കാത്തിരിപ്പിന് വിരാമം, പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍ — വില 7.44 ലക്ഷം രൂപ മുതല്‍

By Staff

കാത്തിരിപ്പിന് വിരാമം. പുതിയ മാരുതി എര്‍ട്ടിഗ ഇന്ത്യയില്‍ പുറത്തിറങ്ങി. എര്‍ട്ടിഗയുടെ രണ്ടാംതലമുറയാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കു വന്നിരിക്കുന്നത്. 7.44 ലക്ഷം രൂപ മുതല്‍ പുത്തന്‍ എര്‍ട്ടിഗ വിപണിയില്‍ അണിനിരക്കും (ദില്ലി ഷോറൂം). മാരുതി സുസുക്കി അറീന ഡീലര്‍ഷിപ്പുകള്‍ വഴിയാണ് എര്‍ട്ടിഗയുടെ വില്‍പ്പന.

കാത്തിരിപ്പിന് വിരാമം, പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍ — വില 7.44 ലക്ഷം രൂപ മുതല്‍

നാലു പെട്രോള്‍ (LXi, VXi, ZXi, ZXi പ്ലസ്), നാലു ഡീസല്‍ (LDi, VDi, ZDi, ZDi പ്ലസ്) പതിപ്പുകള്‍ ഉള്‍പ്പെടെ പത്തു വകഭേദങ്ങള്‍ പുതിയ എര്‍ട്ടിഗയിലുണ്ട്. VXi AT, ZXi AT എന്നിങ്ങനെയാണ് പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍. ബുക്കിംഗ് തുക 11,000 രൂപ.

കാത്തിരിപ്പിന് വിരാമം, പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍ — വില 7.44 ലക്ഷം രൂപ മുതല്‍

വില അടിസ്ഥാനപ്പെടുത്തിയാല്‍ മാരുതി എര്‍ട്ടിഗയ്ക്ക് മഹീന്ദ്ര മറാസോയെക്കാള്‍ 2.55 ലക്ഷം രൂപ വില കുറവാണ്. 10.90 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന എര്‍ട്ടിഗ മോഡലിന് വില. രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് പുത്തന്‍ എര്‍ട്ടിഗയില്‍ — 1.3 ലിറ്റര്‍ ഡീസലും 1.5 ലിറ്റര്‍ പെട്രോളും.

Most Read: മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

കാത്തിരിപ്പിന് വിരാമം, പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍ — വില 7.44 ലക്ഷം രൂപ മുതല്‍

സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണ ഇരു എഞ്ചിന്‍ പതിപ്പുകളിലുമുണ്ട്. അടുത്തിടെ വിപണിയില്‍ വന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പുതിയ എര്‍ട്ടിഗയ്ക്കും.

കാത്തിരിപ്പിന് വിരാമം, പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍ — വില 7.44 ലക്ഷം രൂപ മുതല്‍

എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്. എര്‍ട്ടിയുടെ മാനുവല്‍ പെട്രോള്‍ പതിപ്പ് 19.34 കിലോമീറ്ററും ഓട്ടോമാറ്റിക് പെട്രോള്‍ പതിപ്പ് 18.69 കിലോമീറ്ററും മൈലേജ് കാഴ്ച്ചവെക്കും.

കാത്തിരിപ്പിന് വിരാമം, പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍ — വില 7.44 ലക്ഷം രൂപ മുതല്‍

മുന്‍തലമുറയില്‍ തുടിച്ച 1.3 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനാണ് പുത്തന്‍ എര്‍ട്ടിഗ ഡീസലില്‍. കമ്പനി പരീക്ഷിച്ചു വിജയിച്ച ഫിയറ്റ് എഞ്ചിനാണിത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

കാത്തിരിപ്പിന് വിരാമം, പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍ — വില 7.44 ലക്ഷം രൂപ മുതല്‍

25.47 കിലോമീറ്റര്‍ മൈലേജ് ഡീസല്‍ എര്‍ട്ടിഗ കുറിക്കും. മുന്‍തലമുറയെ അപേക്ഷിച്ചു മൈലേജില്‍ പത്തു ശതമാനം വര്‍ധനവു പുതിയ മോഡലുകള്‍ അവകാശപ്പെടുന്നുണ്ട്. സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ, ഇഗ്നിസ് മോഡലുകള്‍ അണിനിരക്കുന്ന HEARTECT അടിത്തറയാണ് പുതിയ എര്‍ട്ടിഗയ്ക്കും ആധാരം.

