TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പഴഞ്ചനെന്ന് ഇനി വിളിക്കില്ല; പുതിയ സിയാസിന്റെ ആദ്യ ദൃശ്യങ്ങള്‍ മാരുതി പുറത്തുവിട്ടു
പുതിയ മാരുതി സിയാസ് ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്താന്‍ ഇനി വലിയ കാലതാമസമില്ല. സി-സെഗ്മന്റ് സെഡാന് നിരയില്‍ നവീകരിച്ച 2018 സിയാസിലൂടെ പ്രാതിനിധ്യം ഊട്ടിയുറപ്പിക്കാനുള്ള ഒരുക്കങ്ങള്‍ മാരുതി പൂര്‍ത്തിയാക്കി. സിയാസ് പഴഞ്ചനായെന്ന പഴി കമ്പനി കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സിറ്റിയെ ഹോണ്ടയും വേര്‍ണയെ ഹ്യുണ്ടായിയും കഴിഞ്ഞ വര്‍ഷം പുതുക്കിയിരുന്നു.
നിരയില്‍ പുതുതായി എത്തിയ ടൊയോട്ട യാരിസ് ചെറിയ കാലയളവില്‍ വന്‍ജനശ്രദ്ധ നേടുകയും ചെയ്തു. ഇനി മാരുതിയുടേതാണ് നീക്കം. കമ്പനി പുറത്തുവിട്ട പുതിയ സിയാസിന്റെ പരസ്യദൃശ്യങ്ങള് മോഡലിന് മേലുള്ള പ്രതീക്ഷ ഉയര്‍ത്തുകയാണ്.
പ്രീമിയം സെഡാന്റെ മുഖരൂപത്തിലേക്കാണ് പുതിയ പരസ്യം വെളിച്ചംവീശുന്നത്. ഓഗസ്റ്റ് പകുതിയോടെ സിയാസ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ വില്പനയ്ക്കെത്തും. നേരത്തെ ജൂലായില്‍ സിയാസിനെ അവതരിപ്പിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടത്.
മൂര്‍ച്ചയുള്ള ശൈലിയാണ് 2018 സിയാസിന്റെ ഹെഡ്ലാമ്പുകള്‍ പിന്തുടരുക. നേര്‍ത്ത എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇതേ ഹെഡ്ലാമ്പിനകത്ത് ഒരുങ്ങും. ഔഡി കാറുകളില്‍ കണ്ടുവരുന്ന പതിവാണിത്.
|
മുന്‍ ഗ്രില്ല് ഹണികോമ്പ് ഘടന പാലിക്കുമെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. നിലവിലുള്ള മോഡലിനെക്കാള്‍ കൂടുതല്‍ സ്പോര്‍ടി പ്രഭാവമായിരിക്കും പുതിയ സിയാസ് ചൊരിയുക. മുമ്പ് ക്യാമറ പകര്‍ത്തിയ പുതിയ സിയാസിന്റെ ചിത്രങ്ങള്‍ മാരുതിയുടെ മുന്നൊരുക്കങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നിരുന്നു.
നിലവിലുള്ള മോഡലിനെക്കാളും കൂടുതല്‍ പക്വതയുള്ള ഡിസൈനായിരിക്കും വരാന്‍ പോകുന്ന സിയാസ് ഫെയ്സ്ലിഫ്റ്റിന്. ബമ്പറും ഗ്രില്ലും ഉള്‍പ്പെടെ പുതിയ സിയാസിന്റെ മുഖരൂപം മാരുതി പരിഷ്കരിച്ചിട്ടുണ്ട്.
അലോയ് വീല്‍ ഘടനയിലും ഫോഗ്ലാമ്പുകളിലും ടെയില്‍ലാമ്പുകളിലും മാറ്റങ്ങള്‍ ഒരുങ്ങും. അകത്തളത്തില്‍ ഡാഷ്ബോര്‍ഡിലും സ്റ്റീയറിംഗ് വീലിലും പുതുമ അനുഭവപ്പെടും. ബ്ലാക് - ബീജ് നിറശൈലിയായിരിക്കും അകത്തളത്തിന്.
പ്രീമിയം പ്രതിച്ഛായ നല്കാന് അകത്തളത്തില്‍ വുഡ് ട്രിമ്മുകള്‍ ധാരാളമുണ്ടാകും. ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വലിയ MID ഡിസ്പ്ലേ, ക്രൂയിസ് കണ്ട്രോള് എന്നിവ അകത്തളത്തിലെ വിശേഷങ്ങളില്‍പ്പെടും.
വൈദ്യുത സണ്‍റൂഫും പുതിയ സിയാസിന്റെ പ്രത്യേകതയാണ്. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും.
കരുത്തുകൂടിയ പുതിയ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് 2018 സിയാസിന്റെ മുഖ്യാകര്‍ഷണം. നിലവിലുള്ള 1.4 ലിറ്റര്‍ K14 എഞ്ചിന് പകരമാണിത്. മൈക്രോ ഹൈബ്രിഡ് ടെക്നോളജിയുടെ പിന്തുണയുള്ള പുതിയ എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.
അഞ്ചു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന് കാറില്‍ ഒരുങ്ങും. അതേസമയം ഡീസല്‍ പതിപ്പില്‍ നിലവിലുള്ള 1.3 ലിറ്റര്‍ എഞ്ചിന് തന്നെ തുടരും. ഹോണ്ട സിറ്റി, ടൊയോട്ട യാരിസ്, സ്കോഡ റാപ്പിഡ്, ഹ്യുണ്ടായി വേര്‍ണ, ഫോക്സ്വാഗണ് വെന്റോ മോഡലുകളുമായാണ് 2018 മാരുതി സിയാസിന്റെ മത്സരം.