ആഗോള വിപണിയില്‍ പുതിയ എര്‍ട്ടിഗ എത്തി; ഇനി നേരെ ഇന്ത്യയിലേക്ക്!

By Dijo Jackson

ഒടുവില്‍ പുതുതലമുറ എര്‍ട്ടിഗ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്ത്യ കാത്തിരുന്ന രണ്ടാം തലമുറ എര്‍ട്ടിഗ പിറവിയെടുത്തു. തികച്ചും വ്യത്യസ്തമാണ് പുതിയ എര്‍ട്ടിഗയുടെ രൂപവും ഭാവവും. ആകാരത്തിലും എര്‍ട്ടിഗ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

ആഗോള വിപണിയില്‍ പുതിയ എര്‍ട്ടിഗ എത്തി; ഇനി നേരെ ഇന്ത്യയിലേക്ക്!

നിലവിലുള്ള മോഡലിനെക്കാളും 99 mm നീളവും, 40 mm വീതിയും, 5 mm ഉയരവും പുതിയ എര്‍ട്ടിഗയ്ക്ക് കൂടുതലാണ്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm. വീല്‍ബേസില്‍ മാറ്റമില്ല. എന്തായാലും അകത്തളം വിശാലമായിരിക്കുമെന്ന കാര്യം വ്യക്തം.

ആഗോള വിപണിയില്‍ പുതിയ എര്‍ട്ടിഗ എത്തി; ഇനി നേരെ ഇന്ത്യയിലേക്ക്!

ഇനി മൂന്നാം നിരയില്‍ യാത്രക്കാര്‍ക്ക് സുഖമായി ഇരിക്കാന്‍ സാധിക്കും. ഇന്നോവ ക്രിസ്റ്റയുടെ ശൈലിയെ അങ്ങിങ്ങായി പുതിയ എര്‍ട്ടിഗയില്‍ കാണാം. ഹെഡ്‌ലാമ്പുകളും ത്രികോണാകൃതിയുള്ള ടെയില്‍ലാമ്പും ഒരുപരിധി വരെ ഇന്നോവ ക്രിസ്റ്റയെ അനുസ്മരിപ്പിക്കും.

ആഗോള വിപണിയില്‍ പുതിയ എര്‍ട്ടിഗ എത്തി; ഇനി നേരെ ഇന്ത്യയിലേക്ക്!

എര്‍ട്ടിഗയ്ക്ക് പക്വത ലഭിച്ചെന്ന് നിസംശയം പറയാം. ക്രോം അലങ്കാരത്തോടെയാണ് പുതിയ ഹെക്‌സഗണല്‍ ഗ്രില്‍. കോണോട് കോണുള്ള ഹെഡ്‌ലാമ്പുകളില്‍ പ്രൊജക്ടര്‍ ലെന്‍സുകളാണ് സാന്നിധ്യമറിയിക്കുന്നത്.

ആഗോള വിപണിയില്‍ പുതിയ എര്‍ട്ടിഗ എത്തി; ഇനി നേരെ ഇന്ത്യയിലേക്ക്!

പരിഷ്‌കരിച്ച മുന്‍ ബമ്പറില്‍ C ആകൃതിയിലാണ് ഫോഗ് ലാമ്പുകള്‍ക്കുള്ള ഇടം. ബോണറ്റിലുള്ള വരകള്‍ എര്‍ട്ടിഗയുടെ പക്വത വെളിപ്പെടുത്തും. WR-V യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട എല്‍ഇഡി ടെയില്‍ലാമ്പുകളാണ് പുതിയ എര്‍ട്ടിഗയ്ക്ക്.

ആഗോള വിപണിയില്‍ പുതിയ എര്‍ട്ടിഗ എത്തി; ഇനി നേരെ ഇന്ത്യയിലേക്ക്!

