മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ വിപണിയില്‍ — ഇക്കുറി പുതിയ കരുത്തന്‍ എഞ്ചിനില്‍!
പുത്തന്‍ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് വരാന്‍ സമയമായി. ഓഗസ്റ്റില്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വരവിന് മുമ്പെ പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്.

നിലവിലുള്ളതിനെക്കാളും കരുത്തന്‍ പെട്രോള്‍ എഞ്ചിനായിരിക്കും പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്. ഏറ്റവും പുതിയ K15B 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഒരുങ്ങുക.

നിലവിലുള്ള എഞ്ചിനെക്കാളും മികവേറിയ കരുത്തും ടോര്‍ഖുത്പാദനവും പുതിയ പെട്രോള്‍ എഞ്ചിന്‍ കാഴ്ചവെക്കും. 103.2 bhp കരുത്തും 138.4 Nm torque ഉം സൃഷ്ടിക്കുന്നതാണ് പുതിയ പെട്രോള്‍ എഞ്ചിന്‍. കരുത്തുത്പാദനം നിലവിലുള്ള പതിപ്പിനെക്കാളും 12 bhp അധികം.

നിലവില്‍ 91.2 bhp കരുത്തും 130 Nm torque മാണ് 1.4 ലിറ്റര്‍ സിയാസ് പതിപ്പ് ഉത്പാദിപ്പിക്കുന്നത്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഓപ്ഷനലായി നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെയും സിയാസ് പെട്രോളില്‍ മാരുതി നല്‍കുന്നുണ്ട്.

പെട്രോള്‍ പതിപ്പിന് പുറമെ 1.3 ലിറ്റര്‍ ഡീസല്‍ ഹൈബ്രിഡ് പതിപ്പും സിയാസില്‍ ലഭ്യമാണ്. ഡീസല്‍ എഞ്ചിന് 88.5 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഡീസല്‍ ഹൈബ്രിഡില്‍.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതുതലമുറ എര്‍ട്ടിഗ എംപിവിയിലും 1.5 ലിറ്റര്‍ കെ സീരീസ് എഞ്ചിനാണ്. ഇന്തോനേഷ്യന്‍ വിപണിയില്‍ പുതിയ എര്‍ട്ടിഗ ആദ്യമായി അവതരിച്ചത്.

പ്രകടനക്ഷമതയ്ക്കും ഇന്ധനക്ഷമതയ്ക്കും പേരുകേട്ട മാരുതിയുടെ എഞ്ചിന്‍ നിരയാണ് കെ സീരീസ്. ഇടത്തരം റേഞ്ചില്‍ കെ സീരീസ് എഞ്ചിനുകളുടെ പ്രവര്‍ത്തനം പ്രശംസനീയം. പുറംമോഡിയിലും അകത്തളത്തിലും കാര്യമായ പരിഷ്‌കാരങ്ങള്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് നേടുമെന്നാണ് പ്രതീക്ഷ.

സിയാസിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ സണ്‍റൂഫും കണ്ടേക്കാം. നിലവില്‍ എട്ടു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് മാരുതി സിയാസുകളുടെ എക്‌സ്‌ഷോറൂം വില. എന്നാല്‍ വിലവര്‍ധനവോട് കൂടിയാകും 2018 മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുക.

ഇന്ത്യയില്‍ സെഡാനുകള്‍ക്ക് പ്രചാരം കുറയുന്നുവെന്ന വാദങ്ങള്‍ക്ക് ഇടയിലേക്കാണ് പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി വരാനിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ ഹോണ്ടയും ഹ്യുണ്ടായിയും സെഡാന്‍ മോഡലുകളെ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞു.

2014 ല്‍ വിപണിയില്‍ എത്തിയ സിയാസില്‍ ഇതുവരെയും കാര്യമായ മാറ്റങ്ങളൊന്നും മാരുതി നടപ്പിലാക്കിയിട്ടില്ല. ഈ ആക്ഷേപം കൂടിയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവസാനിപ്പിക്കുക.

ഇതേ നിരയിലേക്കാണ് യാരിസുമായി ടൊയോട്ടയും വരാനിരിക്കുന്നത്. നേരത്തെ എഞ്ചിന്‍ കരുത്തിന്റെ പേരിലായിരുന്നു സിറ്റിയ്ക്കും വേര്‍ണയ്ക്കും മുമ്പില്‍ സിയാസ് പിന്നിലായി പോയത്.

ഇക്കുറി പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ പശ്ചാത്തലത്തില്‍ ശ്രേണിയില്‍ സിയാസ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പ്.
Source: AutoCar India


Click it and Unblock the Notifications








