വന്നിട്ടു പത്തു ദിവസം, 14000 കടന്ന് പുതിയ ഹ്യുണ്ടായി ക്രെറ്റ ബുക്കിംഗ്

By Dijo Jackson

പത്തു ദിവസം കൊണ്ടു പുതിയ ക്രെറ്റ കൈയ്യടക്കിയത് 14,366 ബുക്കിംഗ്. മെയ് അവസാന വാരമാണ് രണ്ടാം തലമുറ ക്രെറ്റയെ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എസ്‌യുവി വന്നു പത്തു ദിവസം പിന്നിടുമ്പോള്‍ ബുക്കിംഗുകളുടെ ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍. 9.43 ലക്ഷം രൂപയില്‍ തുടങ്ങും ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ക്രെറ്റ ഡീസല്‍ വകഭേദത്തിന് വില 15.03 ലക്ഷം രൂപയും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

വന്നിട്ടു പത്തു ദിവസം, 14,000 കടന്നു പുതിയ ഹ്യുണ്ടായി ക്രെറ്റ ബുക്കിംഗ്

ഇത്തവണ ക്രെറ്റയുടെ പുറംമോടിയിലും അകത്തളത്തിലും ഒരുപോലെ മാറ്റങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. ആറു വകഭേദങ്ങളാണ് ക്രെറ്റയില്‍. E, E പ്ലസ്, S, SX, SX (ഇരട്ട നിറം), SX(O) വകഭേദങ്ങളില്‍ ഹ്യുണ്ടായി ക്രെറ്റ അണിനിരക്കുന്നു.

വന്നിട്ടു പത്തു ദിവസം, 14,000 കടന്നു പുതിയ ഹ്യുണ്ടായി ക്രെറ്റ ബുക്കിംഗ്

1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് എസ്‌യുവിയുടെ വരവ്. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 88.7 bhp കരുത്തുത്പാദിപ്പിക്കും. യഥാക്രമം 121 bhp, 126 bhp എന്നിങ്ങനെയാണ് 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളുടെ കരുത്തുത്പാദനം.

വന്നിട്ടു പത്തു ദിവസം, 14,000 കടന്നു പുതിയ ഹ്യുണ്ടായി ക്രെറ്റ ബുക്കിംഗ്

1.4 ലിറ്റര്‍ എഞ്ചിനില്‍ ഇടംപിടിക്കുന്നത് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്. അതേസമയം 1.6 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളില്‍ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഭേദപ്പെട്ട NVH നിലകളാണ് 2018 ഹ്യുണ്ടായി ക്രെറ്റ കാഴ്ചവെക്കുന്നത്.

വന്നിട്ടു പത്തു ദിവസം, 14,000 കടന്നു പുതിയ ഹ്യുണ്ടായി ക്രെറ്റ ബുക്കിംഗ്

പുതിയ ഇരട്ടനിറവും, പുതുക്കിയ പിന്‍ബമ്പറും പുത്തന്‍ ക്രെറ്റയുടെ ഡിസൈന്‍ സവിശേഷതകളില്‍ എടുത്തുപറയണം. ഏഴു നിറങ്ങളാണ് എസ്‌യുവിയില്‍. വൈറ്റ്, ഓറഞ്ച്, സില്‍വര്‍ ബ്ലൂ, റെഡ്, വൈറ്റ്/ബ്ലാക് (ഇരട്ടനിറം), ഓറഞ്ച്/ബ്ലാക് (ഇരട്ടനിറം) എന്നീ നിറങ്ങളില്‍ മോഡല്‍ ലഭ്യമാകും.

വന്നിട്ടു പത്തു ദിവസം, 14,000 കടന്നു പുതിയ ഹ്യുണ്ടായി ക്രെറ്റ ബുക്കിംഗ്

വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എസ്‌യുവിയുടെ അകത്തളത്തില്‍ മാറ്റങ്ങള്‍. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, തെന്നിനീങ്ങുന്ന മുന്‍ ആംറെസ്റ്റ് എന്നിവ പ്രാരംഭ E വകഭേദത്തിന്റെ പുതുവിശേഷങ്ങളില്‍ ഉള്‍പ്പെടും.

വന്നിട്ടു പത്തു ദിവസം, 14,000 കടന്നു പുതിയ ഹ്യുണ്ടായി ക്രെറ്റ ബുക്കിംഗ്

ഏറ്റവും ഉയര്‍ന്ന SX (O) വകഭേദത്തില്‍ വൈദ്യുത സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സ്മാര്‍ട്ട് കീ ബാന്‍ഡ്, വയര്‍ലെസ് ചാര്‍ജ്ജിംഗ്, ആറു എയര്‍ബാഗുകള്‍ പോലുള്ള ആധുനിക ഫീച്ചറുകള്‍ ഇടംപിടിക്കുന്നു.

വന്നിട്ടു പത്തു ദിവസം, 14,000 കടന്നു പുതിയ ഹ്യുണ്ടായി ക്രെറ്റ ബുക്കിംഗ്

അതേസമയം ഏറ്റവും ഉയര്‍ന്ന SX (O) വകഭേദത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെ നല്‍കാന്‍ ഹ്യുണ്ടായി കൂട്ടാക്കിയിട്ടില്ല. അതായത് ക്രെറ്റയുടെ ഓട്ടോമാറ്റിക് പതിപ്പില്‍ വൈദ്യുത സണ്‍റൂഫും വയര്‍ലെസ് ചാര്‍ജ്ജിംഗ് പോലുള്ള ഫീച്ചറുകള്‍ ലഭിക്കില്ല.

വന്നിട്ടു പത്തു ദിവസം, 14,000 കടന്നു പുതിയ ഹ്യുണ്ടായി ക്രെറ്റ ബുക്കിംഗ്

റെനോ ക്യാപ്ച്ചര്‍, മാരുതി എസ്-ക്രോസ്, ഹോണ്ട BR-V എന്നിവരാണ് വിപണിയില്‍ ക്രെറ്റയുടെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #hyundai
English summary
The New Hyundai Creta Receives 14,366 Bookings In Ten Days Since Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X