പിറകിലെ വിന്‍ഡ്‌സ്‌ക്രീന്‍ ഒരല്‍പം കുത്തനെ ഉയര്‍ത്തിയതായി കാണാം. ലൈസന്‍സ് പ്ലേറ്റിനുമുണ്ട് ക്രോം അലങ്കാരം. പുതിയ 15 ഇഞ്ച് 185/R65 അലോയ് വീലുകളിലാണ് രണ്ടാം തലമുറ എര്‍ട്ടിഗയുടെ ഒരുക്കം.

ആഗോള വിപണിയില്‍ പുതിയ എര്‍ട്ടിഗ എത്തി; ഇനി നേരെ ഇന്ത്യയിലേക്ക്!

അകത്തളത്തിലും കാര്യമായ മാറ്റങ്ങളുണ്ട്. ബീജ് നിറമാണ് ഉള്ളില്‍. സ്വിഫ്റ്റിലും ഡിസൈറിലും കണ്ട ഡാഷ്ബോര്‍ഡാണ് പുതിയ എര്‍ട്ടിഗയുടെ അകത്തളത്തിലും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എര്‍ട്ടഗിയിലുണ്ട്.

ആഗോള വിപണിയില്‍ പുതിയ എര്‍ട്ടിഗ എത്തി; ഇനി നേരെ ഇന്ത്യയിലേക്ക്!

സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ചെരിവ് നിയന്ത്രിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, നാലു സ്പീക്കറുകള്‍ എന്നിങ്ങനെ നീളും അകത്തളത്തെ മറ്റു വിശേഷങ്ങള്‍.

ആഗോള വിപണിയില്‍ പുതിയ എര്‍ട്ടിഗ എത്തി; ഇനി നേരെ ഇന്ത്യയിലേക്ക്!

പുത്തന്‍ 1.5 ലിറ്റര്‍ K15B DOHC VVT പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയുടെ മുഖ്യാകര്‍ഷണം. എഞ്ചിന് പരമാവധി 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാനാവും.

ആഗോള വിപണിയില്‍ പുതിയ എര്‍ട്ടിഗ എത്തി; ഇനി നേരെ ഇന്ത്യയിലേക്ക്!

അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് രണ്ടാം തലമുറ എര്‍ട്ടിഗയില്‍. ഇന്ത്യയിലും ഇതേ എഞ്ചിന്‍ പതിപ്പുകളായിരിക്കും വരിക. നിലവിലുള്ള 1.4 ലിറ്റര്‍ എഞ്ചിന് പകരക്കാരനാണ് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.

ആഗോള വിപണിയില്‍ പുതിയ എര്‍ട്ടിഗ എത്തി; ഇനി നേരെ ഇന്ത്യയിലേക്ക്!

ഡീസല്‍ പതിപ്പില്‍ 1.3 ലിറ്റര്‍ DDiS എഞ്ചിന്‍ തന്നെയാകും തുടരുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കും ഡീസല്‍ എര്‍ട്ടിഗയില്‍. 2012 ല്‍ ഇന്ത്യയിലും ഇന്തോനേഷ്യയിലും ഒരുമിച്ചാണ് എര്‍ട്ടിഗയുടെ ഉത്പാദനവും വില്‍പനയും കമ്പനി തുടങ്ങിയത്.

ആഗോള വിപണിയില്‍ പുതിയ എര്‍ട്ടിഗ എത്തി; ഇനി നേരെ ഇന്ത്യയിലേക്ക്!

ഇരു രാജ്യങ്ങളിലും തുടക്കം മുതല്‍ക്കെ എര്‍ട്ടിഗ എംപിവി ഹിറ്റാണ്. വരും മാസങ്ങളില്‍ തന്നെ പുതുതലമുറ എര്‍ട്ടിഗയുടെ ഉത്പാദനം ഇന്ത്യയില്‍ മാരുതി ആരംഭിക്കുമെന്നാണ് വിവരം.

More from DriveSpark

Article Published On: Thursday, April 19, 2018, 17:13 [IST]
English summary
New Ertiga Makes Global Debut. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X