പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റുമായി ഹോണ്ട, എതിരാളി മാരുതി ബലെനോ

By Dijo Jackson

ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്താന്‍ ഇനിയധികം നാളുകളില്ല. ജൂലായ് 19 -ന് പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കും. മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവരോടു പിടിച്ചുനില്‍ക്കാന്‍ പരിഷ്‌കാരങ്ങളില്ലെങ്കില്‍ ജാസിന് കഴിയില്ല. ഇതു തിരിച്ചറിഞ്ഞാണ് ഹോണ്ടയുടെ നീക്കം. ഫീച്ചറുകളായിരിക്കും വരാന്‍ പോകുന്ന ജാസില്‍ മുഖ്യം. ചെറിയ കോസ്മറ്റിക് അപ്‌ഡേറ്റുകളും ജാസ് ഫെയ്‌സ്‌ലിഫ്റ്റ് അവകാശപ്പെടും.

പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റുമായി ഹോണ്ട, എതിരാളി മാരുതി ബലെനോ

കമ്പനി പാലിച്ചുവരുന്ന പുതുതലമുറ ശൈലിയിലുള്ള മുന്‍ ബമ്പറില്‍ നിന്നും തുടങ്ങും ജാസ് ഫെയ്‌സ്‌ലിഫ്റ്റിലെ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍. വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ ബമ്പറില്‍ ഒരുങ്ങും. ഫോഗ്‌ലാമ്പ് ഹൗസിങ്ങിലും ഗ്രില്‍ ഘടനയിലും ഇക്കുറി മാറ്റങ്ങളുണ്ട്.

പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റുമായി ഹോണ്ട, എതിരാളി മാരുതി ബലെനോ

പുതിയ 16 ഇഞ്ച് അലോയ് വീലുകളും പുതുക്കിയ ടെയില്‍ലാമ്പുകളും ജാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രത്യേകതകളാണ്. വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തി ഫീച്ചറുകളുടെ നീണ്ടനിരയാണ് ഇത്തവണ അകത്തളത്തില്‍.

പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റുമായി ഹോണ്ട, എതിരാളി മാരുതി ബലെനോ

V, VX വകഭേദങ്ങളില്‍ പെട്രോള്‍ പതിപ്പും S, V, VX വകഭേദങ്ങളില്‍ ഡീസല്‍ പതിപ്പും വിപണിയില്‍ എത്തും. മുന്‍ നിരയിലുള്ള സെന്റര്‍ ആംറെസ്റ്റ്, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, വാനിറ്റി മിറര്‍, പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകള്‍ പ്രാരംഭ S വകഭേദത്തില്‍ ഒരുങ്ങും.

പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റുമായി ഹോണ്ട, എതിരാളി മാരുതി ബലെനോ

V വകഭേദത്തില്‍ കുറച്ചുകൂടി മുന്തിയ ഫീച്ചറുകളാണുള്ളത്. കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് റിലീസോടുള്ള സ്മാര്‍ട്ട് ട്രങ്ക് ലോക്ക് (സിവിടി, ഡീസല്‍ പതിപ്പുകളില്‍ മാത്രം), ക്രൂയിസ് കണ്‍ട്രോള്‍ (സിവിടി, ഡീസല്‍ പതിപ്പുകളില്‍ മാത്രം), പാഡില്‍ ഷിഫ്റ്ററുകള്‍ (സിവിടിയില്‍ മാത്രം) എന്നിങ്ങനെ നീളും വിശേഷങ്ങള്‍.

പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റുമായി ഹോണ്ട, എതിരാളി മാരുതി ബലെനോ

17.7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വോയിസ് കമ്മാന്‍ഡ്, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ്, IR റിമോട്ട് കണ്‍ട്രോള്‍, സിഗ്നേച്ചര്‍ എല്‍ഇഡി എക്‌സ്റ്റന്റഡ് ടെയില്‍ ലൈറ്റുകള്‍ എന്നീ ഫീച്ചറുകളാണ് ഏറ്റവും ഉയര്‍ന്ന VX വകഭേദം അവകാശപ്പെടുക.

പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റുമായി ഹോണ്ട, എതിരാളി മാരുതി ബലെനോ

ഇത്രയുംനാള്‍ ഹോണ്ട കൊട്ടിഘോഷിച്ച മാജിക് സീറ്റുകള്‍ മോഡലിലുണ്ടാകില്ല. മുന്നിലെ ഇരട്ട SRS എയര്‍ബാഗുകളും, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും വകദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും.

പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റുമായി ഹോണ്ട, എതിരാളി മാരുതി ബലെനോ

റെഡിയന്റ് റെഡ്, ലുണാര്‍ സില്‍വര്‍, ഓര്‍ക്കിഡ് വൈറ്റ്, ഗോള്‍ഡന്‍ ബ്രൗണ്‍, മൊഡേണ്‍ സ്റ്റീല്‍ എന്നിങ്ങനെ അഞ്ചു നിറങ്ങളിലാണ് ജാസ് ഫെയ്‌സ്‌ലിഫ്റ്റ് വില്‍പനയ്‌ക്കെത്തുക.

പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റുമായി ഹോണ്ട, എതിരാളി മാരുതി ബലെനോ

ഇതൊക്കെയാണെങ്കിലും എഞ്ചിനില്‍ മാറ്റമില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ i-DTEC ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ മോഡലില്‍ തുടരും. 87 bhp കരുത്തും 110 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റുമായി ഹോണ്ട, എതിരാളി മാരുതി ബലെനോ

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായും എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനല്‍ ഫീച്ചറായും കാറില്‍ ലഭ്യമാകും. 98.6 bhp കരുത്തും 200 Nm torque ഉം പരമാവധിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റുമായി ഹോണ്ട, എതിരാളി മാരുതി ബലെനോ

ഡീസല്‍ പതിപ്പില്‍ സിവിടി ഗിയര്‍ബോക്‌സ് ഇടംപിടിക്കില്ലെന്നതും ശ്രദ്ധേയം.

Source: TeamBHP

More from DriveSpark

Article Published On: Thursday, July 12, 2018, 18:52 [IST]
English summary
2018 Honda Jazz Facelift Variants In Detail. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X