അമ്പരപ്പിക്കുന്ന മൈലേജുമായി 2018 മാരുതി സിയാസ്, വില 8.19 ലക്ഷം മുതല്‍

By Dijo Jackson

കാത്തിരിപ്പു തീര്‍ന്നു. 2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍. 8.19 ലക്ഷം രൂപയാണ് പ്രാരംഭ സിയാസ് സിഗ്മ പെട്രോളിന് വില. ഏറ്റവും ഉയര്‍ന്ന സിയാസ് ഡീസല്‍ ആല്‍ഫ വകഭേദം 10.97 ലക്ഷം രൂപയ്ക്ക് വിപണിയില്‍ വില്‍പനയ്‌ക്കെത്തും. മുന്‍മോഡലിനെ അപേക്ഷിച്ചു രൂപഭാവത്തിലും ഫീച്ചറുകളിലും കാര്യമായ പരിഷ്‌കാരങ്ങള്‍ പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് നേടിയിട്ടുണ്ട്.

അമ്പരപ്പിക്കുന്ന മൈലേജുമായി 2018 മാരുതി സിയാസ്, വില 8.19 ലക്ഷം മുതല്‍

പുത്തന്‍ ഗ്രില്ല്, സ്വെപ്റ്റ്ബാക്ക് ശൈലിയിലുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ സിയാസിന് ഒറ്റനോട്ടത്തില്‍ പുതുമ സമര്‍പ്പിക്കുന്നു. മുന്നിലെ വലിയ ബമ്പറില്‍ ഇന്‍ടെയ്ക്കുകളുടെ വലുപ്പം കമ്പനി കൂട്ടി.

അമ്പരപ്പിക്കുന്ന മൈലേജുമായി 2018 മാരുതി സിയാസ്, വില 8.19 ലക്ഷം മുതല്‍

വശങ്ങളില്‍ പുതിയ അലോയ് വീല്‍ ഘടനയാണ് സിയാസില്‍ എടുത്തപറയേണ്ടത്. നാലുവര്‍ഷം മുമ്പ് സിയാസിനെ മാരുതി ഇന്ത്യയില്‍ കൊണ്ടുവന്നതിനു ശേഷമുള്ള ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. ആകാരത്തില്‍ വലിയ മാറ്റങ്ങള്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അവകാശപ്പെടുന്നില്ല.

അമ്പരപ്പിക്കുന്ന മൈലേജുമായി 2018 മാരുതി സിയാസ്, വില 8.19 ലക്ഷം മുതല്‍

എന്നാല്‍ കൂടുതല്‍ പക്വത ഡിസൈനില്‍ സെഡാന്‍ കൈവരിച്ചുതാനും. അകത്തളത്തില്‍ ബീജ് നിറശൈലി തുടരുന്നുണ്ടെങ്കിലും തടിയെന്നു തോന്നിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് ഇക്കുറി പ്രാതിനിധ്യം ലഭിച്ചു.

അമ്പരപ്പിക്കുന്ന മൈലേജുമായി 2018 മാരുതി സിയാസ്, വില 8.19 ലക്ഷം മുതല്‍

പുതിയ സ്റ്റീയറിംഗ് വീലും അപ്‌ഹോള്‍സ്റ്ററിയും ഇന്റീരിയര്‍ മാറ്റങ്ങളില്‍പ്പെടും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റികള്‍ക്ക് പുറമെ കമ്പനി പുതുതായി അവതരിപ്പിച്ച സുസുക്കി കണക്ട് സംവിധാനവും സിയാസിന് ലഭിക്കുന്നു.

