കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

By Dijo Jackson

2018 സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി. ഇനി വരേണ്ടത് പുതുതലമുറ എര്‍ട്ടിഗ. സിയാസിന് പിന്നാലെ പുതിയ എര്‍ട്ടിഗയെ കൂടി കൊണ്ടുവന്നു വിപണിയില്‍ പേരെടുക്കാനാണ് മാരുതിയുടെ കരുനീക്കം. പുതിയ മഹീന്ദ്ര മറാസോ തങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുമോയെന്ന ആശങ്ക മാരുതിക്കുണ്ട്. അതിനാല്‍ പുതുതലമുറ എര്‍ട്ടിഗയുടെ വരവ് മാരുതി അധികം വെച്ചുനീട്ടില്ല.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

സെപ്തംബര്‍ മൂന്നിന് മറാസോയെ മഹീന്ദ്ര അവതരിപ്പിക്കും. കഴിഞ്ഞദിവസം ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ട മാരുതി എര്‍ട്ടിഗ, കാത്തിരിപ്പു വെറുതെയാകില്ലെന്നു ആരാധകരോടു ഒരിക്കല്‍കൂടി പറയുന്നു.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

കഴിഞ്ഞ ഏപ്രില്‍ മാസം ഇന്തോനേഷ്യയിലാണ് പുതുതലമുറ എര്‍ട്ടിഗ ആദ്യമെത്തിയത്. നാലുമാസങ്ങള്‍ക്കിപ്പുറം രണ്ടാംതലമുറ എര്‍ട്ടിഗ ഇന്ത്യന്‍ തീരമണയാന്‍ പോവുന്നു. തുടരെ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന എര്‍ട്ടിഗകള്‍, മോഡലിന്റെ വരവ് അടുത്തെന്ന് ഓരോതവണയും സൂചിപ്പിക്കുകയാണ്.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

പുകപരിശോധന സംവിധാനങ്ങള്‍ ഘടിപ്പിച്ച് പരീക്ഷണയോട്ടം നടത്തുന്ന എര്‍ട്ടിഗയാണ് പുതിയ ചിത്രങ്ങളില്‍. പുറംമോടി പരമാവധി മറച്ചുപിടിച്ചാണ് എംപിവിയെ കമ്പനി നിരത്തിലിറക്കുന്നത്. എന്നാലും പുതിയ മോഡലിനെ കുറിച്ചുള്ള ഏകദേശ ചിത്രം ഇതിനകം വിപണിക്ക് ലഭിച്ചുകഴിഞ്ഞു.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

ഡിസൈന്‍ മാറ്റങ്ങളാണ് ഇക്കുറി എര്‍ട്ടിഗയില്‍ മുഖ്യം. ഗ്രില്ല് പരിഷ്‌കരിച്ചു. ഹെക്‌സഗണല്‍ രൂപത്തിലുള്ള ഗ്രില്ലില്‍ ക്രോം അലങ്കാരം ഒരുങ്ങും. 2018 എര്‍ട്ടിഗയുടെ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളിലും ഫോഗ്‌ലാമ്പുകളിലും മുന്‍ ബമ്പറിലും പുതുമ അനുഭവപ്പെടും.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

കോണോടുകോണ്‍ ചേര്‍ന്ന ഹെഡ്‌ലാമ്പുകള്‍ക്ക് കൂടുതല്‍ പക്വത തോന്നാം. ബമ്പറില്‍ തിക്രോണ ശൈലിയോടെയാണ് ഫോഗ്‌ലാമ്പുകള്‍. ബമ്പറിന് നടുവിലുള്ള വലിയ എയര്‍ഡാമും എംപിവിയുടെ മുഖരൂപം നിശ്ചയിക്കും. ചെരിഞ്ഞിറങ്ങുന്ന ശൈലിയാണ് മേല്‍ക്കൂരയ്ക്ക്.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

