പുതിയ ES 300h സെഡാനുമായി ലെക്‌സസ് വിപണിയില്‍, വില 59.13 ലക്ഷം

By Dijo Jackson

പുതിയ ES 300h സെഡാനുമായി ലെക്‌സസ് ഇന്ത്യയില്‍. പുതുതലമുറ ES 300h വിപണിയില്‍ പുറത്തിറങ്ങി. 59.13 ലക്ഷം രൂപയാണ് ES 300h -ന് വില. പുതിയ സെഡാന്റെ ബുക്കിംഗ് ലെക്‌സസ് ഇന്ത്യ തുടങ്ങി. കമ്പനിയുടെ ഗ്ലോബല്‍ ആര്‍കിടെക്ച്ചര്‍-കെ അടിത്തറ ഉപയോഗിച്ചാണ് പുതിയ ലെക്‌സസ് ES 300h മോഡലിന്റെ ഒരുക്കം. മാതൃകമ്പനി ടൊയോട്ടയുടെ TNGS അടിത്തറയില്‍ നിന്നും ഉരുത്തിരിഞ്ഞ പ്ലാറ്റ്‌ഫോമാണിത്.

പുതിയ ES 300h സെഡാനുമായി ലെക്‌സസ് വിപണിയില്‍, വില 59.13 ലക്ഷം

പുറംമോടിയിലും അകത്തളത്തിലും ധാരാളം മാറ്റങ്ങള്‍ കൈവരിച്ചാണ് പുതിയ ലെക്‌സസ് സെഡാന്റെ വരവ്. കരുത്തിന്റെ കാര്യത്തിലും മോഡല്‍ ഇക്കുറി ബഹുദൂരം മുന്നിലാണ്. ലെക്‌സസ് ES 300h -ല്‍ ഒരുങ്ങുന്ന 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് വൈദ്യുത മോട്ടോറിന്റെ പിന്തുണയുണ്ട്.

പുതിയ ES 300h സെഡാനുമായി ലെക്‌സസ് വിപണിയില്‍, വില 59.13 ലക്ഷം

214 bhp കരുത്ത് കാറിന് ആകെമൊത്തം ലഭിക്കും. യൂറോ VI നിര്‍ദ്ദേശിച്ച് പാലിച്ചൊരുങ്ങുന്ന നാലാം തലമുറ ഹൈബ്രിഡ് ഡ്രൈവ് സംവിധാനം കാറില്‍ 22.37 കിലോമീറ്റര്‍ മൈലേജ് കാഴ്ചവെക്കും.

പുതിയ ES 300h സെഡാനുമായി ലെക്‌സസ് വിപണിയില്‍, വില 59.13 ലക്ഷം

ലെക്‌സസിന്റെ സിഗ്നേച്ചര്‍ സ്പിന്‍ഡില്‍ ഗ്രില്ലാണ് ES 300h -നും. 'L' ആകൃതിയിലുള്ള മാര്‍ക്കര്‍ ലൈറ്റുകള്‍ എല്‍ഇഡി ഹെഡ്‌ലാമ്പിനോട് ചേര്‍ന്നണഞ്ഞാണ് ഒരുങ്ങുന്നത്. 18 ഇഞ്ച് അലോയ് വീലുകള്‍ കാറിന്റെ രൂപം എടുത്തുകാണിക്കും. ഒമ്പത് നിറങ്ങളിലാണ് പുതിയ ലെക്‌സസ് ES 300h സെഡാന്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നത്.

പുതിയ ES 300h സെഡാനുമായി ലെക്‌സസ് വിപണിയില്‍, വില 59.13 ലക്ഷം

ഡാര്‍ക്ക് ബ്രൗണാണ് ഡാഷ്‌ബോര്‍ഡിന് നിറം. ടച്ച്പാഡ് മുഖേന പ്രവര്‍ത്തിക്കുന്ന 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 7.0 ഇഞ്ച് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പൂര്‍ണമായും ക്രമീകരിക്കാവുന്ന ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ചൂടു പകരുന്ന മുന്‍നിര സീറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന പിന്‍നിര സീറ്റുകള്‍ എന്നിങ്ങനെ നീളും അകത്തളത്തെ മറ്റു വിശേഷങ്ങള്‍.

പുതിയ ES 300h സെഡാനുമായി ലെക്‌സസ് വിപണിയില്‍, വില 59.13 ലക്ഷം

17 സ്പീക്കറുകളുള്ള മാര്‍ക്ക് ലെവിന്‍സണ്‍ പ്യൂര്‍ പ്ലേ സംവിധാനമാണ് കാറിനുള്ളില്‍ ഒരുങ്ങുന്നത്. ബ്ലാക്, ചാറ്റ്, ടൊപസ് ബ്രൗണ്‍, റിച്ച് ക്രീം നിറങ്ങള്‍ അകത്തളത്തില്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

പുതിയ ES 300h സെഡാനുമായി ലെക്‌സസ് വിപണിയില്‍, വില 59.13 ലക്ഷം

സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ആന്റി - തെഫ്റ്റ് സംവിധാനം, പത്തു എയര്‍ബാഗുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ മോഡലില്‍ ഉറപ്പുവരുത്തും. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് മോഡലുകളുമായാണ് പുതിയ ലെക്‌സസ് ES 300h -ന്റെ മത്സരം.

More from DriveSpark

Article Published On: Friday, July 20, 2018, 15:25 [IST]
English summary
Lexus ES 300h Launched In India; Priced At Rs 59.13 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X