അമ്പരപ്പിക്കുന്ന മൈലേജുമായി 2018 മാരുതി സിയാസ്, വില 8.19 ലക്ഷം മുതല്‍

പുത്തന്‍ നിറപശ്ചാത്തലം ഒരുങ്ങുന്ന ഇന്‍സ്ട്രമെന്റ് കണ്‍സോളും ക്രൂയിസ് കണ്‍ട്രോളും സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന വിശേഷമാണ്. മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുള്ള പുതിയ 1.5 ലിറ്റര്‍ കെ - സീരീസ് പെട്രോള്‍ എഞ്ചിനാണ് 2018 സിയാസിന്റെ ഏറ്റവും വലിയ സവിശേഷത.

അമ്പരപ്പിക്കുന്ന മൈലേജുമായി 2018 മാരുതി സിയാസ്, വില 8.19 ലക്ഷം മുതല്‍

മുന്‍മോഡലില്‍ കമ്പനി നല്‍കിയിരുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരമാണിത്. ഇന്ത്യയില്‍ വെച്ചു മാരുതി നിര്‍മ്മിക്കുന്ന 1.5 ലിറ്റര്‍ കെ - സീരീസ് പെട്രോള്‍ എഞ്ചിന്‍ 103 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കും.

അമ്പരപ്പിക്കുന്ന മൈലേജുമായി 2018 മാരുതി സിയാസ്, വില 8.19 ലക്ഷം മുതല്‍

പെട്രോള്‍ എഞ്ചിന് മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി മാരുതി നല്‍കുന്നത് ഇതാദ്യമായാണ്. ഇക്കാരണത്താല്‍ സിയാസ് പെട്രോള്‍ മാനുവല്‍ മോഡല്‍ 21.56 കിലോമീറ്റര്‍ മൈലേജ് കുറിക്കും. ഓട്ടോമാറ്റിക് പെട്രോള്‍ നല്‍കുക 20.28 കിലോമീറ്റര്‍ മൈലേജും.

അമ്പരപ്പിക്കുന്ന മൈലേജുമായി 2018 മാരുതി സിയാസ്, വില 8.19 ലക്ഷം മുതല്‍

ശ്രേണിയിലെ ഏറ്റവും മികച്ച മൈലേജ് സംഖ്യയാണിത്. അതേസമയം 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് സിയാസ് ഡീസലില്‍ തുടരുന്നത്. എഞ്ചിന് 89 bhp കരുത്തും 200 Nm torque ഉം പരമാവധിയുണ്ട്.

അമ്പരപ്പിക്കുന്ന മൈലേജുമായി 2018 മാരുതി സിയാസ്, വില 8.19 ലക്ഷം മുതല്‍

28.09 കിലോമീറ്റര്‍ മൈലേജ് സിയാസ് ഡീസല്‍ കാഴ്ച്ചവെക്കും. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, ടൊയോട്ട യാരിസ് എന്നിവരുമായാണ് 2018 മാരുതി സിയാസിന്റെ അങ്കം. 15 ഇഞ്ച് പ്രെസിഷന്‍ കട്ട് അലോയ്, 15 സിലവര്‍ അലോയ്, പൂര്‍ണ്ണ വീല്‍ ക്യാപുള്ള 15 ഇഞ്ച് സ്റ്റീലുകള്‍ കാറില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

അമ്പരപ്പിക്കുന്ന മൈലേജുമായി 2018 മാരുതി സിയാസ്, വില 8.19 ലക്ഷം മുതല്‍

പുതിയ മാരുതി സിയാസ് വില —

Variant

Petrol

Diesel

Sigma Rs 8,19,000 Rs 9,19,000
Delta Rs 8,80,000 Rs 9,80,000
Delta AT Rs 9,80,000 NA

Zeta Rs 9,57,000 Rs 10,57,000
Zeta AT Rs 10,57,000 NA

Alpha Rs 9,97,000 Rs 10,97,000
Alpha AT Rs 10,97,000 NA

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #new launches
English summary
2018 Maruti Ciaz Facelift Launched In India; Prices Start At Rs 8.19 Lakh. Read in Malayalam.
Story first published: Monday, August 20, 2018, 15:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X