പുതിയ എംപിവി ഇന്ത്യയിലെ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു തിട്ടപ്പെടുത്തുകയാണ് പിറകില്‍ സ്ഥാപിച്ച പുക പരിശോധന സംവിധാനത്തിന്റെ ലക്ഷ്യം. എര്‍ട്ടിഗയുടെ പുകക്കുഴലിലേക്ക് ഘടിപ്പിച്ച പുകപരിശോധന യന്ത്രം എഞ്ചിനില്‍ നിന്നുള്ള വാതക പുറന്തള്ളല്‍തോത് വിലയിരുത്തും.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

L ആകൃതിയില്‍ പരിഷ്‌കരിച്ച ടെയില്‍ലാമ്പ് ക്ലസ്റ്ററും ബമ്പറും പുതിയ എര്‍ട്ടിഗയുടെ പിന്നഴകിനെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന് ചിത്രങ്ങളില്‍ വ്യക്തം. പിറകിലെ വിന്‍ഡ്ഷീല്‍ഡ് ഒരല്‍പം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

ഇന്തോനേഷ്യയിലുള്ള മോഡലിനെ പോലെ ഇന്ത്യന്‍ എര്‍ട്ടിഗയുടെ അകത്തളം വിശാലമായിരിക്കും. 60;40 അനുപാതത്തില്‍ വിഭജിക്കാവുന്ന മധ്യനിര സീറ്റുകളും 50:50 അനുപാതത്തില്‍ വിഭജിക്കാവുന്ന മൂന്നാംനിര സീറ്റുകളും യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തിയാണ് ഒരുങ്ങുന്നത്.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

നീളം കൂടിയതിനാല്‍ ബൂട്ട് സ്‌പേസിലും വിശാലത പ്രതീക്ഷിക്കാം. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തുകലില്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയെല്ലാം പുതിയ എര്‍ട്ടിഗയുടെ ഫീച്ചറുകളില്‍പ്പെടും.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

സിയാസില്‍ ഇടംപിടിക്കുന്ന ഏറ്റവും പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും മാരുതി എര്‍ട്ടിഗയ്ക്കും. നിലവിലുള്ള 1.4 ലിറ്റര്‍ എഞ്ചിന്‍ പുതിയ എര്‍ട്ടിഗയ്ക്ക് നഷ്ടമാകും. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 102 bhp കരുത്തും 138 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

അഞ്ചു സ്പീഡാകും മാനുവല്‍ ഗിയര്‍ബോക്‌സ്. ഒപ്പം അഞ്ചു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പതിപ്പും പുതിയ എര്‍ട്ടിഗയില്‍ തലയുയര്‍ത്തും. മാരുതി വികസിപ്പിച്ച പുതിയ 1.5 ഡീസല്‍ എഞ്ചിനായിരിക്കും എര്‍ട്ടിഗ ഡീസലില്‍ തുടിക്കുക.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും എര്‍ട്ടിഗ ഡീസലില്‍. ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ എര്‍ട്ടിഗയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഇടംപിടിക്കും.

കൂടുതല്‍ വലുപ്പം, കൂടുതല്‍ പ്രീമിയം — എര്‍ട്ടിഗയെ പൊളിച്ചെഴുതി മാരുതി

പുതിയ 2018 എര്‍ട്ടിഗ ഉയര്‍ന്ന പ്രീമിയം പരിവേഷത്തോടെ വരുന്നതുകൊണ്ടു നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേന മോഡലിനെ വില്‍ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര മറാസോ, റെനോ ലോഡ്ജി, ഹോണ്ട BR-V എന്നിവരോടാണ് മാരുതി എര്‍ട്ടിഗയുടെ മത്സരം.

Spy Image Source: TeamBHP

More from DriveSpark

Article Published On: Thursday, August 30, 2018, 10:05 [IST]
English summary
2018 Maruti Ertiga Facelift Spotted In India With Emission Testing Equipment. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X