TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വരവിന് മുമ്പെ 2018 മാരുതി എര്‍ട്ടിഗ 'സൂപ്പര്‍ ഹിറ്റ്' — പുതിയ എംപിവിയെ കുറിച്ച് അറിയേണ്ടതെല്ലാം
പുതിയ മാരുതി എര്‍ട്ടിഗയ്ക്ക് ഇനി അധികം കാത്തിരിപ്പില്ല. ഇന്തോനേഷ്യയില്‍ നിന്നും പുതുതലമുറ എര്‍ട്ടിഗ നേരെ ഇന്ത്യയിലേക്ക് വിമാനം കയറും. ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തോടെ എര്‍ട്ടിഗ ഇങ്ങെത്തുമെന്നാണ് വിവരം.
എന്തായാലും പുതുതലമുറ മാരുതി എര്‍ട്ടിഗ ഇന്ത്യയുടെ മനസ് കീഴടക്കിയെന്ന കാര്യം ഉറപ്പ്. പുതിയ രൂപവും ഭാവവും. നിലവിലുള്ള എര്‍ട്ടിഗയെക്കാളും പ്രീമിയം. അടിത്തറ മാറി, രൂപകല്പന മാറി, ഫീച്ചറുകള്‍ മാറി; പുതുതലമുറ എര്‍ട്ടിഗ വളര്‍ന്നു വലുതായി. വരാനിരിക്കുന്ന 2018 മാരുതി എര്‍ട്ടിഗയെ കുറിച്ച് അറിയേണ്ടതെല്ലാം —
രൂപകല്പന
അടിമുടി പരിഷ്കരിച്ച രൂപകല്പനയാണ് പുതിയ എര്‍ട്ടിഗയ്ക്ക്. മുഖരൂപം ഗൗരവമായി പുതുക്കിയിട്ടുണ്ട്. ക്രോം അലങ്കാരം നേടിയ ഹെക്സഗണല്‍ ഗ്രില്ലും, കോണോട് കോണ്‍ ചേര്‍ന്ന ഹെഡ്ലാമ്പുകളുമാണ് മുന്നിലെ മുഖ്യാകര്‍ഷണം.
ഹെഡ്ലാമ്പുകളില് പ്രൊജക്ടര്‍ ലെന്‍സുകളാണ്. ബമ്പറുകളില്‍ ത്രികോണാകൃതിയിലാണ് ഫോഗ്ലാമ്പുകള്‍ക്കുള്ള ഇടം. താഴെ നടുവില്‍ എയര്‍ ഡാമമുണ്ട്. കാഴ്ചയില്‍ മുന്‍ ബമ്പര്‍ സ്പോര്‍ടിയാണ്. പക്വത വെളിപ്പെടുത്താന്‍ ബോണറ്റിലുള്ള വരകള്‍ തന്നെ ധാരാളം.
വശങ്ങളില് ഷൗള്‍ഡര്‍ ലൈനാണ് ആദ്യം ശ്രദ്ധപിടിച്ചുപറ്റുക. ഡോര്‍ ഹാന്‍ഡിലുകളിലൂടെ ഒഴുകി ടെയില്‍ ലാമ്പില്‍ എത്തിനില്‍ക്കുന്ന വിധത്തിലാണ് ഷൗള്‍ഡര്‍ ലൈന്‍. മേല്‍ക്കൂരയും ചെരിഞ്ഞിറങ്ങുന്ന ശൈലിയിലാണ്. ഇതും എര്‍ട്ടിഗയുടെ രൂപത്തെ കാര്യമായി സ്വാധീനിക്കുന്നു.
പിന്നിലാണ് എര്‍ട്ടിഗയുടെ യഥാര്‍ത്ഥ ചാരുത വെളിപ്പെടുക. L ആകൃതിയിലുള്ള പുതിയ സ്പ്ലിറ്റ് ടെയില്‍ലാമ്പ് ക്ലസ്റ്ററാണ് എംപിവിയില്‍. പിറകിലെ വിന്‍ഡ്സ്ക്രീന്‍ ഒരല്പം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
അകത്തളം
ഇളം ബീജ് നിറമാണ് ഡാഷ്ബോര്‍ഡിന്. വുഡ് ഇന്‍സേര്‍ട്ടുകള്‍ അകത്തളത്തെ ഭംഗി വര്‍ധിപ്പിക്കുന്നു. 6.8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ലെതറില്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, പുത്തന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ എര്‍ട്ടിഗയുടെ മറ്റു വിശേഷങ്ങളാണ്.
ഇക്കുറി അകത്തളം ഏറെ വിശാലമായിരിക്കും. 60:40 അനുപാതത്തിലാണ് മധ്യനിരയിലെ സ്പ്ലിറ്റ് സീറ്റുകള്‍. മൂന്നാം നിരയില്‍ 50:50 അനുപാതത്തിലും. കാറിന്റെ നീളം കൂടിയതിനാല്‍ ബൂട്ട് സ്പെയ്സും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ചെരിവ് നിയന്ത്രിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, നാലു സ്പീക്കറുകള്‍ എന്നിവയും അകത്തളത്തില്‍ എടുത്തുപറയണം.
ഫീച്ചറുകള്‍
ഫീച്ചറുകളുടെ കാര്യത്തിലും പുതിയ എര്‍ട്ടിഗ ഒട്ടും പിന്നിലല്ല. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഫോഗ്ലാമ്പുകള്‍, വൈദ്യുത പിന്തുണയാല്‍ മടക്കാവുന്ന മിററുകള്‍, പുതിയ അലോയ് വീലുകള്‍, എഞ്ചിന് സ്റ്റാര്‍/സ്റ്റോപ് ബട്ടണ്‍ എന്നിവ പുതുതലമുറ എര്‍ട്ടിഗയുടെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.
സുരക്ഷ
മുന്നിലുള്ള ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിങ്ങനെ നീളും എംപിവിയിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.
എഞ്ചിന്
ഏറ്റവും പുതിയ 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനിലാണ് മാരുതി എര്‍ട്ടിഗയുടെ പിറവി. എഞ്ചിന് പരമാവധി 102 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് എര്‍ട്ടിഗയില്‍.
ഒപ്പം നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെ ഓപ്ഷനലായി കമ്പനി ലഭ്യമാക്കും. ഇന്ത്യന്‍ വരവില്‍ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പതിപ്പിന് മാറ്റമുണ്ടാകില്ല. അഞ്ചു സ്പീഡാണ് ഡീസല്‍ എര്‍ട്ടിഗയിലെ ഗിയര്‍ബോക്സ്.
പുതുതലമുറ മാരുതി കാറുകള്‍ അണിനിരക്കുന്ന HEARTECT അടിത്തറയില്‍ നിന്നുമാണ് പുതിയ എര്‍ട്ടിഗയുടെയും കടന്നുവരവ്. അതുകൊണ്ടു എംപിവിയുടെ ഭാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
മികവേറിയ ഇന്ധനക്ഷമത എര്‍ട്ടിഗ കാഴ്ചവെക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ധനക്ഷമത സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.