പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി; ബുക്കിംഗ് തുടങ്ങി

By Dijo Jackson

പുതിയ ഔട്ട്‌ലാന്‍ഡറിനെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള എല്ലാ ഒരുക്കങ്ങളും ജാപ്പനീസ് നിര്‍മ്മാതാക്കളായ മിത്സുബിഷി പൂര്‍ത്തിയാക്കി. വരവിന് മുമ്പെ പുതിയ ഔട്ട്‌ലാന്‍ഡറിന്റെ പ്രീ-ബുക്കിംഗും കമ്പനി ഔദ്യോഗികമായി തുടങ്ങി. മെയ് മാസം പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വിപണിയില്‍ എത്തും.

പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി; ബുക്കിംഗ് തുടങ്ങി

കേവലം പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് ഔട്ട്‌ലാന്‍ഡറിന്റെ വരവ്. ഔട്ട്‌ലാന്‍ഡറില്‍ ഡീസല്‍ എഞ്ചിനെ നല്‍കാന്‍ മിത്സുബിഷിക്ക് താത്പര്യമില്ല. ആകെ ഒരു വകഭേദം മാത്രമായിരിക്കും ഔട്ട്‌ലാന്‍ഡറില്‍.

പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി; ബുക്കിംഗ് തുടങ്ങി

പ്രീമിയം ഫീച്ചറുകള്‍ തിങ്ങി നിറഞ്ഞ ഏഴു സീറ്റര്‍ എസ്‌യുവിയാണ് പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍. 2.4 ലിറ്റര്‍ MIVEC പെട്രോള്‍ എഞ്ചിനിലാണ് ഔട്ട്‌ലാന്‍ഡറിന്റെ ഒരുക്കം. എഞ്ചിന് പരമാവധി 164 bhp കരുത്തും 222 Nm torque ഉം സൃഷ്ടിക്കാനാവും.

പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി; ബുക്കിംഗ് തുടങ്ങി

ആറു സ്പീഡ് സിവിടി ഗിയര്‍ബോക്‌സാണ് ഔട്ട്‌ലാന്‍ഡറില്‍. മിത്സുബിഷിയുടെ സൂപ്പര്‍ ഓള്‍ വീല്‍ കണ്‍ട്രോള്‍ (S-AWC) ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഔട്ട്‌ലാന്‍ഡറിലുണ്ട്. ഒപ്പം വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും എസ്‌യുവിയില്‍ എടുത്തുപറയണം.

പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി; ബുക്കിംഗ് തുടങ്ങി

6.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ തുടങ്ങും പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ അകത്തളത്തെ വിശേഷങ്ങള്‍. ലെതറിലാണ് സീറ്റുകളും, ഗിയര്‍ കൈപ്പിടിയും.

പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി; ബുക്കിംഗ് തുടങ്ങി

ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 710W ശബ്ദ സംവിധാനം എന്നിവയും ഔട്ട്‌ലാന്‍ഡറിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും. വൈദ്യുത സണ്‍റൂഫും, വൈദ്യുത പാര്‍ക്കിംഗ് ബ്രേക്കും എസ്‌യുവിയുടെ ആധുനിക മുഖം വെളിപ്പെടുത്തും.

പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി; ബുക്കിംഗ് തുടങ്ങി

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ (എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെ), എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, ഹീറ്റഡ് മിററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ നീളും ഔട്ട്‌ലാന്‍ഡറിന്റെ മറ്റു വിശേഷങ്ങള്‍.

പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി; ബുക്കിംഗ് തുടങ്ങി

ഒരു വകഭേദം മാത്രമായതിനാല്‍ ഇവയെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഏഴു എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ഔട്ട്‌ലാന്‍ഡറിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി; ബുക്കിംഗ് തുടങ്ങി

സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ ഗണത്തില്‍ സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഉള്‍പ്പെടും. ഏഴു നിറങ്ങളാണ് ഔട്ട്‌ലാന്‍ഡറില്‍. ബ്ലാക് പേള്‍, കോസ്മിക് ബ്ലൂ, ഓറിയന്റ് റെഡ്, കൂള്‍ സില്‍വര്‍, വൈറ്റ് സോളിഡ്, വൈറ്റ് പേള്‍, ടൈറ്റാനിയം ഗ്രെയ് എന്നിവയാണ് ലഭ്യമായ നിറങ്ങള്‍.

പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി; ബുക്കിംഗ് തുടങ്ങി

ദാരുണമായ വില്‍പനയുടെ പശ്ചത്തലത്തിലാണ് അവസാന തലമുറ ഔട്ട്‌ലാന്‍ഡറിനെ പിന്‍വലിക്കാന്‍ മിത്സുബിഷി നിര്‍ബന്ധിതരായത്. ഡീസല്‍ പതിപ്പിന്റെ അഭാവമായിരുന്നു ഔട്ട്‌ലാന്‍ഡറിന് പ്രചാരം കുറയാന്‍.

പുതിയ ഔട്ട്‌ലാന്‍ഡറുമായി മിത്സുബിഷി; ബുക്കിംഗ് തുടങ്ങി

ഇക്കുറിയും ഈ പരാതി പരിഹരിക്കാതെയാണ് പുത്തന്‍ ഔട്ട്‌ലാന്‍ഡറുമായുള്ള മിത്സുബിഷിയുടെ വരവ്. ഏകദേശം മുപ്പത് ലക്ഷം രൂപ എക്‌സ്‌ഷോറൂം വില പുതിയ ഔട്ട്‌ലാന്‍ഡറിന് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #mitsubishi
English summary
New Mitsubishi Outlander Bookings Open In India. Read in Malayalam.
Story first published: Wednesday, April 25, 2018, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X