പുതിയ മിനി കൂപ്പർ ഇന്ത്യയിൽ എത്തി; വില 29.70 ലക്ഷം മുതല്‍
2018 മിനി കൂപ്പര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 29.70 ലക്ഷം മുതലാണ് പുതിയ മിനി കൂപ്പറിന്റെ എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന കൂപ്പര്‍ പതിപ്പിന് വില 37.10 ലക്ഷം രൂപ. ജനുവരിയില്‍ ആഗോള വിപണിയില്‍ എത്തിയതിന് പിന്നാലെയാണ് പുത്തന്‍ കൂപ്പറുമായുള്ള മിനിയുടെ ഇന്ത്യന്‍ വരവ്. മുന്‍തലമുറകളുടെ മാതൃക പിന്തുടര്‍ന്ന് മൂന്നു ഡോര്‍, അഞ്ചു ഡോര്‍, കണ്‍വേര്‍ട്ടബിള്‍ ബോഡി ശൈലികളില്‍ ഹാച്ച്ബാക്ക് ലഭ്യമാണ്.

പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഒരുങ്ങുന്നത് മൂന്നു ഡോര്‍ പതിപ്പില്‍ മാത്രം. അഞ്ചു ഡോര്‍ പതിപ്പു ഡീസല്‍ എഞ്ചിനിലും, കണ്‍വേര്‍ട്ടബിള്‍ പതിപ്പു പെട്രോള്‍ എഞ്ചിനിലുമാണ് അണിനിരക്കുന്നത്. ഇക്കുറി മിനി കൂപ്പറില്‍ ഒരുപിടി ഡിസൈന്‍ മാറ്റങ്ങള്‍ കാണാം.

ബോണറ്റില്‍ നിന്നും മിനി ലോഗോ കമ്പനി മാറ്റി. എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ലാമ്പുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ ഗണത്തില്‍പ്പെടുന്നു. ടെയില്‍ലാമ്പുകളില്‍ യൂണിയന്‍ ജാക്ക് ഡിസൈനും ദൃശ്യം. മെട്രിക്‌സ് എല്‍ഇഡി ഹൈ ബീം ഓപ്ഷനലായി ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

2017 മിനി ഇലക്ട്രിക് കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എല്‍ഇഡി ടെയില്‍ലാമ്പ് ഘടന. എമറാള്‍ഡ് ഗ്രെയ് മെറ്റാലിക്, സ്റ്റാര്‍ലിറ്റ് ബ്ലൂ മെറ്റാലിക്, സൊളാരിസ് ഓറഞ്ച് മെറ്റാലിക് എന്നീ മൂന്നു പുതിയ നിറങ്ങളും ഹാച്ച്ബാക്കിന് പുതുമ നല്‍കുന്നു.

ഇതിനു പുറമെ പിയാനൊ ബ്ലാക് ഫിനിഷും പെട്രോള്‍ മോഡലുകളില്‍ ഓപ്ഷനലായുണ്ട്. ഹെഡ്‌ലാമ്പുകളിലും ടെയില്‍ലാമ്പുകളിലും റേഡിയേറ്റര്‍ ഗ്രില്ലിലുമുള്ള ക്രോം അലങ്കാരത്തെ പിയാനൊ ബ്ലാക് ഫിനിഷ് മാറ്റിസ്ഥാപിക്കും. ആകെമൊത്തം 14 നിറങ്ങളിലാണ് പുതിയ മിനി കൂപ്പര്‍ വിപണിയില്‍ എത്തുന്നത്.

കൂപ്പറിന്റെ അകത്തളവും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. മള്‍ട്ടി ഫംങ്ഷന്‍ ബട്ടണുകളുള്ള മൂന്നു സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, സ്‌പോര്‍ട്‌സ് സീറ്റുകള്‍, ബ്രൗണ്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കും

ഡോര്‍ ഘടകങ്ങള്‍ക്കും സെന്റര്‍ കണ്‍സോളിനും പിയാനൊ ബ്ലാക് ഫിനിഷാണ് നിറം. സണ്‍റൂഫ്, 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വയര്‍ലെസ് ചാര്‍ജ്ജിംഗ്, 20 ജിബി ഇന്റേണല്‍ ഹാര്‍ഡ്‌ഡ്രൈവ് പോലുള്ള ഫീച്ചറുകള്‍ കാറിലുണ്ട്. 360W ഹര്‍മന്‍ കര്‍ദോന്‍ ശബ്ദ സംവിധാനവും കൂപ്പറില്‍ എടുത്തുപറയണം.

മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, റണ്‍ ഫ്‌ളാറ്റ് ടയറുകള്‍ എന്നിങ്ങനെ നീളും ഹാച്ച്ബാക്കിലെ സുരക്ഷാ സംവിധാനങ്ങള്‍. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മിനി കൂപ്പറില്‍. എഞ്ചിന് 189 bhp കരുത്തും 280 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

പുതിയ ഏഴു സ്പീഡ് ഡ്യൂവല്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് ഗിയര്‍ബോക്‌സും മോഡലിന്റെ മുഖ്യവിശേഷമാണ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കൂപ്പറിന് 3.5 സെക്കന്‍ഡുകള്‍ മതി. 235 കിലോമീറ്ററാണ് പരമാവധി വേഗത.

ജൂണ്‍ മുതല്‍ രാജ്യത്തുടനീളമുള്ള മിനി ഡീലര്‍ഷിപ്പുകളിലും 2018 കൂപ്പര്‍ എസ്, ഡി, കണ്‍വേര്‍ട്ടബിള്‍ പതിപ്പുകള്‍ ലഭ്യമാകും. ഇന്ത്യയിൽ മെര്‍സിഡീസ് ബെന്‍സ് എ ക്ലാസ്, വോള്‍വോ V40 മോഡലുകളാണ് മിനി കൂപ്പറിന്റെ എതിരാളികള്‍.

2018 മിനി കൂപ്പർ വകഭേദങ്ങളുടെ വില —
| Variant | Price |
| 3-door Cooper D (Diesel) | ₹29,70,000 |
| 3-door Cooper S (Petrol) | ₹33,20,000 |
| 5-door Cooper D (Diesel) | ₹35,00,000 |
| Convertible Cooper S (Petrol) | ₹37,10,000 |


Click it and Unblock the Notifications








