ഒക്ടോബറില്‍ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വരും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

Written By:

ഓക്ടോബര്‍ മാസം പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അകത്തളത്തിലും പുറംമോഡിയിലും വലിയ മാറ്റങ്ങളോടെയാണ് സിയാസ് വരിക. ഉത്സവകാലത്തോട് അനുബന്ധിച്ച് സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ് മാരുതിയുടെ വില്‍പനയ്ക്ക് പുത്തനുണര്‍വേകും.

ഒക്ടോബറില്‍ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വരും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ഇന്ത്യന്‍ നിരത്തില്‍ തുടരെ പ്രത്യക്ഷപ്പെടുന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റുകളില്‍ വിപണിയുടെ പ്രതീക്ഷ വാനോളമുയര്‍ന്നിട്ടുണ്ട്. 2014 -ല്‍ വിപണിയില്‍ എത്തിയ സിയാസില്‍ ഇതുവരെയും കാര്യമായ മാറ്റങ്ങള്‍ മാരുതി വരുത്തിയിട്ടില്ല. ഈ ആക്ഷേപം മാരുതി കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി.

ഒക്ടോബറില്‍ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വരും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

എന്തായാലും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് മാരുതിയുടെ മുഖം രക്ഷിക്കും. സെഡാന്‍ ശ്രേണി കൈയ്യടക്കിയ ഹോണ്ടയും ഹ്യുണ്ടായിയും തങ്ങളുടെ മോഡലുകളെ പുതുക്കി കഴിഞ്ഞു. രൂപത്തിലും ഭാവത്തിലും ഒട്ടേറെ മാറ്റങ്ങൾ സിയാസിനുണ്ടാകും. പുറത്തുവന്ന ചിത്രങ്ങൾ ഇതു പറഞ്ഞുവെയ്ക്കുന്നു.

ഒക്ടോബറില്‍ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വരും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

പരിഷ്‌കരിച്ച ബമ്പറും പുതിയ ഗ്രില്ലുമാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്. ബമ്പറിന് നടുവിലുള്ള എയര്‍ഡാം ശൈലിയും പുതിയ സെഡാനില്‍ മാറിയിട്ടുണ്ട്. പുത്തന്‍ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകളില്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ പ്രതീക്ഷിക്കാം.

ഒക്ടോബറില്‍ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വരും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഇക്കുറിയുണ്ടാകും. കരുത്തന്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്. ഏറ്റവും പുതിയ K15B 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഒരുങ്ങും. നിലവിലുള്ള എഞ്ചിനെക്കാളും മികവേറിയ കരുത്തും ടോര്‍ഖുത്പാദനവും പുതിയ പെട്രോള്‍ എഞ്ചിന്‍ കാഴ്ചവെക്കും.

ഒക്ടോബറില്‍ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വരും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

103.2 bhp കരുത്തും 138.4 Nm torque ഉം സൃഷ്ടിക്കുന്നതാണ് പുതിയ പെട്രോള്‍ എഞ്ചിന്‍. കരുത്തുത്പാദനം നിലവിലുള്ള പതിപ്പിനെക്കാളും 12 bhp അധികം. നിലവില്‍ 91.2 bhp കരുത്തും 130 Nm torque മാണ് 1.4 ലിറ്റര്‍ സിയാസ് ഉത്പാദിപ്പിക്കുന്നത്.

ഒക്ടോബറില്‍ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വരും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. ഓപ്ഷനലായി നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെയും സിയാസ് പെട്രോളില്‍ മാരുതി നല്‍കുന്നുണ്ട്. പെട്രോള്‍ പതിപ്പിന് പുറമെ 1.3 ലിറ്റര്‍ ഡീസല്‍ ഹൈബ്രിഡ് പതിപ്പും സിയാസില്‍ ലഭ്യമാണ്.

ഒക്ടോബറില്‍ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വരും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ഡീസല്‍ എഞ്ചിന് 88.5 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് ഡീസല്‍ ഹൈബ്രിഡില്‍. ഇന്ത്യയില്‍ വരാനിരിക്കുന്ന പുതുതലമുറ എര്‍ട്ടിഗ എംപിവിയിലും 1.5 ലിറ്റര്‍ കെ സീരീസ് എഞ്ചിനാണ്.

ഒക്ടോബറില്‍ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വരും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ഇന്തോനേഷ്യന്‍ വിപണിയില്‍ പുതിയ എര്‍ട്ടിഗ ആദ്യമായി അവതരിച്ചത്. പ്രകടനക്ഷമതയ്ക്കും ഇന്ധനക്ഷമതയ്ക്കും പേരുകേട്ട മാരുതിയുടെ എഞ്ചിന്‍ നിരയാണ് കെ സീരീസ്. ഇടത്തരം റേഞ്ചില്‍ കെ സീരീസ് എഞ്ചിനുകളുടെ പ്രവര്‍ത്തനം പ്രശംസനീയം.

ഒക്ടോബറില്‍ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വരും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

സിയാസിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ സണ്‍റൂഫും കണ്ടേക്കാം. നിലവില്‍ എട്ടു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് മാരുതി സിയാസുകളുടെ എക്സ്ഷോറൂം വില. എന്നാല്‍ വിലവര്‍ധനവോട് കൂടിയാകും 2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുക.

Source: GaadiWaadi

കൂടുതല്‍... #maruti suzuki
English summary
New Maruti Ciaz Facelift Launch Details Revealed. Read in Malayalam.
Story first published: Wednesday, May 2, 2018, 15:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark