പുതിയ ജാസിന്റെ ചിത്രങ്ങള്‍ പുറത്ത്, നിരാശപ്പെടുത്തി ഹോണ്ട
ജൂലായ് 19 -ന് 2018 ഹോണ്ട ജാസ് വിപണിയില്‍ എത്താനിരിക്കെ പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്. രാജ്യാന്തര വിപണികളില്‍ വില്‍പനയ്‌ക്കെത്തുന്ന ജാസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പല്ല ഇന്ത്യയില്‍ അവതരിക്കുക. പുറത്തുവന്ന ചിത്രങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. പുറംമോടിയില്‍ വരുത്തിയ ചെറിയ മിനുക്കുപണികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലെ മോഡലുമായി വലിയ വ്യത്യാസം പുതിയ ജാസിനുണ്ടാകില്ല.

രാജ്യാന്തര മോഡലില്‍ കണ്ട എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഇന്ത്യയില്‍ എത്തുന്ന ജാസിനില്ല. ചെറുതായി പരിഷ്‌കരിച്ച ടെയില്‍ലാമ്പ് ഘടന മാത്രമാണ് പുതിയ ജാസില്‍ എടുത്തുപറയാവുന്ന ഡിസൈന്‍ സവിശേഷത. ഇക്കുറി ജാസിന്റെ ഫീച്ചറുകളിലാണ് ഹോണ്ട പൂര്‍ണശ്രദ്ധ ചെലുത്തിയിട്ടുള്ളത്.

പുതിയ 7.0 ഇഞ്ച് ടച്ച്‌സക്രീന്‍ സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണ അവകാശപ്പെടും. വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജാസില്‍ ഫീച്ചറുകള്‍ ഒരുങ്ങുന്നത്. V, VX വകഭേദങ്ങളില്‍ പെട്രോള്‍ പതിപ്പും S, V, VX വകഭേദങ്ങളില്‍ ഡീസല്‍ പതിപ്പും വിപണിയില്‍ എത്തും.

മുന്‍ നിരയിലുള്ള സെന്റര്‍ ആംറെസ്റ്റ്, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, വാനിറ്റി മിറര്‍, പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകള്‍ പ്രാരംഭ S വകഭേദത്തില്‍ ഇടംപിടിക്കും. ഇടത്തരം V വകഭേദത്തില്‍ കുറച്ചുകൂടി മുന്തിയ ഫീച്ചറുകളാണുള്ളത്.

കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് റിലീസോടുള്ള സ്മാര്‍ട്ട് ട്രങ്ക് ലോക്ക് (സിവിടി, ഡീസല്‍ പതിപ്പുകളില്‍ മാത്രം), ക്രൂയിസ് കണ്‍ട്രോള്‍ (സിവിടി, ഡീസല്‍ പതിപ്പുകളില്‍ മാത്രം), പാഡില്‍ ഷിഫ്റ്ററുകള്‍ (സിവിടിയില്‍ മാത്രം) എന്നിങ്ങനെ നീളും വിശേഷങ്ങള്‍.

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വോയിസ് കമ്മാന്‍ഡ്, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ്, IR റിമോട്ട് കണ്‍ട്രോള്‍, സിഗ്‌നേച്ചര്‍ എല്‍ഇഡി എക്സ്റ്റന്റഡ് ടെയില്‍ ലൈറ്റുകള്‍ എന്നീ ഫീച്ചറുകളാണ് ഏറ്റവും ഉയര്‍ന്ന VX വകഭേദം അവകാശപ്പെടുക.

ഇത്രയുംനാള്‍ ഹോണ്ട കൊട്ടിഘോഷിച്ച മാജിക് സീറ്റുകള്‍ മോഡലിലുണ്ടാകില്ല. മുന്നിലെ ഇരട്ട SRS എയര്‍ബാഗുകളും, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനും വകദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും.

പുതിയ ജാസിന്റെ എഞ്ചിനിലും മാറ്റങ്ങളുണ്ടാകില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ i-DTEC ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ മോഡലില്‍ തുടരും. 87 bhp കരുത്തും 110 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായും എഎംടി ഗിയര്‍ബോക്സ് ഓപ്ഷനല്‍ ഫീച്ചറായും കാറില്‍ ലഭ്യമാകും. 98.6 bhp കരുത്തും 200 Nm torque ഉം പരമാവധിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

ഡീസല്‍ പതിപ്പില്‍ സിവിടി ഗിയര്‍ബോക്സ് ഇടംപിടിക്കില്ലെന്നതും ശ്രദ്ധേയം. റെഡിയന്റ് റെഡ്, ലുണാര്‍ സില്‍വര്‍, ഓര്‍ക്കിഡ് വൈറ്റ്, ഗോള്‍ഡന്‍ ബ്രൗണ്‍, മൊഡേണ്‍ സ്റ്റീല്‍ എന്നിങ്ങനെ അഞ്ചു നിറങ്ങളിലാണ് 2018 ജാസ് വില്‍പനയ്ക്കെത്തുക.
Image Source: Autocar India


Click it and Unblock the Notifications








