മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

Written By:

പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിലൂടെയാണ് മാരുതിയുടെ വര്‍ഷാരംഭം. പ്രചാരമേറിയ സ്വിഫ്റ്റിന്റെ പുതിയ മുഖം വിപണിയില്‍ വിജയിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമുണ്ടായിരുന്നില്ല. എന്നാല്‍ വിജയം എന്നതില്‍ ഉപരി മറ്റൊരു കാറിനും സ്വപ്‌നം കാണാന്‍ സാധിക്കാത്ത തേരോട്ടമാണ് പുതിയ സ്വിഫ്റ്റ് വിപണിയില്‍ നേടുന്നത്.

മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

അവതരിച്ച് ഒരു രണ്ടു മാസം തികയും മുമ്പെ മാരുതി സ്വിഫ്റ്റ് കൈയ്യടക്കിയത് 75,000 ത്തില്‍പ്പരം ബുക്കിംഗ്. ബുക്കിംഗുകളുടെ ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍.

മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

4.99 ലക്ഷം രൂപ മുതല്‍ 8.29 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില. ആവശ്യക്കാരേറി വരുന്നതിന്റെ പശ്ചാത്തലത്തില്‍ രണ്ടു മാസമാണ് പുതിയ മാരുതി ഹാച്ച്ബാക്കിനായുള്ള കാത്തിരിപ്പു സമയം.

മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

കണക്കുകള്‍ പ്രകാരം ഇതുവരെയും 17 ലക്ഷം സ്വിഫ്റ്റ് ഹാച്ച്ബാക്കുകളാണ് ഇന്ത്യന്‍ നിരത്തില്‍ ഓടുന്നത്. രാജ്യാന്തര തലത്തില്‍ സ്വിഫ്റ്റ് ഉപഭോക്താക്കളുടെ എണ്ണം 58 ലക്ഷം കടക്കും.

മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

2018 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി അവതരിപ്പിച്ച സ്വിഫ്റ്റ് ആദ്യ പതിനഞ്ചു ദിവസം കൊണ്ടു തന്നെ 60,000 ബുക്കിംഗ് പിന്നിട്ടിരുന്നു. സ്ഥിതി ഇതെങ്കില്‍ അടുത്ത മാസത്തിനകം ഒരുലക്ഷം ബുക്കിംഗ് സ്വിഫ്റ്റ് കൈവരിക്കുമെന്നാണ് പ്രതീക്ഷ.

മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

4.99 ലക്ഷം രൂപയാണ് സ്വിഫ്റ്റ് പെട്രോള്‍ ബേസ് മോഡലിന്റെ വില. ഏറ്റവും ഉയര്‍ന്ന ഡീസല്‍ വകഭേദത്തിനാകട്ടെ 8.29 ലക്ഷം രൂപ പ്രൈസ്ടാഗാണ് മാരുതി കുറിച്ചതും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

ഭാവിയില്‍ ഹാച്ച്ബാക്കിന്റെ വില മാരുതി വര്‍ധിപ്പിക്കുമെന്ന സൂചനയുണ്ട്. ആകെമൊത്തം പന്ത്രണ്ടു വകഭേദങ്ങളിലായാണ് (ആറ് പെട്രോള്‍, ആറ് ഡീസല്‍) പുതിയ സ്വിഫ്റ്റിന്റെ ഒരുക്കം.

മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

പഴയ സ്വിഫ്റ്റിനെക്കാളും കൂടുതല്‍ ഫീച്ചറുകള്‍, കൂടുതല്‍ സുരക്ഷ; മൂന്നാം തലമുറ സ്വിഫ്റ്റിന് വേണ്ടി വിപണിയില്‍ പിടിവലി തുടങ്ങിക്കഴിഞ്ഞു. സ്വിഫ്റ്റിന് ലഭിച്ച അഞ്ചു സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് പ്രധാന ആകര്‍ഷണം.

മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

VXi, VDi, ZDi, വേരിയന്റുകളില്‍ മാത്രമാണ് എഎംടി. പഴയ സ്വിഫ്റ്റിന്റെ എഞ്ചിനില്‍ തന്നെയാണ് പുതിയ സ്വിഫ്റ്റും വരുന്നത്. 6,000 rpm ല്‍ 83 bhp കരുത്തും 4,000 rpm ല്‍ 115 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് സ്വിഫ്റ്റിന്റെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍.

മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

4,000 rpm ല്‍ 74 bhp കരുത്തും 2,000 rpm ല്‍ 190 Nm torque ഉം 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ മാരുതി ലഭ്യമാക്കുന്നുണ്ട്.

മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

ദൃഢതയേറിയ ഭാരം കുറഞ്ഞ HEARTECT അടിത്തറയില്‍ നിന്നുമാണ് പുതിയ സ്വിഫ്റ്റ് വരുന്നത്. ബലെനോയും പുതുതലമുറ ഡിസൈറും അണിനിരക്കുന്നത് ഇതേ അടിത്തറയില്‍ നിന്നുമാണ്.

മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

സുരക്ഷയുടെ കാര്യത്തിലും അത്ര പിന്നോക്കമല്ല പുതിയ സ്വിഫ്റ്റ്. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇക്കുറി ഇടംപിടിച്ചിട്ടുണ്ട്.

മാരുതി സ്വിഫ്റ്റ് ബുക്കിംഗ് 75,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഫോര്‍ഡ് ഫിഗൊ, നിസാന്‍ മൈക്ര എന്നീ എതിരാളികള്‍ക്ക് പുതിയ സ്വിഫ്റ്റ് ചങ്കിടിപ്പായി മാറിക്കഴിഞ്ഞു.

കൂടുതല്‍... #maruti suzuki #maruti
English summary
New Maruti Swift Garners Over 75,000 Bookings; Waiting Period Soars Up. Read in Malayalam.
Story first published: Saturday, March 17, 2018, 12:28 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark