പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 -ന്, ബുക്കിംഗ് തുടങ്ങി

By Staff

മഹീന്ദ്ര മറാസോയുടെ കുതിപ്പിന് കടിഞ്ഞാണിടാന്‍ പുതിയ എര്‍ട്ടിഗ വരുന്നു, നവംബര്‍ 21 -ന്. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി 2018 എര്‍ട്ടിഗ പ്രീ-ബുക്കിംഗ് മാരുതി ആരംഭിച്ചു. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും 11,000 രൂപ മുന്‍കൂര്‍ പണമടച്ച് പുതിയ എര്‍ട്ടിഗ ബുക്ക് ചെയ്യാം. എര്‍ട്ടിഗയുടെ അഞ്ചാം തലമുറയാണ് വില്‍പനയ്ക്കു വരുന്നത്.

പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 -ന്, ബുക്കിംഗ് തുടങ്ങി

സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ മോഡലുകള്‍ പോലെ ഭാരം കുറഞ്ഞ HEARTECT അടിത്തറ എര്‍ട്ടിഗയും ഉപയോഗിക്കും. ആഘാതം പരമാവധി ഉള്‍ക്കൊള്ളുന്ന രൂപനിര്‍മ്മാണവൈഭവം HEARTECT അടിത്തറയ്ക്കുണ്ട്. നാലു വകഭേദങ്ങളും രണ്ടു എഞ്ചിന്‍ ഓപ്ഷനുകളുമാണ് പുതിയ എര്‍ട്ടിഗയില്‍ അണിനിരക്കുക. ഇക്കാര്യം മാരുതി സ്ഥിരീകരിച്ചു.

പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 -ന്, ബുക്കിംഗ് തുടങ്ങി

സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലുള്ള പുതിയ 1.5 ലിറ്റര്‍ K15 പെട്രോള്‍ എഞ്ചിന്‍ എര്‍ട്ടിഗയിലും തുടിക്കും. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരമാണിത്. 104 bhp കരുത്തും 138 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും.

Most Read: ഒമ്‌നിക്ക് പിന്നാലെ മാരുതി ജിപ്‌സിയും, 33 വര്‍ഷത്തെ ഓട്ടം മതിയാക്കി മടങ്ങുന്നു

പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 -ന്, ബുക്കിംഗ് തുടങ്ങി

നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എര്‍ട്ടിഗ പെട്രോളിന് ലഭിക്കും. സുസുക്കി സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലവും പെട്രോള്‍ പതിപ്പിനുണ്ട്.

പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 -ന്, ബുക്കിംഗ് തുടങ്ങി

ഇക്കാരണത്താല്‍ 20 കിലോമീറ്റര്‍ മൈലേജ് മോഡലില്‍ പ്രതീക്ഷിക്കാം. അതേസമയം നിലവിലെ 1.3 ലിറ്റര്‍ DDIS 200 എഞ്ചിന്‍ തന്നെയാണ് ഡീസല്‍ മോഡലില്‍. ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം അവകാശപ്പെടും.

പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 -ന്, ബുക്കിംഗ് തുടങ്ങി

25 കിലോമീറ്ററിന് മുകളില്‍ മൈലേജ് ഉറപ്പുവരുത്താന്‍ എര്‍ട്ടിഗ ഡീസലിലുള്ള സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ ധാരാളം. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ എര്‍ട്ടിഗ ഡീസലിലുണ്ടാവുകയുള്ളൂ.

Most Read: ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 -ന്, ബുക്കിംഗ് തുടങ്ങി

LXi/LDi, VXi/VDi, ZXi/ZDi, ZXi പ്ലസ്/ DZi പ്ലസ് വകഭേദങ്ങളില്‍ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ അണിനിരക്കും. പേള്‍ മെറ്റാലിക് ഓബം റെഡ്, മെറ്റാലിക് മാഗ്മ ഗ്രെയ്, പേള്‍ മെറ്റാലിക് ഓക്‌സ്ഫഡ് ബ്ലു, പേള്‍ ആര്‍ക്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ നിറങ്ങള്‍ 2018 മാരുതി എര്‍ട്ടിഗയില്‍ തിരഞ്ഞെടുക്കാം.

പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 -ന്, ബുക്കിംഗ് തുടങ്ങി

പരിഷ്‌കരിച്ച മുന്‍ ഗ്രില്ലും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും പുതിയ എര്‍ട്ടിഗയ്ക്ക് പക്വതയാര്‍ന്ന ഭാവം സമ്മാനിക്കും. പുതിയ എര്‍ട്ടിഗയില്‍ അലോയ് വീല്‍ ശൈലി മാരുതി പരിഷ്‌കരിച്ചു. നീണ്ടുവലിഞ്ഞ 'റാപ്പ്എറൗണ്ട്' ടെയില്‍ലാമ്പുകള്‍ പിന്നഴകിന് ചരുത പകരും.

പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 -ന്, ബുക്കിംഗ് തുടങ്ങി

6.8 ഇഞ്ച് വലുപ്പമുള്ള പുതിയ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ മാരുതി ഉറപ്പുവരുത്തും. പുതിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും പിന്‍ എസി വെന്റുകളും എര്‍ട്ടിഗയുടെ സവിശേഷതയാണ്.

More from DriveSpark

Article Published On: Wednesday, November 14, 2018, 16:04 [IST]
English summary
New Maruti Ertiga Booking Details Out — Booking Open At Rs 11,000. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X