ഒരുമാസം കഴിഞ്ഞില്ല, പുതിയ സാന്‍ട്രോ ബമ്പര്‍ ഹിറ്റ്

By Staff

3.89 ലക്ഷം രൂപ വിലയില്‍ ഹ്യുണ്ടായി തിരികെ കൊണ്ടുവന്ന പുത്തന്‍ സാന്‍ട്രോ ഇന്ത്യയില്‍ ജൈത്രയാത്ര തുടരുന്നു. 22 ദിവസങ്ങള്‍ ദിവസങ്ങള്‍ കൊണ്ടു ഹ്യുണ്ടായി സാന്‍ട്രോയെ തേടിയെത്തിയത് 28,000 ബുക്കിംഗുകള്‍. ഒക്ടോബറിലെ വില്‍പന കണക്കുകള്‍ പുതിയ സാന്‍ട്രോയുടെ പ്രചാരം വെളിപ്പെടുത്തുകയാണ്.

ഒരുമാസം കഴിഞ്ഞില്ല, പുതിയ സാന്‍ട്രോ ബമ്പര്‍ ഹിറ്റ്

ഇതിനകം 1.29 ലക്ഷം അന്വേഷങ്ങള്‍ സാന്‍ട്രോയെ തേടിയെത്തി. ഉത്സവദിവസങ്ങള്‍ ആരംഭിക്കുന്നതോടെ സാന്‍ട്രോ വില്‍പന ഇനിയും ഗണ്യമായി ഉയരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞമാസം 8,500 സാന്‍ട്രോ യൂണിറ്റുകളാണ് ഡീലര്‍ഷിപ്പുകളിലേക്കു കമ്പനി അയച്ചത്.

ഒരുമാസം കഴിഞ്ഞില്ല, പുതിയ സാന്‍ട്രോ ബമ്പര്‍ ഹിറ്റ്

ബുക്കിംഗ് ബാഹുല്യം കണക്കിലെടുത്ത് പ്രതിമാസം ആയിരം യൂണിറ്റ് സാന്‍ട്രോ മോഡലുകള്‍ നിര്‍മ്മിക്കാനാണ് ഹ്യുണ്ടായിയുടെ തീരുമാനം. ശാലകളുടെ ഉത്പാദനശേഷി കൂട്ടാനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചു. സാന്‍ട്രോ ബുക്ക് ചെയ്യുന്നവര്‍ക്ക് കാര്‍ കിട്ടാന്‍ മൂന്നുമാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവില്‍.

ഒരുമാസം കഴിഞ്ഞില്ല, പുതിയ സാന്‍ട്രോ ബമ്പര്‍ ഹിറ്റ്

ദീപാവലി അടുക്കുന്നതോടെ കാത്തിരിപ്പു സമയം ഇനിയും കൂടും. ആദ്യ 50,000 ഉപഭോക്താക്കള്‍ക്കു മാത്രമെ പ്രാരംഭ വിലയില്‍ സാന്‍ട്രോ ലഭിക്കുകയുള്ളൂ. 50,000 ബുക്കിംഗ് പിന്നിടുന്നപക്ഷം മോഡലിന്റെ വില ഹ്യുണ്ടായി ഉയര്‍ത്തും.

Most Read: വില്‍പനാനന്തര സേവനങ്ങളില്‍ 'രാജാവ്' ഹ്യുണ്ടായി — ടൊയോട്ടയും മാരുതിയും ഏറെ പിന്നില്‍

ഒരുമാസം കഴിഞ്ഞില്ല, പുതിയ സാന്‍ട്രോ ബമ്പര്‍ ഹിറ്റ്

സാന്‍ട്രോയുടെ എഎംടി പതിപ്പിനാണ് ആവശ്യക്കാരേറെയും. ഇടത്തരം മാഗ്ന, സ്‌പോര്‍ട്‌സ് വകഭേദങ്ങളിലാണ് എഎംടി പതിപ്പ് വില്‍പനയ്ക്കു വരുന്നത്. ആകെമുഴുവന്‍ അഞ്ചു വകഭേദങ്ങളാണ് ഹ്യുണ്ടായി സാന്‍ട്രോയില്‍.

