2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷര്‍ ചോര്‍ന്നു; മുഴുവന്‍ വിവരങ്ങളും പുറത്ത്!

By Dijo Jackson

ഔദ്യോഗിക അവതരണത്തിന് മുമ്പെ പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷര്‍ ചോര്‍ന്നു. ഇതോടെ പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റില്‍ ഹ്യുണ്ടായി ഒരുക്കിയിട്ടുള്ള മുഴുവന്‍ വിവരങ്ങളും വിപണിയില്‍ പാട്ടായി. പുറംമോഡിയിലും അകത്തളത്തിലും ഒരുപോലെ മാറ്റങ്ങള്‍ കൈവരിച്ചാണ് പുതിയ ക്രെറ്റ വരിക.

2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷര്‍ ചോര്‍ന്നു; മുഴുവന്‍ വിവരങ്ങളും പുറത്ത്!

ബ്രോഷര്‍ പ്രകാരം സ്മാര്‍ട്ട് കീ ബാന്‍ഡ് പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലുണ്ട്. സ്മാര്‍ട്ട് കീ ബാന്‍ഡുള്ളതിനാല്‍ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ താക്കോല്‍ നിര്‍ബന്ധമില്ല. ഡോറുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഇതേ സ്മാര്‍ട്ട് കീ ബാന്‍ഡ് സഹായിക്കും.

2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷര്‍ ചോര്‍ന്നു; മുഴുവന്‍ വിവരങ്ങളും പുറത്ത്!

ഹ്യുണ്ടായിയുടെ സിഗ്നേച്ചര്‍ കസ്‌കേഡിംഗ് ഗ്രില്ലാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റില്‍. ബൈ ഫംങ്ഷനല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പൊസിഷന്‍ ലാമ്പുകള്‍ എന്നിവ പുതിയ ക്രെറ്റയുടെ എക്സ്റ്റീരിയര്‍ വിശേഷങ്ങളാണ്.

2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷര്‍ ചോര്‍ന്നു; മുഴുവന്‍ വിവരങ്ങളും പുറത്ത്!

ബമ്പറുകള്‍ പരിഷ്‌കരിച്ചു. മുന്നിലും പിന്നിലും സില്‍വര്‍ നിറത്തില്‍ സ്‌കിഡ് പ്ലേറ്റുകളും ഒരുങ്ങിയിട്ടുണ്ട്. റൂഫ് റെയില്‍ ശൈലിയിലും മാറ്റങ്ങള്‍ കാണാം. മിററുകളില്‍ തന്നെയാണ് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍.

2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷര്‍ ചോര്‍ന്നു; മുഴുവന്‍ വിവരങ്ങളും പുറത്ത്!

പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററിയും സോഫ്റ്റ് പെയിന്റ് ഫിനിഷ് നേടിയ ഡാഷ്‌ബോര്‍ഡുമാണ് അകത്തളത്തിലെ പ്രധാന പ്രത്യേകത. സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫും ഇത്തവണ ക്രെറ്റയിലുണ്ട്.

2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷര്‍ ചോര്‍ന്നു; മുഴുവന്‍ വിവരങ്ങളും പുറത്ത്!

വയര്‍രഹിത ഫോണ്‍ ചാര്‍ജ്ജര്‍, ആറു തരത്തില്‍ വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, തെന്നിമാറുന്ന മുന്‍ ആം റെസ്റ്റ് എന്നിവ മറ്റു അകത്തള വിശേഷങ്ങളാണ്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ഫീച്ചറും ക്രെറ്റയില്‍ എടുത്തുപറയണം.

2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷര്‍ ചോര്‍ന്നു; മുഴുവന്‍ വിവരങ്ങളും പുറത്ത്!

60:40 അനുപാതത്തില്‍ സീറ്റുകളെ വിഭജിക്കാന്‍ സാധിക്കും. ഓട്ടോ ലിങ്ക് (Auto Link) എന്ന പുതിയ നൂതന ഫീച്ചറും 2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ സവിശേഷതയാണ്. ഓട്ടോ ലിങ്ക് ആപ്പ് മുഖേന ഉടമയ്ക്ക് എവിടെനിന്നും കാറുമായി ബന്ധപ്പെടാം.

2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷര്‍ ചോര്‍ന്നു; മുഴുവന്‍ വിവരങ്ങളും പുറത്ത്!

കാറിന്റെ ആരോഗ്യം, ഡ്രൈവിംഗ് ശൈലി പോലുള്ള കാര്യങ്ങള്‍ ഓട്ടോ ലിങ്ക് നിരീക്ഷിച്ചു വിവരം നല്‍കും. ആറു വകഭേദങ്ങളാണ് പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റില്‍. E, E+, S, SX, SX ഇരട്ട നിറം, SX (O) വകഭേദങ്ങളില്‍ എസ്‌യുവി വരും. പാഷന്‍ ഓറഞ്ച്, മറീന ബ്ലൂ, പാഷന്‍ ഓറഞ്ച്-ഫാന്റം ബ്ലാക് എന്നീ മൂന്നു പുതിയ നിറങ്ങള്‍ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലുണ്ട്.

2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷര്‍ ചോര്‍ന്നു; മുഴുവന്‍ വിവരങ്ങളും പുറത്ത്!

ഇതിനു പുറമെ നിലവിലുള്ള പേള്‍ വൈറ്റ്, സ്ലീക്ക് സില്‍വര്‍, സ്റ്റാര്‍ഡസ്റ്റ്, ഫിയറി റെഡ്, ഫാന്റം ബ്ലാക്, പേള്‍ വൈറ്റ്-ഫാന്റം ബ്ലാക് നിറങ്ങളും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റില്‍ തുടരും. പുതിയ ക്രെറ്റയുടെ എഞ്ചിനിൽ മാറ്റമില്ല. 1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ അണിനിരക്കും.

2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷര്‍ ചോര്‍ന്നു; മുഴുവന്‍ വിവരങ്ങളും പുറത്ത്!

പെട്രോള്‍ എഞ്ചിന് 121 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 126 bhp കരുത്തും 260 Nm torque ഉം 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 88 bhp കരുത്തും 220 Nm torque മാണ് 1.4 ലിറ്റര്‍ ഡീസല്‍ പതിപ്പ് പരമാവധി ഏകുക.

2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷര്‍ ചോര്‍ന്നു; മുഴുവന്‍ വിവരങ്ങളും പുറത്ത്!

1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്ക് ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ലഭിക്കും. അതേസമയം 1.4 ലിറ്റര്‍ എഞ്ചിനില്‍ ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. നിലവില്‍ വില്‍പനയിലുള്ള തലമുറയെക്കാള്‍ 30,000 രൂപ വിലവര്‍ധനവ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് പ്രതീക്ഷിക്കാമെന്നാണ് വിവരം.

Image Source: TeamCarDelight

More from DriveSpark

Article Published On: Friday, May 18, 2018, 19:12 [IST]
English summary
New Hyundai Creta 2018 Facelift Brochure Leaked. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X