‍ന്ന CR-V ഡീസല്‍ മോഡലിന് 32.75 ലക്ഷം രൂപയാണ് വില. ഏഴു സീറ്റര്‍ ഘടനയ്ക്കു പുറമെ CR-V എസ്‌യുവിക്ക് ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്നതും ഇതാദ്യമായാണ്.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

മൂന്നു വകഭേദങ്ങള്‍ പുതിയ ഹോണ്ട CR-V -യിലുണ്ട്. ടൂ വീല്‍ ഡ്രൈവ് പെട്രോള്‍, ടൂ വീല്‍ ഡ്രൈവ് ഡീസല്‍, ഓള്‍ വീല്‍ ഡ്രൈവ് ഡീസല്‍ മോഡലുകള്‍ CR-V നിരയില്‍ ഉള്‍പ്പെടുന്നു. ഇടത്തരം ഡീസല്‍ ടൂ വീല്‍ ഡ്രൈവ് മോഡല്‍ 30.65 ലക്ഷം രൂപയ്ക്കാണ് വില്‍പനയ്‌ക്കെത്തുന്നത്. ഡീസല്‍ മോഡലില്‍ മാത്രമെ CR-V -യുടെ ഏഴു സീറ്റര്‍ പതിപ്പ് ലഭ്യമാവുകയുള്ളൂ.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

പുറംമോടിയില്‍ പരിഷ്‌കാരങ്ങള്‍ സംഭവിച്ചെങ്കിലും കമ്പനി കാലങ്ങളായി പിന്തുടരുന്ന CR-V പാരമ്പര്യം പുതിയ മോഡലും കൈവെടിയുന്നില്ല. ക്രോം ആവരണമുള്ള പുത്തന്‍ ഗ്രില്ലും കൂര്‍ത്തുനില്‍ക്കുന്ന ഹെഡ്‌ലാമ്പുകളും എസ്‌യുവിക്ക് പതിവിലുമേറെ പക്വത സമ്മാനിക്കുന്നു.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

ഹെഡ്‌ലാമ്പില്‍ തന്നെയാണ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍. സില്‍വര്‍ സ്‌കിഡ് പ്ലേറ്റും എല്‍ഇഡി ഫോഗ്‌ലാമ്പുകളും എസ്‌യുവിയുടെ പരുക്കന്‍ ഭാവത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ബമ്പറുകളിലും കമ്പനി കൈകടത്തി.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

വശങ്ങളില്‍ ഡയമണ്ട് കട്ട് ശൈലിയുള്ള മൂന്നു സ്‌പോക്ക് 18 ഇഞ്ച് അലോയ് വീലുകളാണ് മുഖ്യാകര്‍ഷണം. കോണോടുകോണ്‍ ചേര്‍ന്ന ടെയില്‍ലാമ്പുകള്‍, ടെയില്‍ഗേറ്റിന് കുറുകെയുള്ള ക്രോം ബാര്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന, റൂഫ് റെയിലുകള്‍ തുടങ്ങിയവ പുതിയ CR-V -യുടെ വിശേഷങ്ങളില്‍പ്പെടും.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

വൈറ്റ് ഓര്‍ക്കിഡ് പേള്‍, റേഡിയന്റ് റെഡ്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ചു നിറങ്ങൾ എസ്‌യുവിയില്‍ തെരഞ്ഞെടുക്കാം.

Most Read: വേഷം മാറി പുത്തന്‍ ഹ്യുണ്ടായി സാന്‍ട്രോ, ബുക്കിംഗ് തുടങ്ങി

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

അകത്തളത്തില്‍ ആഢംബരത്തിന് കുറവൊട്ടും അനുഭവപ്പെടില്ല. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, LCD ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, യുഎസ്ബി പോര്‍ട്ട്, HDMI പോര്‍ട്ട്, എട്ടു സ്പീക്കര്‍ ഓഡിയോ സംവിധാനം; CR-V വിശേഷങ്ങള്‍ തീരില്ല.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

തുകല്‍ അപ്‌ഹോള്‍സ്റ്ററിയാണ് ഉള്ളില്‍. ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്‍ട്രോളും ക്രൂയിസ് കണ്‍ട്രോളും പാഡില്‍ ഷിഫ്റ്ററുകളും എസ്‌യുവിയില്‍ എടുത്തുപറയണം. CR-V -യുടെ രണ്ട്, മൂന്ന് സീറ്റുനിരകളില്‍ എസി വെന്റുകള്‍ പ്രത്യേകം നല്‍കാന്‍ ഹോണ്ട തയ്യാറായെന്നതും ശ്രദ്ധേയം.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

വൈദ്യുത പിന്തുണയോടെ എട്ടുവിധത്തില്‍ ഡ്രൈവര്‍ സീറ്റ് ക്രമീകരിക്കാന്‍ കഴിയും. ആഢംബരം തുറന്നുകാട്ടാന്‍ ഡാഷ്‌ബോര്‍ഡിലും ഡോറുകളിലും തടിനിര്‍മ്മിത ഘടനകള്‍ കമ്പനി നല്‍കിയിട്ടുണ്ട്.

Most Read: ടാറ്റ ഹെക്‌സ XM പ്ലസ് വകഭേദം വിപണിയില്‍, വില 15.27 ലക്ഷം രൂപ

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സ്റ്റബിലിറ്റി അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവ എസ്‌യുവിയില്‍ സുരക്ഷ ഉറപ്പുവരുത്തും.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ i-VTEC എഞ്ചിനാണ് പുതിയ ഹോണ്ട CR-V പെട്രോള്‍ വകഭേദത്തില്‍. 151 bhp കരുത്തും 189 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്‌സ് മുഖേനയാണ് കരുത്ത് ചക്രങ്ങളിലെത്തുക.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

ഡീസല്‍ മോഡലില്‍ പുതിയ 1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ i-DTEC എഞ്ചിനാണ് കമ്പനി ഉപയോഗിക്കുന്നത്. എഞ്ചിന് 118 bhp കരുത്തും 300 Nm torque ഉം പരമാവധി നല്‍കാനാവും. ഒമ്പതു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ആവശ്യമെങ്കില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഡീസല്‍ മോഡലില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഫോര്‍ച്യൂണറിനോടു മത്സരിക്കാന്‍ പുതിയ ഹോണ്ട CR-V, വില 28.15 ലക്ഷം രൂപ മുതല്‍

ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന മൈലേജ് CR-V -യ്ക്കുണ്ടെന്നാണ് ഹോണ്ടയുടെ അവകാശവാദം. പെട്രോള്‍ മോഡല്‍ 14.4 കിലോമീറ്ററും ഡീസല്‍ മോഡല്‍ 19.5 കിലോമീറ്ററും മൈലേജ് കുറിക്കും. സ്‌കോഡ കൊഡിയാക്ക്, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ മോഡലുകളുമായാണ് CR-V -യുടെ മത്സരം.

Most Read Articles

Malayalam
English summary
2018 Honda CR-V Launched In India; Prices Start At Rs 28.15 Lakh. Read in Malayalam.
Story first published: Tuesday, October 9, 2018, 16:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X