കാത്തിരിപ്പിന് വിരാമം, പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍ — വില 7.44 ലക്ഷം രൂപ മുതല്‍

4,395 mm നീളവും 1,735 വീതിയും 1,690 mm ഉയരവും പുതിയ എംപിവിയ്ക്കുണ്ട്. വീല്‍ബേസ് 2,740 mm. പുതിയ എര്‍ട്ടിഗയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 5 mm കുറഞ്ഞു. 180 mm ഗ്രൗണ്ട് ക്ലിയറന്‍സ് മാരുതി എംപിവി ഇനി കുറിക്കും.

Most Read: വില്‍പ്പനയില്ല, ബ്രിയോ ഹാച്ച്ബാക്കിന്റെ ഉത്പാദനം ഹോണ്ട നിര്‍ത്തി

കാത്തിരിപ്പിന് വിരാമം, പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍ — വില 7.44 ലക്ഷം രൂപ മുതല്‍

ഡിസൈനില്‍ കൂടുതല്‍ പക്വത കൈവരിച്ചെത്തുന്ന എര്‍ട്ടിഗയില്‍ വിശേഷങ്ങള്‍ ഒരുപാടുണ്ട് പറയാന്‍. ഹെഡ്‌ലാമ്പുകള്‍ പ്രൊജക്ടര്‍ യൂണിറ്റുകളായി മാറി. ബൂമറാങ് ആകൃതിയുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍ വോള്‍വോ മോഡലുകളെ ഓര്‍മ്മപ്പെടുത്തും.

കാത്തിരിപ്പിന് വിരാമം, പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍ — വില 7.44 ലക്ഷം രൂപ മുതല്‍

ഉയര്‍ന്ന മോഡലുകള്‍ക്ക് 15 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍ 15 ഇഞ്ച് സ്റ്റീല്‍ വീലുകളാണ് പ്രാരംഭ VXI, LXI വകഭേദങ്ങളില്‍ ഇടംപിടിക്കുക. ടൊയോട്ട ഇന്നോവ ക്രിസ്റ്റയില്‍ കണ്ടുവരുന്ന ഗ്രീന്‍ഹൗസ് ഡിസൈന്‍ ശൈലി എര്‍ട്ടിഗയില്‍ മാരുതിയും പകര്‍ത്തിയിട്ടുണ്ട്.

കാത്തിരിപ്പിന് വിരാമം, പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍ — വില 7.44 ലക്ഷം രൂപ മുതല്‍

എര്‍ട്ടിഗയുടെ ഉയര്‍ന്ന മോഡലുകളില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകളുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ലഭിക്കും. സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ സജ്ജീകരണങ്ങള്‍ കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

കാത്തിരിപ്പിന് വിരാമം, പുതിയ മാരുതി എര്‍ട്ടിഗ വിപണിയില്‍ — വില 7.44 ലക്ഷം രൂപ മുതല്‍

ഇരട്ട എയര്‍ബാഗുകളും എബിഎസും ഇബിഡിയും വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും ഹില്‍ ഹോള്‍ഡ്, ഇഎസ്പി ഫംങ്ഷനുകളും ഓട്ടോമാറ്റിക് മോഡലുള്‍ക്ക് അധികമായി ലഭിക്കും. വിപണിയില്‍ മഹീന്ദ്ര മറാസോ, റെനോ ലോഡ്ജി എന്നിവരുമായാണ് മാരുതി എര്‍ട്ടിഗയുടെ മത്സരം.

Most Read Articles

Malayalam
English summary
New Maruti Ertiga 2018 Launched In India; Prices Start At Rs 7.44 Lakh. Read in Malayalam.
Story first published: Wednesday, November 21, 2018, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X