TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
'വലിച്ചുനീട്ടി' ഒരു TUV300; പുതിയ മഹീന്ദ്ര TUV300 പ്ലസിന്റെ ചിത്രങ്ങള്‍ പുറത്ത്!
ഈ വര്‍ഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര. U321 എംപിവി, XUV700 എസ്യുവി, ഇപ്പോള്‍ പുതിയ TUV300 പ്ലസും. വരാനിരിക്കുന്ന മഹീന്ദ്ര TUV300 പ്ലസിന്റെ ചിത്രങ്ങള്‍ പുറത്ത്. 'വലിച്ചുനീട്ടിയ' TUV300 ആണ് പുതിയ TUV300 പ്ലസ്. രൂപവും ഭാവവും ഏറെക്കുറെ TUV300 -യ്ക്ക് സമാനം.
TUV300 -ല്‍ കണ്ട അഞ്ചു സ്ലാറ്റ് ഗ്രില്ലാണ് പുതിയ TUV300 പ്ലസിനും. പിന്നിലേക്ക് വലിഞ്ഞ 'സ്വെപ്റ്റ്ബാക്ക്' ഹെഡ്ലാമ്പുകള്‍ എസ്യുവിയില് ശ്രദ്ധയാകര്‍ഷിക്കും. ചതുരാകൃതിയിലാണ് മുന്‍ ബമ്പറിലുള്ള എയര്‍ ഡാം. വീല്‍ ആര്‍ച്ചുകള്‍ക്കും ഇതേ ചതുര ഘടനയാണ്.
വശങ്ങളിലേക്ക് ചേര്‍ന്നു നില്ക്കുന്ന 'റാപ്പ്-എറൗണ്ട്' ടെയില്‍ലാമ്പുകളാണ് പിന്നില്‍. TUV300 -യ്ക്ക് സമാനമായി സ്പെയര്‍ വീലും പുതിയ മോഡലിന്റെ പിന്നില്‍ ഒരുങ്ങിയിട്ടുണ്ട്. കേവലം P4 വകഭേദത്തില്‍ മാത്രമാണ് TUV300 പ്ലസ് ലഭ്യമാവുക. പുറത്തുവന്ന ബ്രോഷര്‍ ഇതു വെളിപ്പെടുത്തുന്നു.
4,400 mm നീളവും, 1,835 mm വീതിയും, 1,812 mm ഉയരവുമാണ് മോഡലിന്. അതേസമയം വീല്‍ബേസില്‍ മാറ്റമില്ല. 2,680 mm നീളമേറിയതാണ് വീല്‍ബേസ്. അകത്തളത്തിന് ഇരട്ട നിറമാണ്.
ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മുഖാമുഖം നിലകൊള്ളുന്ന മൂന്നാം നിര സീറ്റുകളും TUV300 പ്ലസിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടാം. മൂന്നാം നിരയില്‍ നാലു പേര്‍ക്കു വരെ സുഖമായി ഇരിക്കാം.
ചെരിവ് ക്രമീകരിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, പവര്‍ വിന്‍ഡോ, ഉള്ളില്‍ നിന്നും ക്രമീകരിക്കാവുന്ന സൈഡ് മിററുകള്‍, സെന്‍ട്രല്‍ ലോക്കിംഗ് എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍. തിളങ്ങുന്ന ഇഗ്നീഷന്‍ റിംഗ് ഡിസ്പ്ലേയാണ് എസ്യുവിയില്.
സുരക്ഷയുടെ കാര്യത്തിലും വേണ്ട മുന്‍കരുതലുകള്‍ മഹീന്ദ്ര എടുത്തിട്ടുണ്ട്. ചൈല്‍ഡ് ലോക്കുകള്‍, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, ആന്റി-തെഫ്റ്റ് സ്റ്റീയറിംഗ് ലോക്ക്, എഞ്ചിന് ഇമൊബിലൈസര്‍, ക്രാഷ് പ്രൊട്ടക്ഷന്‍ എന്നിവ മഹീന്ദ്ര TUV300 പ്ലസിന്റെ സുരക്ഷാമുഖം വിളിച്ചോതും.
നാലു നിറങ്ങളിലാണ് പുതിയ മഹീന്ദ്ര TUV300 പ്ലസ് അണിനിരക്കുക. ബോള്‍ഡ് ബ്ലാക്, ഗ്ലേസിയര്‍ വൈറ്റ്, മജെസ്റ്റിക് സില്‍വര്‍, ഡയനാമോ റെഡ് എന്നിങ്ങനെയാണ് ലഭ്യമായ നിറങ്ങള്‍. 2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിനിലാണ് പുതിയ മഹീന്ദ്ര എസ്യുവിയുടെ ഒരുക്കം.
120 bhp കരുത്തും 280 Nm torque ഉം എഞ്ചിന് പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. പുതിയ TUV300 പ്ലസ് വിപണിയില്‍ എന്നെത്തും സംബന്ധിച്ചു മഹീന്ദ്ര മൗനം പാലിക്കുകയാണ്.
എന്തായാലും മഹീന്ദ്ര സൈലോയ്ക്ക് പകരക്കാരനാണ് വരാനിരിക്കുന്ന ഈ അവതാരം.
Spy Image Source: TeamBHP