ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി എര്‍ട്ടിഗ ഓട്ടോമാറ്റിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

By Dijo Jackson

രണ്ടാം തലമുറ എര്‍ട്ടിഗ എംപിവിയെ ഇന്ത്യ ആദ്യം കണ്ടത് ഇന്തോനേഷ്യയില്‍ വെച്ച്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അടിമുടി മാറ്റങ്ങളോടുള്ള പുതിയ എര്‍ട്ടിഗ ഇന്തോനേഷ്യയില്‍ പിറവിയെടുത്തു. അടുത്ത ഊഴം ഇന്ത്യയുടേതാണ്. വരാന്‍ പോകുന്ന ഉത്സവ കാലത്തിന് മുന്നോടിയായി പുതുതലമുറ എര്‍ട്ടിഗയെ മാരുതി ഇന്ത്യയില്‍ കൊണ്ടുവരും. നിരത്തില്‍ തുടരെ പ്രത്യക്ഷപ്പെടുന്ന പുതിയ എര്‍ട്ടിഗകള്‍ വരവു ഉടനുണ്ടാകുമെന്ന പ്രഖ്യാപനം നടത്തി കഴിഞ്ഞു.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി എര്‍ട്ടിഗ ഓട്ടോമാറ്റിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ഇക്കുറിയും എര്‍ട്ടിഗയില്‍ തുടരും. എംപിവിയുടെ പുതിയ ചിത്രങ്ങളില്‍ ഇതു വ്യക്തം. നിലവിലുള്ള എര്‍ട്ടിഗയ്ക്ക് സമാനമായി നാലു സ്പീഡായിരിക്കും ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക് എസിയും എംപിവിയില്‍ മുഖ്യവിശേഷമായി മാറും.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി എര്‍ട്ടിഗ ഓട്ടോമാറ്റിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എര്‍ട്ടിഗ വളര്‍ന്നു വലുതായെന്നു പുതിയ രൂപം വെളിപ്പെടുത്തുന്നു. നിലവിലുള്ള തലമുറയെക്കാള്‍ 99 mm നീളവും, 40 mm വീതിയും, 5 mm ഉയരവും പുതിയ എര്‍ട്ടിഗയ്ക്ക് അധികം. എംപിവിയുടെ മുഖരൂപം കമ്പനി ഗൗരവമായി പുതുക്കി.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി എര്‍ട്ടിഗ ഓട്ടോമാറ്റിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ക്രോം അലങ്കാരം നേടിയ ഹെക്സഗണല്‍ ഗ്രില്ലും, കോണോട് കോണ്‍ ചേര്‍ന്ന പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളുമാണ് മുന്നിലെ പ്രധാന ആകര്‍ഷണം. ബമ്പറില്‍ ത്രികോണാകൃതിയില്‍ ഫോഗ്‌ലാമ്പുകള്‍ നിലകൊള്ളും. താഴെ നടുവില്‍ എയര്‍ ഡാമുമുണ്ട്.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി എര്‍ട്ടിഗ ഓട്ടോമാറ്റിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കാഴ്ചയില്‍ മുന്‍ ബമ്പര്‍ സ്പോര്‍ടിയാണ്. പക്വത വെളിപ്പെടുത്താന്‍ ബോണറ്റിലുള്ള വരകള്‍ ധാരാളം. വശങ്ങളില്‍ ഷൗള്‍ഡര്‍ ലൈാനാദ്യം ശ്രദ്ധ പിടിച്ചുപറ്റും. ഡോര്‍ ഹാന്‍ഡിലുകളിലൂടെ ഒഴുകി ടെയില്‍ ലാമ്പില്‍ എത്തിനില്‍ക്കുന്ന വിധത്തിലാണ് ഷൗള്‍ഡര്‍ ലൈന്‍.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി എര്‍ട്ടിഗ ഓട്ടോമാറ്റിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മേല്‍ക്കൂരയും ചെരിഞ്ഞിറങ്ങുന്ന ശൈലിയിലാണ്. ഇതും എര്‍ട്ടിഗയുടെ രൂപത്തെ കാര്യമായി സ്വാധീനിക്കുന്നു. L ആകൃതിയുള്ള പുതിയ സ്പ്ലിറ്റ് ടെയില്‍ലാമ്പ് ക്ലസ്റ്ററാണ് എംപിവിയില്‍. പിറകിലെ വിന്‍ഡ്സ്‌ക്രീന്‍ ഒരല്‍പം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇക്കുറി അകത്തളം വിശാലമായിരിക്കും.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി എര്‍ട്ടിഗ ഓട്ടോമാറ്റിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

60:40 അനുപാതത്തില്‍ മധ്യനിരയില്‍ സീറ്റുകള്‍ വേര്‍തിരിക്കാം. മൂന്നാം നിരയില്‍ 50:50 അനുപാതത്തിലും. എംപിവിയുടെ നീളം കൂടിയതിനാല്‍ ബൂട്ട് സ്പെയ്സും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 6.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ലെതറില്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, പുത്തന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ എര്‍ട്ടിഗയുടെ വിശേഷങ്ങളാണ്.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി എര്‍ട്ടിഗ ഓട്ടോമാറ്റിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഫീച്ചറുകളുടെ കാര്യത്തിലും പുതിയ എര്‍ട്ടിഗ ഒട്ടും പിന്നിലല്ല. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഫോഗ്ലാമ്പുകള്‍, വൈദ്യുത പിന്തുണയാല്‍ മടക്കാവുന്ന മിററുകള്‍, പുതിയ അലോയ് വീലുകള്‍, എഞ്ചിന്‍ സ്റ്റാര്‍/സ്റ്റോപ് ബട്ടണ്‍ എന്നിവ പുതുതലമുറ എര്‍ട്ടിഗയുടെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി എര്‍ട്ടിഗ ഓട്ടോമാറ്റിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏറ്റവും പുതിയ 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനിലാണ് മാരുതി എര്‍ട്ടിഗയുടെ പിറവി. നിലവിലുള്ള 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരക്കാരനാണിത്. എഞ്ചിന് പരമാവധി 102 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാനാവും.

ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി എര്‍ട്ടിഗ ഓട്ടോമാറ്റിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് എര്‍ട്ടിഗയില്‍. ഒപ്പം നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെ ഓപ്ഷനല്‍ പതിപ്പായി കമ്പനി ലഭ്യമാക്കും. ഡീസല്‍ എഞ്ചിനിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. 1.5 ലിറ്റര്‍ എഞ്ചിന്‍ എര്‍ട്ടിഗ ഡീസലില്‍ ഒരുങ്ങുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആറര ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെ പുതുതലമുറ എര്‍ട്ടിഗയ്ക്ക് വില ഒരുങ്ങാനാണ് സാധ്യത.

Spy Image Source: ACI

More from DriveSpark

Article Published On: Monday, June 11, 2018, 11:43 [IST]
English summary
2018 Maruti Suzuki Ertiga MPV Automatic Spied. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X