വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം

By Dijo Jackson

വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു. എയര്‍ബാഗിലെ നിര്‍മ്മാണപ്പിഴവാണ് മാരുതി കാറുകള്‍ തിരിച്ചുവിളിക്കാന്‍ കാരണം. 2018 മെയ് ഏഴിനും ജൂലായ് അഞ്ചിനുമിടയില്‍ നിര്‍മ്മിച്ച 566 സ്വിഫ്റ്റ് മോഡലുകളിലും 713 ഡിസൈര്‍ മോഡലുകളിലും പ്രശ്‌നസാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം

കാറുകളെ തിരിച്ചുവിളിച്ച് തകരാറുള്ള എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റ് മാറ്റി നല്‍കാനാണ് മാരുതിയുടെ തീരുമാനം. നിലവില്‍ ഉടമകള്‍ക്ക് കൈമാറിയ മോഡലുകളിലാണ് പരിശോധന ആവശ്യം.

വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം

നിര്‍മ്മാണപ്പിഴവുള്ള എയര്‍ബാഗുകളുടെ വിന്യാസം മൂലം ആര്‍ക്കെങ്കിലും പരുക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി കാറുകള്‍ തിരിച്ചുവിളിച്ചു പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ തങ്ങള്‍ ആരംഭിച്ചെന്നു മാരുതി സുസുക്കി അറിയിച്ചു.

വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം

പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ ജൂലായ് 25 മുതല്‍ (ഇന്നു തൊട്ട്) കമ്പനി ഡീലര്‍മാര്‍ നേരിട്ടു വിവരമറിയിക്കും. തകരാറുള്ള എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റ് സൗജന്യമായി മാരുതി മാറ്റി നല്‍കും.

വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം

കമ്പനിയുടെ വെബ്സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (VIN) ഉപയോഗിച്ചു തിരിച്ചുവിളിച്ച കൂട്ടത്തില്‍ സ്വന്തം കാറുമുണ്ടോയെന്നു ഉടമകള്‍ക്കും പരിശോധിക്കാം.

വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം

ഈ വര്‍ഷമിത് രണ്ടാംതവണയാണ് പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കുകളെ മാരുതി തിരിച്ചുവിളിക്കുന്നത്. കഴിഞ്ഞ മെയ്മാസം ബ്രേക്ക് വാക്വം ഹോസിലുണ്ടായ നിര്‍മ്മാണപ്പിഴവ് മുന്‍നിര്‍ത്തി 52,686 യൂണിറ്റ് സ്വിഫ്റ്റ്, ബലെനോ കാറുകളെ കമ്പനി തിരിച്ചുവിളിച്ചിരുന്നു.

വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മാരുതി മോഡലുകളാണ് സ്വിഫ്റ്റും ഡിസൈറും. രണ്ടു മോഡലുകളും കൂടി മാത്രം പ്രതിമാസം 50,000 യൂണിറ്റുകളുടെ വില്‍പന മുടക്കംവരുത്താതെ കമ്പനിക്ക് നേടിക്കൊടുക്കുന്നുണ്ട്.

വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം

സുസുക്കിയുടെ ഭാരംകുറഞ്ഞ HEARTECT അടിത്തറയില്‍ നിന്നാണ് ഇരു കാറുകളുടെയും ഒരുക്കം. കുറഞ്ഞ ഭാരം, കൂടുതല്‍ ദൃഢത, മികച്ച ഇന്ധനക്ഷമത എന്നിവ HEARTECT അടിത്തറയുടെ പ്രത്യേകതയാണ്.

വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം

1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുകളാണ് ഇരു മോഡലുകളിലും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ സ്വിഫ്റ്റിലും ഡിസൈറിലും ലഭ്യമാണ്.

വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം

ഹോണ്ട അമേസ്, ടൊയോട്ട ഫോര്‍ച്യൂണര്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് മോഡലുകളും അടുത്തിടെ തിരിച്ചുവിളിക്കപ്പെട്ടിരുന്നു. പവര്‍ സ്റ്റീയറിംഗിലെ നിര്‍മ്മാണപ്പിഴവാണ് പുതുതലമുറ ഹോണ്ട അമേസുകള്‍ തിരിച്ചുവിളിക്കാന്‍ കാരണം.

വീണ്ടും സ്വിഫ്റ്റ്, ഡിസൈര്‍ കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം

ഫ്യൂവല്‍ ഹോസ് കണക്ഷനിലുണ്ടായ തകരാര്‍ ഫോര്‍ച്യൂണര്‍, ഇന്നോവ മോഡലുകളെയും മുന്‍ ലോവര്‍ കണ്‍ട്രോള്‍ ആമിലെ തകരാര്‍ ഇക്കോസ്‌പോര്‍ടിനെയും തിരിച്ചുവിളിക്കുന്നതിന് കാരണമായി. കഴിഞ്ഞ വര്‍ഷം ആകെമൊത്തം 80,500 വാഹനങ്ങളാണ് തിരിച്ചുവിളിക്കപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷംമാത്രം തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം ഒന്നരലക്ഷം കടന്നുകഴിഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki Swift And Dzire Recalled In India Over Faulty Airbag Controller. Read in Malayalam.
Story first published: Wednesday, July 25, 2018, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X