പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

Written By:

പുതിയ മഹീന്ദ്ര എംപിവിയിലേക്കാണ് (U321) വിപണിയുടെ മുഴുവന്‍ കണ്ണും. മഹീന്ദ്ര സൈലോയുടെ പിന്‍ഗാമി. മോണോകോഖ് ഷാസിയിലുള്ള ആദ്യ മഹീന്ദ്ര അവതാരമെന്ന വിശേഷണത്തോടെയാണ് പുതിയ എംപിവി വരിക.

പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

കാലാന്ത്യത്തോട് അടുത്ത മഹീന്ദ്ര വെരിറ്റോയും മോണോകോഖ് ഷാസിയില്‍ നിന്നാണെങ്കിലും റെനോ ലോഗനാണ് അടിത്തറ. എന്തായാലും പുതിയ മഹീന്ദ്ര എംപിവിയുടെ വരവ് അടുത്തെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

തുടരെ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന എംപിവി, മഹീന്ദ്രയുടെ തിടുക്കം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്സവകാലത്തോട് അനുബന്ധിച്ച് മഹീന്ദ്ര എംപിവി വിപണിയില്‍ എത്തും.

പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

സൈലോയ്ക്ക് പിന്‍ഗാമിയാണെങ്കിലും രൂപത്തിലും ഭാവത്തിലും U321 എംപിവി പ്രീമിയമാണ്. ഒപ്പം പുതിയ എഞ്ചിനും. 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിനിലാകും മഹീന്ദ്ര എംപിവിയുടെ ഒരുക്കം. എഞ്ചിന് പരമാവധി 125 bhp കരുത്തും 305 Nm torque ഉം സൃഷ്ടിക്കാനാവും.

പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ഇതിന് പുറമെ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും U321 -ല്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. 163 bhp കരുത്തേകുന്നതാകും പെട്രോള്‍ എഞ്ചിന്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുക.

പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

മോണോകോഖ് ഷാസിയായതു കൊണ്ടു തന്നെ കാറില്‍ കൂടുതല്‍ സ്ഥിരത അനുഭവപ്പെടും. പുറത്തുവന്ന U321 -ന്റെ ചിത്രങ്ങളില്‍ എംപിവി തനിമ വ്യക്തമായി കാണാം. മോഡലിന് ക്യാബിന്‍ ഉയരം കുറവാണെന്ന് ചിത്രങ്ങള്‍ പറയുന്നു.

പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

XUV500 ല്‍ കണ്ട ഏഴു സ്ലാറ്റ് ഗ്രില്ലായിരിക്കും എപിവിയ്ക്ക്. പ്രൊജക്ടറും ഹെഡ്‌ലാമ്പുകളും പക്വതയേറിയ ബമ്പറും U321 -ന്റെ രൂപകല്‍പന എടുത്തുകാണിക്കും. ഹെഡ്‌ലാമ്പുകള്‍ക്ക് താഴെയാണ് ഇന്‍ഡിക്കേറ്റര്‍. ഫോഗ്‌ലാമ്പുകള്‍ ബമ്പറിലും.

പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ബൂമറാങ് ആകൃതിയിലുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളാണ് എംപിവിയില്‍. വശങ്ങള്‍ ഒരുപരിധി വരെ ഇന്നോവ ക്രിസ്റ്റയെ അനുസ്മരിപ്പിക്കും. കടുപ്പമേറിയ ബെല്‍റ്റ്ലൈനും വലിയ വീല്‍ ആര്‍ച്ചുകളുമായിരിക്കും എംപിവിയില്‍.

പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

അഞ്ചു സ്‌പോക്ക് 15 ഇഞ്ച് അലോയ് വീലുകളിലാണ് എംപിവിയുടെ ഒരുക്കം. കുത്തനെ സ്ഥാപിച്ച ടെയില്‍ലാമ്പുകളാണ് പിന്നില്‍. ഭേദപ്പെട്ട ആഢംബരം അകത്തളില്‍ ഒരുങ്ങുമെന്നാണ് സൂചന. ഏഴു സീറ്റര്‍ പരിവേഷമുണ്ടെങ്കിലും എട്ടു സീറ്റര്‍ ഓപ്ഷന്‍ മോഡലില്‍ ഒരുങ്ങും.

പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

അകത്തളം വിശാലമായിരിക്കും. ലെതര്‍ സീറ്റുകള്‍ എംപിവിയുടെ ആഢംബരം വര്‍ധിപ്പിക്കും. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തെ കാറില്‍ പ്രതീക്ഷിക്കാം. ആന്‍ഡ്രോയ്ഡ് ഓട്ടോ പോലുള്ള കണക്ടിവിറ്റി ഫീച്ചറുകള്‍ കാറില്‍ ലഭ്യമാകും.

പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററായിരിക്കും എംപിവിയില്‍. തുടക്കത്തില്‍ സൈലോയ്ക്ക് പകരനായാണ് U321 നെ കമ്പനി വിഭാവനം ചെയ്തത്. മോഡലിനെ വികസിപ്പിച്ചതും ഇതേ ഉദ്ദേശം വെച്ചു തന്നെ.

പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

എന്നാല്‍ ഇടയ്ക്ക് എവിടെയോ വെച്ച് പ്രീമിയം എംപിവിയായി U321 രൂപാന്തരപ്പെട്ടു. കമ്പനിയുടെ വടക്കെ അമേരിക്കന്‍ ഡിസൈന്‍ സംഘമാണ് എംപിവിയുടെ രൂപകല്‍പനയ്ക്ക് പിന്നില്‍.

പുതിയ മഹീന്ദ്ര എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

പുതിയ എര്‍ട്ടിഗയുടെയും, മഹീന്ദ്ര U321 -ന്റെയും വരവോട് കൂടി എംപിവി ശ്രേണിയില്‍ മത്സരം മുറുകുമെന്ന കാര്യം വ്യക്തം. ഒരുപരിധി വരെ ടൊയോട്ട ഇന്നോവയ്ക്കും മഹീന്ദ്ര എംപിവി ഭീഷണിയൊരുക്കും.

Source: ET Auto

കൂടുതല്‍... #mahindra
English summary
New Mahindra MPV (U321) More Launch Details Revealed. Read in Malayalam.
Story first published: Wednesday, April 25, 2018, 14:49 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark