പുത്തന്‍ ഡീസല്‍ എഞ്ചിനുമായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ മാരുതി

Written By:

2018 ഓട്ടോ എക്‌സ്‌പോയില്‍ പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ മാരുതി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പുതുതലമുറ സ്വിഫ്റ്റിലായിരുന്നു ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ മുഴുവന്‍ ശ്രദ്ധയും.

പുത്തന്‍ ഡീസല്‍ എഞ്ചിനുമായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ മാരുതി

പ്രതീക്ഷിച്ച പോലെ പുതുതലമുറ സ്വിഫ്റ്റ് വിപണിയില്‍ കുതിക്കുന്ന പശ്ചാത്തലത്തില്‍ പതിയെ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മാരുതി.

പുത്തന്‍ ഡീസല്‍ എഞ്ചിനുമായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ മാരുതി

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റ് മാസം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ജൂലായ് മുതല്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് മാരുതി ആരംഭിക്കുമെന്നാണ് സൂചന.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പുത്തന്‍ ഡീസല്‍ എഞ്ചിനുമായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ മാരുതി

പുത്തന്‍ ഡീസല്‍ എഞ്ചിനാണ് വരാനിരിക്കുന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന സവിശേഷത. നിലവില്‍ 1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പുകളിലാണ് മാരുതി സിയാസ് വിപണിയില്‍ എത്തുന്നത്.

പുത്തന്‍ ഡീസല്‍ എഞ്ചിനുമായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ മാരുതി

ഫിയറ്റില്‍ നിന്നുള്ള 1.3 ഡീസല്‍ എഞ്ചിനാണ് സിയാസില്‍ ഇടംപിടിച്ചു വരുന്നത്. എന്നാല്‍ വരുംഭാവിയില്‍ തന്നെ ഫിയറ്റ് എഞ്ചിനെ മാരുതി പിന്‍വലിക്കും. പകരം സുസൂക്കി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മാരുതി കാറുകളില്‍ ഒരുങ്ങുക.

പുത്തന്‍ ഡീസല്‍ എഞ്ചിനുമായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ മാരുതി

പുറംമോഡിയിലും അകത്തളത്തും കാര്യമായ പരിഷ്‌കാരങ്ങള്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് നേടുമെന്നാണ് പ്രതീക്ഷ. നിലവില്‍ എട്ടു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് മാരുതി സിയാസിന്റെ എക്‌സ്‌ഷോറൂം വില.

പുത്തന്‍ ഡീസല്‍ എഞ്ചിനുമായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ മാരുതി

എന്നാല്‍ പുതിയ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില മാരുതി വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സെഡാനുകള്‍ക്ക് പ്രചാരം കുറയുന്നുവെന്ന വാദങ്ങള്‍ക്ക് ഇടയിലേക്കാണ് പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി വരാനിരിക്കുന്നത്.

പുത്തന്‍ ഡീസല്‍ എഞ്ചിനുമായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ മാരുതി

എന്നാല്‍ പ്രതീക്ഷ കൈവിടാതെ ഹോണ്ടയും ഹ്യുണ്ടായിയും സെഡാന്‍ മോഡലുകളെ അപ്‌ഡേറ്റ് ചെയ്തു കഴിഞ്ഞു. 2014 ല്‍ വിപണിയില്‍ എത്തിയ സിയാസില്‍ ഇതുവരെയും കാര്യമായ മാറ്റങ്ങളൊന്നും മാരുതി നടപ്പിലാക്കിയിട്ടില്ല.

പുത്തന്‍ ഡീസല്‍ എഞ്ചിനുമായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ മാരുതി

ഈ ആക്ഷേപം കൂടിയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവസാനിപ്പിക്കുക. ഇതേ നിരയിലേക്കാണ് യാരിസുമായി ടൊയോട്ടയും വരാനിരിക്കുന്നത്. നേരത്തെ എഞ്ചിന്‍ കരുത്തിന്റെ പേരിലായിരുന്നു സിറ്റിയ്ക്കും വേര്‍ണയ്ക്കും മുമ്പില്‍ സിയാസ് പിന്നിലായി പോയത്.

പുത്തന്‍ ഡീസല്‍ എഞ്ചിനുമായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ മാരുതി

ഇക്കുറി പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ പശ്ചാത്തലത്തില്‍ സിയാസ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പ്.

കൂടുതല്‍... #maruti suzuki #maruti
English summary
New Maruti Ciaz Facelift Launch In India. Read in Malayalam.
Story first published: Friday, March 2, 2018, 15:11 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark