വീണ്ടും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുത്തന്‍ മാരുതി വാഗണ്‍ആര്‍

By Dijo Jackson

മാരുതിയുടെ ഏറ്റവും മികച്ച അവതാരങ്ങളില്‍ ഒന്ന് വാഗണ്‍ആറാണ്. എന്നാല്‍ വാഗണ്‍ആറിന് മാറ്റത്തിനുള്ള സമയമായി. മാരുതിക്കും ഇതിനെ കുറിച്ചു നല്ല ബോധ്യമുണ്ട്. ധൃതിപ്പെട്ട് പുതിയ വാഗണ്‍ആറിനെ കമ്പനി ഇന്ത്യയില്‍ പരീക്ഷിക്കുന്നതിന് പിന്നിലും ഇതേ തിരിച്ചറിവാണ്.

വീണ്ടും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുത്തന്‍ മാരുതി വാഗണ്‍ആര്‍

ഈ വര്‍ഷം അവസാനത്തോടെ പുതുതലമുറ മാരുതി വാഗണ്‍ആര്‍ വിപണിയില്‍ എത്തും. കഴിഞ്ഞ ദിവസം ഷിംലയില്‍ വെച്ച് ക്യാമറ പകര്‍ത്തിയ വാഗണ്‍ആര്‍ മാരുതിയുടെ തിടുക്കം വെളിപ്പെടുത്തുന്നു.

വീണ്ടും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുത്തന്‍ മാരുതി വാഗണ്‍ആര്‍

സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ നിന്നുള്ള പരീക്ഷണയോട്ടം കാറിന്റെ പ്രകടനക്ഷമത വെളിപ്പെടുത്തും. എന്തായാലും പഴയ തലമുറയ്ക്ക് സമാനമായ ടോള്‍ ബോയ് ശൈലി തന്നെയാണ് വരാനിരിക്കുന്ന വാഗണ്‍ആറിനുമെന്ന കാര്യം വ്യക്തം.

വീണ്ടും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുത്തന്‍ മാരുതി വാഗണ്‍ആര്‍

രണ്ടു വ്യത്യസ്ത സീറ്റിങ്ങ് ഘടനകളായിരിക്കും പുതിയ വാഗണ്‍ആറില്‍. നിലവിലുള്ള 2+3 ഘടനയ്ക്ക് പുറമെ വിശാലമായ 2+3+2 സീറ്റിങ്ങ് ഘടനയുള്ള മാരുതി വാഗണ്‍ആറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

വീണ്ടും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുത്തന്‍ മാരുതി വാഗണ്‍ആര്‍

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഏഴു സീറ്റര്‍ വാഗണ്‍ആര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഭാരം കുറഞ്ഞ HEARTECT അടിത്തറയിലാണ് പുതുതലമുറ വാഗണ്‍ആറിന്റെ ഒരുക്കം.

വീണ്ടും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുത്തന്‍ മാരുതി വാഗണ്‍ആര്‍

അതായാത് വാഗണ്‍ആറിന് ഭാരം ഇനിയും കുറയും. കുറഞ്ഞ ഭാരം ഇന്ധനക്ഷമത വര്‍ധിപ്പിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ട. എന്നാല്‍ വാഗണ്‍ആറിന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ മാരുതിക്ക് താത്പര്യമില്ലെന്നാണ് വിവരം.

വീണ്ടും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുത്തന്‍ മാരുതി വാഗണ്‍ആര്‍

നിലവിലുള്ള 1.0 ലിറ്റര്‍ കെ സീരീസ് മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പുതിയ വാഗണ്‍ആറിലും. ഒരുപക്ഷെ എല്‍പിജി, സിഎന്‍ജി പിന്തുണയും വാഗണ്‍ആറിന് ലഭിക്കും.

വീണ്ടും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുത്തന്‍ മാരുതി വാഗണ്‍ആര്‍

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. കാറില്‍ എഎംടി പതിപ്പിനെയും മാരുതി നല്‍കിയേക്കും. നീട്ടിവലിച്ച വാഗണ്‍ആര്‍ പതിപ്പാണ് ശ്രേണിയില്‍ പിറവിയെടുക്കാന്‍ കാത്തു നില്‍ക്കുന്ന ഏഴു സീറ്റര്‍ അവതാരം.

വീണ്ടും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുത്തന്‍ മാരുതി വാഗണ്‍ആര്‍

എന്നാല്‍ നികുതി ആനുകൂല്യങ്ങള്‍ മുന്നില്‍ കണ്ട് ഏഴു സീറ്റര്‍ വാഗണ്‍ആറിന്റെ നീളം നാലു മീറ്ററിനുള്ളില്‍ തന്നെയായി കമ്പനി ഒതുക്കും. നിലവില്‍ സോലിയോ എന്ന പേരില്‍ വാഗണ്‍ആറിന്റെ ചെറു എംപിവി പതിപ്പ് ജാപ്പനീസ് വിപണിയില്‍ എത്തുന്നുണ്ട്.

വീണ്ടും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുത്തന്‍ മാരുതി വാഗണ്‍ആര്‍

തെന്നിമാറുന്ന വൈദ്യുത ഡോറുകളും ആവശ്യാനുസരണം ക്രമീകരിക്കാവുന്ന സീറ്റിങ്ങ് ഘടനയും ഏഴു സീറ്റര്‍ വാഗണ്‍ആറിന്റെ പ്രത്യേകതകളാകും.

വീണ്ടും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് പുത്തന്‍ മാരുതി വാഗണ്‍ആര്‍

ഉയര്‍ന്ന ബോക്‌സി രൂപശൈലിയാണ് ഏഴു സീറ്റര്‍ വാഗണ്‍ആറിനെന്ന് നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തി കഴിഞ്ഞു. ക്ലിയര്‍ ലെന്‍സ് ടെയില്‍ലൈറ്റുകള്‍ക്ക് ഇടയിലുള്ള കട്ടിയേറിയ ക്രോം വര മോഡലിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

Image Source: Speedhounds, TeamBHP

More from DriveSpark

Article Published On: Monday, April 16, 2018, 13:03 [IST]
English summary
New 2018 Maruti Suzuki WagonR Spied Testing In India Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X