ഒരുമാസം കഴിഞ്ഞില്ല, പുതിയ സാന്‍ട്രോ ബമ്പര്‍ ഹിറ്റ്

ഡിലൈറ്റ്, ഏറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിങ്ങനെ സാന്‍ട്രോ വകഭേദങ്ങള്‍ തെരഞ്ഞെടുക്കാം. പ്രാരംഭ ഡിലൈറ്റ് മോഡല്‍ 3.89 ലക്ഷം രൂപയ്‌ക്കെത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ആസ്റ്റ വകഭേദത്തിന് 5.45 ലക്ഷം രൂപയാണ് വില. മാനുവല്‍ സിഎന്‍ജി പതിപ്പും സാന്‍ട്രോയിലുണ്ട്.

ഒരുമാസം കഴിഞ്ഞില്ല, പുതിയ സാന്‍ട്രോ ബമ്പര്‍ ഹിറ്റ്

സാന്‍ട്രോയിലുള്ള 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഹാച്ച്ബാക്കിലുള്ള മാനുവല്‍ ഗിയര്‍ബോക്സ്. ഇന്ത്യയില്‍ ഹ്യുണ്ടായി ആദ്യമായി കൊണ്ടുവരുന്ന എഎംടി കാര്‍ കൂടിയാണ് സാന്‍ട്രോ.

ഒരുമാസം കഴിഞ്ഞില്ല, പുതിയ സാന്‍ട്രോ ബമ്പര്‍ ഹിറ്റ്

മാനുവല്‍, എഎംടി മോഡലുകളില്‍ 20.3 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. മത്സരം കണക്കിലെടുത്തു സാന്‍ട്രോയുടെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും കമ്പനി യാതൊരു പഞ്ഞവും വരുത്തിയിട്ടില്ല.

ഒരുമാസം കഴിഞ്ഞില്ല, പുതിയ സാന്‍ട്രോ ബമ്പര്‍ ഹിറ്റ്

ചെറുകാര്‍ ശ്രേണിയില്‍ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവതരിപ്പിക്കുന്ന ആദ്യ കാറാണ് സാന്‍ട്രോ. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് കണക്ടിവിറ്റി ഓപ്ഷനുകള്‍ കാറിലുണ്ട്.

Most Read: പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

ഒരുമാസം കഴിഞ്ഞില്ല, പുതിയ സാന്‍ട്രോ ബമ്പര്‍ ഹിറ്റ്

ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, എഞ്ചിന്‍ ഇമൊബിലൈസര്‍ മുതലായവ വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി നിലകൊള്ളും. ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന മോഡലിന് പാസഞ്ചര്‍ എയര്‍ബാഗും ക്യാമറയോടുകൂടിയ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും വേഗം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഓട്ടോ ഡോര്‍ ലോക്കും അധികമായുണ്ട്.

ഒരുമാസം കഴിഞ്ഞില്ല, പുതിയ സാന്‍ട്രോ ബമ്പര്‍ ഹിറ്റ്

സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനവും ഉയര്‍ന്ന മോഡലുകളുടെ മാത്രം പ്രത്യേകതയാണ്. വിപണിയില്‍ മാരുതി സുസുക്കി സെലറിയോ, ഡാറ്റ്സന്‍ ഗോ, റെനോ ക്വിഡ് എന്നിവരുമായാണ് ഹ്യുണ്ടായി സാന്‍ട്രോയുടെ മത്സരം.

More from DriveSpark

Article Published On: Friday, November 2, 2018, 13:33 [IST]
English summary
New Hyundai Santro Garners Over 28,000 Bookings — Waiting Period Is Now Three Months. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X