മുഖം മിനുക്കി പുതിയ മാരുതി വാഗണ്‍ആര്‍; ചിത്രങ്ങള്‍ പുറത്ത്
Recommended Video

സ്വപ്‌ന തുടക്കമാണ് പുതിയ സ്വിഫ്റ്റ് മാരുതിയ്ക്ക് നല്‍കിയിരിക്കുന്നത്. ബുക്കിംഗുകളുടെ ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍. പക്ഷെ പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ വിജയക്കുതിപ്പു കണ്ടുനില്‍ക്കാന്‍ മാരുതിയ്ക്ക് സമയമില്ല; പുതിയ വാഗണ്‍ആറിനെ കൂടി എത്രയും പെട്ടെന്ന് അവതരിപ്പിക്കണം. വാഗണ്‍ആറിന്റെ പരിഷ്‌കരിച്ച പതിപ്പിനെ അണിയറയില്‍ ഒരുക്കുന്ന തിരക്കിലാണ് മാരുതി.

പക്ഷെ ക്യാമറ പകര്‍ത്തിയ പുത്തന്‍ 'ടോള്‍ ബോയ്' ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ മാരുതിയുടെ നീക്കത്തെ വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണ്. ഡിസൈന്‍ ശൈലി മറച്ചു വെച്ചുള്ള പതിവു പരീക്ഷണയോട്ടമല്ല ഇക്കുറി മാരുതി പിന്തുടര്‍ന്നത്.

ഫലമോ, വരവിന് മുമ്പെ പുതിയ വാഗണ്‍ആറിനെ ഇന്ത്യ കണ്ടുകഴിഞ്ഞു. വാഗണ്‍ആറിന്റെ പരിഷ്‌കരിച്ച മുഖരൂപം വെളിപ്പെടുത്തുന്ന വ്യക്തമായ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇന്ധനക്ഷമത കൂട്ടുന്ന പുതിയ ടെക്‌നോളജിയാകും പുതുതലമുറ മാരുതി വാഗണ്‍ആറിന്റെ പ്രധാന ആകര്‍ഷണം. പുത്തന്‍ ടെക്‌നോളജിയെ സൂചിപ്പിച്ചാണ് വാഗണ്‍ആറിന്റെ പിന്‍ഭാഗത്ത് 'ഐഡിലിംഗ് സ്റ്റോപ്' (Idling Stop) ബാഡ്ജിംഗ് ഒരുങ്ങുന്നത്.

സുസൂക്കിയുടെ HEARTECT അടിത്തറയില്‍ നിന്നുമാകും പുതുതലമുറ മാരുതി വാഗണ്‍ആറിന്റെ വരവ്. പുതിയ മാരുതി സ്വിഫ്റ്റും, ഡിസൈറും, ബലെനോയും ഒരുങ്ങുന്നത് ഇതേ അടിത്തറയില്‍ നിന്നുമാണ്.

മുകളിലേക്ക് കയറി നില്‍ക്കുന്ന ഹെഡ്‌ലൈറ്റുകള്‍, സുസൂക്കി ലോഗോയുള്ള മൂന്ന് സ്ലാറ്റ് ക്രോം ഗ്രില്‍, നാല് തട്ടുകളോട് കൂടിയ എയര്‍ ഡാം, സ്റ്റീല്‍ വീലുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ വാഗണ്‍ആറിന്റെ മുഖരൂപം.

എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ കൈയ്യടക്കിയ ഹാച്ച്ബാക്കിന്റെ പിന്‍ഭാഗത്തും കാര്യമായ പുതുമ അനുഭവപ്പെടുന്നുണ്ട്. കാഴ്ചയില്‍ പഴയ വാഗണ്‍ആറിനെക്കാളും ഗൗരവ്വക്കാരനാണ് വരാനിരിക്കുന്ന പുതിയ അവതാരം.

ഹാച്ച്ബാക്കില്‍ പ്രീമിയം ഫീച്ചറുകള്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുപക്ഷെ പുതിയ വാഗണ്‍ആറില്‍ ഒരുങ്ങിയേക്കും.

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകളും എബിഎസും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാച്ച്ബാക്കില്‍ സാന്നിധ്യമറിയിക്കാനും സാധ്യതയുണ്ട്. HEARTECT അടിത്തറയില്‍ നിന്നും വരുന്നതിനാല്‍ പുതിയ ഹാച്ച്ബാക്കിന്റെ അകത്തളം വിശാലമായിരിക്കും.

മികവേറിയ റൈഡും ഹാന്‍ഡ്‌ലിംഗും പുതിയ വാഗണ്‍ആര്‍ കാഴ്ചവെക്കുമെന്ന അവകാശവാദം മാരുതി എന്തായാലും ഉയര്‍ത്തും. നിലവില്‍ 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് മാരുതി വാഗണ്‍ആറിന്റെ ഒരുക്കം.

67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ മാരുതി ലഭ്യമാക്കുന്നുമുണ്ട്.

ഇതേ എഞ്ചിനും ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമാകും വരാനിരിക്കുന്ന പുതിയ വാഗണ്‍ആറിലും മാരുതി പിന്തുടരുക. അതേസമയം ബിഎസ് IV മാനദണ്ഡങ്ങള്‍ എഞ്ചിന്‍ പാലിക്കും. സുരക്ഷയുടെ കാര്യത്തിലും പുതുതലമുറ വാഗണ്‍ആര്‍ ബഹുദൂരം മുന്നിലാകാനാണ് സാധ്യത.
Image Source: Rushlane


Click it and Unblock the Notifications








