2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

By Dijo Jackson

2018 സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വില്‍പനയ്‌ക്കെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഡലിന്റെ ബുക്കിംഗ് നെക്‌സ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. ഓഗസ്റ്റ് മൂന്നാംവാരം സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ പ്രതീക്ഷിക്കാം. സി സെഗ്മന്റ് സെഡാനുകളില്‍ പെട്രോള്‍ ഹൈബ്രിഡ് പതിപ്പ് ഒരുങ്ങുന്ന ആദ്യ മോഡലാകും സിയാസ്.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

അതേസമയം പൂര്‍ണ്ണ ഹൈബ്രിഡ് കാറായിരിക്കില്ല സിയാസ്. സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഉപയോഗപ്പെടുത്തും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സുള്ള പുതിയ 1.5 ലിറ്റര്‍ കെ - സീരീസ് പെട്രോള്‍ എഞ്ചിന്‍ തന്നെയാകും മോഡലിന്റെ പ്രധാന വിശേഷം.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാന്‍ കഴിയും. നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും സിയാസില്‍ ഒരുങ്ങുമെന്നാണ് വിവരം. സിയാസ് ഡീസല്‍ മോഡലുകളിലുള്ള SVHS ടെക്‌നോളിജിയായിരിക്കും പുതിയ സിയാസ് പെട്രോളിനും കരുത്തുപകരുക.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

നിലവിലെ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരമാണ് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പ്. എന്നാൽ ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. 1.3 ലിറ്റര്‍ DDiS 200 എഞ്ചിന്‍ സിയാസ് ഡീസലില്‍ തുടരും. 89 bhp കരുത്തും 200 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

അഞ്ചു സ്പീഡായിരിക്കും ഡീസല്‍ മോഡലിലെ സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. ശ്രേണിയില്‍ ഏറ്റവുമധികം മൈലേജ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അവകാശപ്പെടുമെന്നാണ് വിവരം. പുതിയ പെട്രോള്‍ എഞ്ചിന്‍ കൂടാതെ രൂപഭാവത്തിലും സിയാസ് ഇക്കുറി കൂടുതല്‍ പക്വത കൈവരിക്കും.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

മുന്‍ ഗ്രില്ല്, മുന്‍ പിന്‍ ബമ്പറുകള്‍, ഹെഡ്‌ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍, അലോയ് വീലുകള്‍ തുടങ്ങിയ ഘടകങ്ങളെല്ലാം കമ്പനി പരിഷ്‌കരിച്ചു. പുറത്തുവന്ന മോഡലിന്റെ ചിത്രങ്ങള്‍ ഇക്കാര്യം തുടക്കത്തിലെ വ്യക്തമാക്കിയിട്ടുണ്ട്.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇഎസ്പി എന്നീ പുതിയ ഫീച്ചറുകള്‍ വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കുമെന്നാണ് സൂചന. ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ പട്ടികയില്‍പ്പെടും. എട്ടുലക്ഷം മുതല്‍ മോഡലിന് വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, August 6, 2018, 10:59 [IST]
English summary
2018 Maruti Ciaz Facelift Bookings Open — To Be Launched Soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X