TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഉയര്‍ന്ന സ്വിഫ്റ്റ് മോഡലുകളും ഇനി ഓട്ടോമാറ്റിക് — പുതിയ എഎംടി പതിപ്പുമായി മാരുതി
ഒടുവില്‍ മാരുതി സ്വിഫ്റ്റിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ക്കും ഓട്ടോമാറ്റിക് ഓപ്ഷന് ലഭിച്ചു. ഏറ്റവും ഉയര്‍ന്ന സ്വിഫ്റ്റ് ZXI പ്ലസ്, ZDI പ്ലസ് വകഭേദങ്ങളില്‍ എഎംടി പതിപ്പിനെ മാരുതി പുറത്തിറക്കി. 7.76 ലക്ഷം രൂപയാണ് പുതിയ സ്വിഫ്റ്റ് ZXI പ്ലസ് എഎംടി മോഡലിന് വില. അതേസമയം 8.76 ലക്ഷം രൂപയ്ക്കാണ് സ്വിഫ്റ്റ് ZDI പ്ലസ് എഎംടി വില്പനയ്ക്കെത്തുന്നത്. വില ദില്ലി എക്സ്ഷോറൂം അടിസ്ഥാനപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പുതുതലമുറ സ്വിഫ്റ്റിനെ മാരുതി ഇന്ത്യയില്‍ കൊണ്ടുവന്നത്. ആദ്യവരവില്‍ VXI, ZXI, VDI, ZDI വകഭേദങ്ങളില്‍ മാത്രമായിരുന്നു സ്വിഫ്റ്റ് എഎംടി ഓപ്ഷന് ലഭ്യമായതും.
അതായത് സ്വിഫ്റ്റ് എഎംടി വാങ്ങണണെന്നു കരുതിയാല്‍ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് തുടങ്ങിയ മേല്‍ത്തരം ഫീച്ചറുകള്‍ ലഭിക്കാത്ത സ്ഥിതിവിശേഷം.
ഹാച്ച്ബാക്കിന്റെ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് എഎംടി ഗിയര്‍ബോക്സ് നല്‍കേണ്ടെന്ന് മാരുതി തീരുമാനിച്ചത്. എന്നാല്‍ ഉയര്‍ന്ന സ്വിഫ്റ്റ് മോഡലുകളില്‍ എഎംടി വേണമെന്നു തുടക്കംമുതല്‍ക്കെ ഉപഭോക്താക്കള്‍ മുറവിളി കൂട്ടി.
ഈ പശ്ചാത്തലത്തിലാണ് പുതിയ സ്വിഫ്റ്റ് എഎംടി മോഡലുകളുടെ വരവ്. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (AGS) എന്നാണ് എഎംടി സംവിധാനത്തെ മാരുതി വിശേഷിപ്പിക്കുന്നത്. ഭാരം കുറഞ്ഞ് ദൃഢതയേറിയ HEARTECT അടിത്തറയില്‍ നിന്നാണ് പുതുതലമുറ സ്വിഫ്റ്റിന്റെ ഒരുക്കം.
പരിഷ്കരിച്ച മുഖരൂപവും പ്രീമിയം പരിവേഷവുമാണ് പുതിയ സ്വിഫ്റ്റിന്റെ പ്രധാന ആകര്‍ഷണം. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍ എന്നിവ ഉയര്‍ന്ന ZXI പ്ലസ്, ZDI പ്ലസ് മോഡലുകളുടെ മാത്രം പ്രത്യേകതകളാണ്.
ഇരട്ടനിറമുള്ള അലോയ് വീലുകളും ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഈ മോഡലുകളില്‍ എടുത്തുപറയണം. ഒരുപിടി നൂതന കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.
1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പതിപ്പുകളാണ് സ്വിഫ്റ്റിലുള്ളത്. പെട്രോള്‍ എഞ്ചിന് 83 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കും. 74 bhp കരുത്തും 190 Nm torque -മാണ് ഡീസല്‍ എഞ്ചിന് ഉത്പാദിപ്പിക്കുക. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്.