പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം, അറിയേണ്ടതെല്ലാം

By Dijo Jackson

ഓഗസ്റ്റ് ആറിന് പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ മാരുതി വിപണിയില്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്. പുറംമോടിയിലും അകത്തളത്തിലും ചെറിയ മാറ്റങ്ങളോടെയാണ് പുതിയ സിയാസ് വില്‍പനയ്‌ക്കെത്തുക. നെക്സ ഡീലര്‍ഷിപ്പുകള്‍ മുഖേന മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം, അറിയേണ്ടതെല്ലാം

നിലവിലുള്ള മോഡലിനെക്കാളും കൂടുതല്‍ പക്വതയുള്ള ഡിസൈനായിരിക്കും വരാന്‍ പോകുന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്. ബമ്പറും ഗ്രില്ലും ഉള്‍പ്പെടെ പുതിയ സിയാസിന്റെ മുഖരൂപം മാരുതി പരിഷ്‌കരിച്ചിട്ടുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം, അറിയേണ്ടതെല്ലാം

പുതിയ സിയാസിന്റെ ഗ്രില്ലിന് വീതി കൂടുതലായിരിക്കും. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകൾ ഒരുങ്ങുന്ന നീളമേറിയ ഹെഡ്‌ലാമ്പുകളും പരിഷ്‌കരിച്ച ഫോഗ്‌ലാമ്പുകളും മാറ്റങ്ങളില്‍പ്പെടും. ബമ്പറുകളിലും ഇക്കുറി പുതുമ അനുഭവപ്പെടും. ബമ്പറിന് നടുവിലുള്ള എയര്‍ഡാം ശൈലിയും മാറിയിട്ടുണ്ട്.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം, അറിയേണ്ടതെല്ലാം

15 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയ് വീലുകളാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഒരുങ്ങുക. വലിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ പിന്നഴകിന് ചന്തം ചാര്‍ത്തും. പരിഷ്‌കരിച്ച പിന്‍ ബമ്പറിന് ഇരുവശത്തും റിഫ്ളക്ടറുകളുണ്ട്.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം, അറിയേണ്ടതെല്ലാം

വൈദ്യുത സണ്‍റൂഫും പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുഖ്യവിശേഷമാണ്. അതേസമയം നിലവിലുള്ള സിയാസിന് സമാനമായി ക്രോം ഡോര്‍ ഹാന്‍ഡിലുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടു കൂടിയ മിററുകളും മോഡലില്‍ തുടരും.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം, അറിയേണ്ടതെല്ലാം

അകത്തളത്തില്‍ ബ്ലാക് – ബീജ് നിറശൈലി ഒരുങ്ങുമെന്നാണ് സൂചന. ഡാഷ്ബോര്‍ഡ് ഘടന കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. നിലവിലുള്ള മോഡലിനെക്കാളും കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അവകാശപ്പെടും.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം, അറിയേണ്ടതെല്ലാം

പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, നടുവിലായുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ സ്‌ക്രീന്‍, 2 DIN ഓഡിയോ സംവിധാനം, ടാക്കോമീറ്റര്‍ എന്നിങ്ങനെ അകത്തളത്തില്‍ മാറ്റങ്ങളേറെ പ്രതീക്ഷിക്കാം.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം, അറിയേണ്ടതെല്ലാം

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും. പുതിയ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് 2018 സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുഖ്യവിശേഷം.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം, അറിയേണ്ടതെല്ലാം

നിലവിലുള്ള 1.4 ലിറ്റര്‍ K14 എഞ്ചിന് പകരമാണിത്. പുതിയ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ കാറില്‍ ഒരുങ്ങും. അതേസമയം ഡീസല്‍ പതിപ്പില്‍ നിലവിലുള്ള 1.3 ലിറ്റര്‍ എഞ്ചിന്‍ തന്നെയാണ് തുടരുക.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം, അറിയേണ്ടതെല്ലാം

കമ്പനി വികസിപ്പിക്കുന്ന പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സമീപഭാവിയില്‍ സെഡാനില്‍ പ്രതീക്ഷിക്കാം. എട്ടു മുതല്‍ 13 ലക്ഷം രൂപ വരെ വിലനിലവാരം പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുതുന്നതിൽ തെറ്റില്ല.

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തമാസം, അറിയേണ്ടതെല്ലാം

2014 -ല്‍ വിപണിയില്‍ എത്തിയ സിയാസിന് ഇതുവരെയും മാറ്റങ്ങള്‍ നല്‍കാന്‍ മാരുതി മുന്‍കൈയ്യെടുത്തില്ല. എന്തായാലും ഈ പരിഭവം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലൂടെ മാറും. വിപണിയില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപിഡ് മോഡലുകളോടാണ് മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് മത്സരിക്കുക.

Source: ZigWheels

Article Published On: Saturday, July 14, 2018, 11:51 [IST]
English summary
2018 Maruti Ciaz Facelift Launch Date Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X