അടിമുടി പരിഷ്‌കരിച്ച മഹീന്ദ്ര XUV500 അടുത്തമാസം വിപണിയില്‍ എത്തും

By Staff

രൂപത്തിലും ഭാവത്തിലും അടിമുടി അടിമുടി പൊളിച്ചെഴുതിയ XUV500 എസ്‌യുവിയുമായി മഹീന്ദ്ര ഉടന്‍ വിപണിയിലേക്ക്. മഹീന്ദ്രയുടെ പുത്തന്‍ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി ഏപ്രില്‍ മാസം ഷോറൂമുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

അടിമുടി പരിഷ്‌കരിച്ച മഹീന്ദ്ര XUV500 അടുത്തമാസം വിപണിയില്‍ എത്തും

അതേസമയം ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന XUV500 നെ ക്യാമറ പലകുറി പകര്‍ത്തി കഴിഞ്ഞു. കനത്ത രീതിയില്‍ പരിഷ്‌കരിച്ച മുഖരൂപമാകും പുതിയ XUV500 ന്.

അടിമുടി പരിഷ്‌കരിച്ച മഹീന്ദ്ര XUV500 അടുത്തമാസം വിപണിയില്‍ എത്തും

മുന്‍ ബമ്പറിലും ഹെഡ്‌ലാമ്പുകളിലും ഗില്ലിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കാണ് ഇപ്പോള്‍ വിപണിയിൽ പ്രചാരം.

അടിമുടി പരിഷ്‌കരിച്ച മഹീന്ദ്ര XUV500 അടുത്തമാസം വിപണിയില്‍ എത്തും

ഇതു തിരിച്ചറിഞ്ഞ് പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിക്ക് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളെ മഹീന്ദ്ര നല്‍കിയിട്ടുണ്ടെന്നാണ് സൂചന. പുതിയ അലോയ് വീല്‍ ഡിസൈനും പരിഷ്‌കരിച്ച ബോഡി ക്ലാഡിംഗും XUV500 ലേക്ക് ശ്രദ്ധയാകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.

അടിമുടി പരിഷ്‌കരിച്ച മഹീന്ദ്ര XUV500 അടുത്തമാസം വിപണിയില്‍ എത്തും

പുത്തന്‍ ഡിസൈനുള്ള ടെയില്‍ഗേറ്റാകും വരാനിരിക്കുന്ന XUV500 ല്‍ ഒരുങ്ങുക. കൂടുതല്‍ പ്രീമിയമായിരിക്കും പുതിയ എസ്‌യുവിയുടെ അകത്തളം. ഉയര്‍ന്ന പതിപ്പുകളില്‍ ലെതര്‍ സീറ്റിംഗാണ് ഒരുങ്ങിയിട്ടുള്ളത്.

Recommended Video - Watch Now!
Mahindra TUV Stinger Concept First Look; Details; Specs - DriveSpark
അടിമുടി പരിഷ്‌കരിച്ച മഹീന്ദ്ര XUV500 അടുത്തമാസം വിപണിയില്‍ എത്തും

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടെയുള്ള പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും XUV500 ന്റെ ആകര്‍ഷണമാകും.

അടിമുടി പരിഷ്‌കരിച്ച മഹീന്ദ്ര XUV500 അടുത്തമാസം വിപണിയില്‍ എത്തും

170 bhp കരുത്തേകുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പുതിയ XUV500 ല്‍ പ്രതീക്ഷിക്കാം. അടുത്തിടെ ഇതേ എഞ്ചിനിലാണ് XUV500 G9 ഓട്ടോമാറ്റിക് പതിപ്പിനെ മഹീന്ദ്ര അവതരിപ്പിച്ചത്. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മോഡലില്‍.

അടിമുടി പരിഷ്‌കരിച്ച മഹീന്ദ്ര XUV500 അടുത്തമാസം വിപണിയില്‍ എത്തും

റെനോ ക്യാപ്ച്ചര്‍, ഹ്യുണ്ടായി ക്രെറ്റ, ജീപ് കോമ്പസ് എന്നിവരാണ് ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV500 യുടെ പ്രധാന എതിരാളികള്‍. ശ്രേണിയില്‍ പോര് മുറുകുന്ന പശ്ചാത്തലത്തില്‍ XUV500 ന്റെ വില പുതുക്കാന്‍ മഹീന്ദ്രയ്ക്ക് താത്പര്യമില്ലെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
New Mahindra XUV500 To Launch in April 2018. Read in Malayalam.
Story first published: Monday, March 19, 2018, 12:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X