2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്

By Dijo Jackson

പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വില്‍പനയ്‌ക്കെത്താന്‍ ഇനി കഷ്ടിച്ച് പത്തു ദിവസം. ഓഗസ്റ്റ് 20 -ന് 2018 സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ മാരുതി വിപണിയില്‍ കൊണ്ടുവരും. ഡിസൈന്‍ പരിഷ്‌കാരങ്ങളിലുപരി പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഏവരും ഉറ്റുനോക്കുന്ന കാര്യം.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്

1.4 ലിറ്റര്‍ എഞ്ചിന് പകരക്കാരനായെത്തുന്ന 1.5 ലിറ്റര്‍ എഞ്ചിന്‍ പതിപ്പ് സിയാസില്‍ 21.56 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കുമെന്നു റിപ്പോര്‍ട്ട്. അതായത് ശ്രേണിയില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അറിയപ്പെടും.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്

സിയാസിന്റെ മാനുവല്‍ പതിപ്പാണ് 21.56 കിലോമീറ്റര്‍ മൈലേജ് നല്‍കുക. ഓട്ടോമാറ്റിക് മോഡല്‍ 20.28 കിലോമീറ്റര്‍ മൈലേജ് കുറിക്കും. നിലവിലെ സിയാസ് മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ യഥാക്രമം 20.73 കിലോമീറ്റര്‍, 19.12 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സമര്‍പ്പിക്കുന്നത്.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്

മൈലേജിന്റെ കാര്യത്തില്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ് പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്. ഹോണ്ട സിറ്റി 17.8 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കുമ്പോള്‍ ഹ്യുണ്ടായി വേര്‍ണ, ടൊയോട്ട യാരിസ് മോഡലുകള്‍ 17.7 കിലോമീറ്റര്‍, 17.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് രേഖപ്പെടുത്തുന്നത്.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്

സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ (SVHS) പിന്തുണയാണ് പുതിയ സിയാസിന്റെ ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്ക്് പിന്നില്‍. സിയാസ് ഡീസലിലുള്ള മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയാണ് പുതിയ സിയാസ് പെട്രോളും പിന്തുടരുക.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്

മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ ഭാഗമായി ഇരട്ട ബാറ്ററികള്‍ സിയാസില്‍ ഒരുങ്ങും. എസിയും ഹെഡ്‌ലാമ്പുകളും പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമാണ് ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കുക.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്

ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഓഡിയോ സംവിധാനം മുതലായ വൈദ്യുത ഘടകങ്ങള്‍ക്ക് ലിഥിയം അയോണ്‍ ബാറ്ററി ഊര്‍ജ്ജമേകും. സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഒരുങ്ങുന്ന പുതിയ 1.5 ലിറ്റര്‍ എഞ്ചിന്‍ തന്നെയാകും വരാന്‍ പോകുന്ന പുതുതലമുറ എര്‍ട്ടഗ, വിറ്റാര ബ്രെസ്സ മോഡലുകളിലും തുടിക്കുക.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്

102 bhp കരുത്തും 138 Nm torque ഉം 1.5 ലിറ്റര്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മുഖേന മുന്‍ ചക്രങ്ങളിലേക്ക് മാരുതി സെഡാനില്‍ കരുത്തെത്തും.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്

1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെക്കാളും 12 bhp കരുത്തും 8.4 Nm torque ഉം പുതിയ 1.5 ലിറ്റര്‍ എഞ്ചിന്‍ കൂടുതല്‍ അവകാശപ്പെടും. അതേസമയം സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീസലില്‍ മാറ്റങ്ങളുണ്ടാകില്ല. 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിന്‍ മോഡലില്‍ തുടരും.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്

നാലു വകഭേദങ്ങള്‍ തന്നെയാകും സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലും. എന്നാല്‍ പ്രാരംഭ വകഭേദങ്ങള്‍ ഇത്തവണ കൂടുതല്‍ ഫീച്ചറുകള്‍ നേടും. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ പ്രാരംഭ വകഭേദങ്ങള്‍ക്ക് ലഭിക്കും.

2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്

ഏറ്റവും ഉയര്‍ന്ന സീറ്റ വകഭേദത്തില്‍ മാത്രമെ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ ഇടംപിടിക്കുകയുള്ളു.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
2018 Maruti Suzuki Ciaz Fuel Economy Figures Leaked. Read in Malayalam.
Story first published: Thursday, August 9, 2018, 14:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X