വീണ്ടും പുതിയ സിയാസിന്റെ ടീസര്‍ പുറത്തുവിട്ട് മാരുതി

By Dijo Jackson

പുതിയ 2018 സിയാസ് ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി ഇന്ത്യയില്‍ വരാനിരിക്കുകയാണ്. ഓഗസ്റ്റ് 20 -ന് കാറിങ്ങെത്തും. 2018 സിയാസ് വില്‍പനയ്‌ക്കെത്തുന്നത് പ്രമാണിച്ച് മോഡലിന്റെ പ്രീ-ബുക്കിംഗ് മാരുതി ഔദ്യോഗികമായി തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ വരവിന് മുന്നോടിയായി വീണ്ടും മോഡലിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു.

വീണ്ടും പുതിയ സിയാസിന്റെ ടീസര്‍ പുറത്തുവിട്ട് മാരുതി

പരിഷ്‌കരിച്ച എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്ററാണ് പുതിയ ടീസറില്‍. കൂടുതല്‍ സ്റ്റൈലിഷ് ഘടനയാണ് സിയാസിലെ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ക്കെന്നു ടീസറിലൂടെ മാരുതി പറഞ്ഞുവെയ്ക്കുന്നു.

വീണ്ടും പുതിയ സിയാസിന്റെ ടീസര്‍ പുറത്തുവിട്ട് മാരുതി

മുന്‍ ഗ്രില്ല്, മുന്‍ പിന്‍ ബമ്പറുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ടെയില്‍ലാമ്പുകള്‍ തുടങ്ങിയ ഘടകങ്ങളെല്ലാം കമ്പനി ഇത്തവണ പരിഷ്‌കരിച്ചിട്ടുണ്ട്. അലോയ് വീല്‍ ശൈലി പുതുക്കിയതൊഴിച്ച് സെഡാന്റെ വശങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരിക്കില്ല.

വീണ്ടും പുതിയ സിയാസിന്റെ ടീസര്‍ പുറത്തുവിട്ട് മാരുതി

അകത്തളത്തില്‍ തടി നിര്‍മ്മിതമെന്നു തോന്നിക്കുന്ന ഘടനകള്‍ക്കാണ് പ്രാതിനിധ്യം. മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ ഒരുങ്ങുന്ന പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ അകത്തളത്തിലെ പ്രധാന വിശേഷമായിരിക്കും.

വീണ്ടും പുതിയ സിയാസിന്റെ ടീസര്‍ പുറത്തുവിട്ട് മാരുതി

സി സെഗ്മന്റ് സെഡാനുകളില്‍ പെട്രോള്‍ ഹൈബ്രിഡ് പതിപ്പ് ലഭിക്കുന്ന ആദ്യ മോഡലാകും സിയാസ്. അതേസമയം പൂര്‍ണ്ണ ഹൈബ്രിഡ് കാറായിരിക്കില്ല സിയാസ്. സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജി പുതിയ സിയാസ് ഉപയോഗപ്പെടുത്തും.

വീണ്ടും പുതിയ സിയാസിന്റെ ടീസര്‍ പുറത്തുവിട്ട് മാരുതി

അഞ്ചു സ്പീഡ് ഗിയര്‍ബോക്സുള്ള പുതിയ 1.5 ലിറ്റര്‍ കെ - സീരീസ് പെട്രോള്‍ എഞ്ചിനാണ് മോഡലിന്റെ പ്രധാന വിശേഷം. എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാന്‍ കഴിയും. നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും സിയാസില്‍ ഒരുങ്ങുമെന്നാണ് വിവരം.

വീണ്ടും പുതിയ സിയാസിന്റെ ടീസര്‍ പുറത്തുവിട്ട് മാരുതി

സിയാസ് ഡീസല്‍ മോഡലുകളിലുള്ള SVHS ടെക്നോളിജിയായിരിക്കും പുതിയ സിയാസ് പെട്രോളിനും കരുത്തുപകരുക. നിലവിലെ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരമാണ് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പ്. എന്നാല്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

വീണ്ടും പുതിയ സിയാസിന്റെ ടീസര്‍ പുറത്തുവിട്ട് മാരുതി

1.3 ലിറ്റര്‍ DDiS 200 എഞ്ചിന്‍ സിയാസ് ഡീസലില്‍ തുടരും. 89 bhp കരുത്തും 200 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. അഞ്ചു സ്പീഡായിരിക്കും ഡീസല്‍ മോഡലിലെ സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സ്. ശ്രേണിയില്‍ ഏറ്റവുമധികം മൈലേജ് പുതിയ സിയാസ് അവകാശപ്പെടുമെന്നാണ് വിവരം.

വീണ്ടും പുതിയ സിയാസിന്റെ ടീസര്‍ പുറത്തുവിട്ട് മാരുതി

ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇഎസ്പി എന്നീ പുതിയ ഫീച്ചറുകള്‍ വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും. ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ പട്ടികയില്‍പ്പെടും. എട്ടുലക്ഷം മുതല്‍ മോഡലിന് വില പ്രതീക്ഷിക്കാം.

Article Published On: Saturday, August 11, 2018, 12:22 [IST]
English summary
2018 Maruti Ciaz Facelift Teased Ahead Of Launch — Gets New LED Lights. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X